Kerala
ലക്നോ: ഉത്തര്പ്രദേശില് സമൂഹവിവാഹവേദിയില് ചിപ്സ് പാക്കറ്റുകള് കൈക്കലാക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്.
ഹാമിര്പുര് ജില്ലയിലെ റാഠ് നഗരത്തിലാണ് സംഭവം. ചിപ്സ് പാക്കറ്റുകള്ക്കുവേണ്ടി അതിഥികള് തിക്കിത്തിരക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റാഠിലെ ബ്രഹ്മാനന്ദ് മഹാവിദ്യാലയയുടെ മൈതാനത്തായിരുന്നു മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിപ്രകാരം, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 383 വധൂവരന്മാരുടെ വിവാഹം നടന്നത്.
വിവാഹച്ചടങ്ങുകള് അവസാനിച്ചതോടെ ലഘുഭക്ഷണവിതരണം ആരംഭിച്ചു. ഇതോടെ ചിപ്സ് പാക്കറ്റുകള് കൈക്കലാക്കാന് അതിഥികള് പരക്കംപായുകയായിരുന്നു.
ചിപ്സ് പാക്കറ്റുകള് പെട്ടിയില്നിന്ന് തട്ടിയെടുക്കാന് നോക്കുന്നതിന്റേയും മറ്റുള്ളവരുടെ പക്കല്നിന്ന് പിടിച്ചെടുക്കുന്നതിന്റേയും മറ്റും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. അതേസമയം, സംഭവസമയത്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാന് ഉദ്യോഗസ്ഥരൊന്നും അവിടെ ഇല്ലായിരുന്നെന്ന് ദൃക്സാക്ഷികള് പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ തിരക്ക് കൂടിയതിനാൽ ചൊവ്വാഴ്ച സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രമായി നിജപെടുത്തി. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി 70000 പേർക്ക് ദർശനം നടത്താൻ സൗകര്യം ഒരുക്കും.
തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നടപടി. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു.
ഇതോടെ ഓരോസമയത്തെയും ഭക്തജന തിരക്ക് ദേവസ്വം ബോർഡും പോലീസും ചേർന്ന് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ഏഴുവരെ 69,295 പേരാണ് മലചവിട്ടിയത്.
Kerala
പത്തനംതിട്ട: ശബരിമലയില് തീർഥാടകരുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി എന്ഡിആര്എഫിന്റെ ആദ്യസംഘം സന്നിധാനത്ത് എത്തി. തൃശൂരില് നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയില് നിന്നുള്ള 40 പേരടങ്ങുന്ന അടുത്ത സംഘം ഇന്ന് വൈകുന്നേരത്തോടെ എത്തും.
അതേസമയം, തിരക്ക് കണക്കിലെടുത്ത് പമ്പയില് നടന്നിരുന്ന സ്പോട്ട് ബുക്കിംഗ് നിലയ്ക്കലിലേക്ക് മാറ്റിയതായി ദേവസ്വം ബോര്ഡ് അറിയിച്ചു. കൂടാതെ, ബുക്കിംഗ് 20,000 പേര്ക്ക് മാത്രമാക്കി ചുരുക്കാനും ദേവസ്വം ബോര്ഡ് തീരുമാനിച്ചു. നിലവില് മുപ്പതിനായിരത്തിലധികം ആളുകള്ക്ക് സ്പോട്ട് ബുക്കിങ് നടത്താനുള്ള അവസരമുണ്ടായിരുന്നു.
സ്പോട്ട് ബുക്കിംഗിനായി അധികം ആളുകള് എത്തിയാല് അവര്ക്ക് അടുത്ത ദിവസം ദര്ശനം നടത്താന് സൗകര്യമൊരുക്കും. നിലയ്ക്കലില് ഏഴ് ബുക്കിംഗ് കേന്ദ്രങ്ങള് കൂടി തുടങ്ങുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തര്ക്ക് തങ്ങാന് നിലയ്ക്കല് സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്സുകള് കൂടുതല് സുരക്ഷിതമാക്കുന്നതിനായി കൂടുതല് ജീവനക്കാരെ നിയോഗിക്കും. എല്ലാ ഭക്തര്ക്കും കുടിവെള്ളം ഉറപ്പാക്കുകയും ഇതിന് പുറമെ ലഘുഭക്ഷണവും ചുക്കുകാപ്പിയും നല്കുകയും ചെയ്യും.
Kerala
പത്തനംതിട്ട: ശബരിമലയിൽ ആവശ്യത്തിനു പോലീസുകാരുണ്ടെന്നും തിരക്ക് നിയന്ത്രണവിധേയമാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്നമായത്. വന്നവർക്കെല്ലാം ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു.
ഇന്നലെ ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകർ വന്നു. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ തീർഥാടകർ വരണമെന്നും ഡിജിപി നിർദേശിച്ചു.
കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വ്യക്തമാക്കി.
Kerala
ശബരിമല: സന്നിധാനത്ത് തിരക്ക് വർധിച്ചതിന്റെ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ദർശനത്തിനെത്തുന്നവർ അന്നുതന്നെ ദർശനം വേണമെന്നു നിർബന്ധം പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വന്നവരെ പറഞ്ഞുവിടാൻ പറ്റാത്തതിനാൽ നിലവിൽ സ്പോട്ട് ബുക്കിംഗ് കൊടുക്കുകയാണ്. നിലയ്ക്കലുള്ള സ്പോട്ട് ബുക്കിംഗ് ക്വാട്ട കഴിഞ്ഞാൽ പിറ്റേ ദിവസമേ ദർശനം കിട്ടൂവെന്ന് ജനങ്ങൾ അറിയണം. ശബരിമല ഒരു കാനന പ്രദേശമാണെന്നും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണെന്നും അദ്ദേഹം പറഞ്ഞു.
