Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crime Branch

വാ​ള​യാ​റി​ലെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച കേ​സ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി രാം​നാ​രാ​യ​ണ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഇ​തു​വ​രെ അ​ഞ്ചു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.

മോ​ഷ്ടാ​വാ​ണെ​ന്നു സം​ശ​യി​ച്ചാ​ണ് ആ​ൾ​ക്കൂ​ട്ടം രാം​നാ​രാ​യ​ണ​നെ ആ​ക്ര​മി​ച്ച​ത്. ക​ഞ്ചി​ക്കോ​ട് കിം​ഫ്ര​യി​ൽ ജോ​ലി തേ​ടി​യാ​ണ് രാം​നാ​രാ​യ​ണ​ൻ ഒ​രാ​ഴ്ച മു​മ്പ് പാ​ല​ക്കാ​ട്ടെ​ത്തി​യ​ത്. പ​രി​ച​യ​മി​ല്ലാ​ത്ത സ്ഥ​ലം ആ​യ​തി​നാ​ൽ വ​ഴി​തെ​റ്റി​യാ​ണ് വാ​ള​യാ​റി​ലെ അ​ട്ട​പ്പ​ള്ള​ത്തെ​ത്തി​യ​ത്.

 

Latest News

Corehub Up