വെർച്വൽ ക്യൂ പാസ് എടുത്ത ഭക്തർ അന്നുവരാതെ മറ്റൊരു ദിവസം വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വന്നവരെ തിരിച്ചുവിടുന്നത് അവർക്കും ഞങ്ങൾക്കും ബുദ്ധിമുട്ടായതിനാൽ ഭഗവാൻ തന്നെ ഒരു പരിഹാരം ഉണ്ടാക്കും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആദ്യദിവസം തന്നെ തിരക്ക് വർധിച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഒന്നാമത്തെ ദിവസം വൈകിട്ട് കഴിഞ്ഞ വർഷം 29,000 പേരാണ് വന്നതെങ്കിൽ ഇത്തവണ 55,000 പേരാണ് എത്തിയത്.
Kerala
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കേന്ദ്രസേനയെ വിന്യസിക്കുന്നു. എൻഡിആർഎഫിന്റെ ആദ്യ സംഘം ബുധനാഴ്ച സന്നിധാനത്തെത്തുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. അതേസമയം ഇനി മുതൽ ഒരു ദിവസം 20,000 സ്പോട്ട് ബുക്കിംഗ് മാത്രമെ ഉണ്ടായിരിക്കൂ.
കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം - ശരംകുത്തി - സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.
ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.
പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കുമെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ സര്ക്കാരും ദേവസ്വം ബോര്ഡും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമലയിലെ ഭയാനക സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്ക്കാരിനാണ്.
ശബരിമലയിലെ സ്വര്ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്ഥാടന കാലവും സര്ക്കാരും ദേവസ്വം ബോര്ഡും അവതാളത്തിലാക്കി. വിഷയത്തിൽ ഹൈക്കോടതി ഇടപെടണം. ശബരിമലയില് ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റ് പറഞ്ഞത്.
പന്ത്രണ്ടും പതിമൂന്നും മണിക്കൂര് ക്യൂ നിന്നാണ് പലരും ദര്ശനം നടത്തുന്നത്. ദര്ശനം നടത്തിയ പലര്ക്കും പതിനെട്ടാം പടി ചവിട്ടാനായില്ല. ഭക്തര്ക്ക് കുടിവെള്ളം നല്കാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല.
ആവശ്യത്തിന് പോലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സർക്കാരും പെരുമാറിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സർക്കാരും പറയുന്നത്.
മാസങ്ങൾക്ക് മുൻപ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് നിലവിൽ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സർക്കാർ പറയുന്നത് അപഹാസ്യമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Kerala
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നശേഷം ശബരിമലയിൽ ഇതുവരെ എത്തിയത് രണ്ടു ലക്ഷത്തോളം തീർഥാടകർ. ചൊവ്വാഴ്ച 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേരാണ്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നട തുറന്ന ശേഷം 53,278 പേരും വൃശ്ചികം ഒന്നായ തിങ്കളാഴ്ച 98,915 പേരും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് ദർശനം നടത്തിയത്.
അതേസമയം, സന്നിധാനത്തും പമ്പയിലും വൻ തിരക്ക് അനുഭവപ്പെട്ടതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലാണ്. പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നതായിരിക്കും.
അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിരക്ക് ക്രമാധീതമായി വർധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല.
Kerala
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള അപകടകരമായ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. നിലവിലെ സ്ഥിതി ഭയാനകമാണെന്നും തിരക്ക് നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ തിരക്ക് മുന്നൊരുക്കങ്ങളുടെ അപര്യാപ്ത മൂലമാണ്. ലോവർ തിരുമുറ്റം കണ്ടിട്ട് എനിക്കുതന്നെ ഭയമാകുന്നു. ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തിനായി ചാടി വരികയാണ്. ഇങ്ങനെയൊരു ആൾക്കൂട്ടം വരാൻ പാടില്ലായിരുന്നുവെന്നും കെ. ജയകുമാർ പറഞ്ഞു. സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പോലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
പമ്പയിൽ വന്നുകഴിഞ്ഞാൽ ആളുകൾക്ക് മൂന്നും നാലും മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ക്യൂ കോംപ്ലക്സിലേയ്ക്ക് ആളുകൾ കയറുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ഇത് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നേരത്തെ തയാറാക്കിയതാണ്. ഇവിടെ ഇരിക്കുന്നവർക്ക് വെള്ളവും ബിസ്കറ്റും നൽകാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
ഭക്തരെ പതുക്കെ 18-ാംപടി കയറാൻ അനുവദിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ള പ്രശ്നവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തരുടെ അടുക്കലേക്ക് വെള്ളവുമായി എത്താനുള്ള ഏർപ്പാടുകളും ചെയ്തെന്നും ജയകുമാർ അറിയിച്ചു.
അതേസമയം, സന്നിധാനത്തും പമ്പയിലും വൻ തിരക്ക് അനുഭവപ്പെട്ടതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലാണ്. പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നതായിരിക്കും.
അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിരക്ക് ക്രമാധീതമായി വർധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല.
Kerala
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്ന സാഹചര്യത്തിൽ സന്നിധാനത്തും പമ്പയിലും വൻ തിരക്ക്. ഇതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലെത്തി.
പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നതായിരിക്കും.
അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല.