Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cruelty

അ​ക്ഷ​ര​ങ്ങ​ൾ വേ​ഗം എ​ഴു​തി​യി​ല്ല; ഒ​ന്നാം ക്ലാ​സു​കാ​രി​യെ അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പി​ക ചൂ​ര​ൽ​കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. ക​വ​ല​യൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ സാ​ന്ദ്ര​യ്ക്കാ​ണ് അ​ധ്യാ​പി​ക​യു​ടെ മ​ർ​ദ​ന​മേ​റ്റ​ത്.

കോ​ണ​ത്തു​വീ​ട്ടി​ൽ സു​നി​ൽ-​സ​ന്ധ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സാ​ന്ദ്ര. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇം​ഗ്ലീ​ഷ് ക്ലാ​സി​ൽ അ​ക്ഷ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ഴു​തി​ത്തീ​ർ​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ധ്യാ​പി​ക​യു​ടെ ക്രൂ​ര​ത.

കൈ​വി​ര​ലു​ക​ളി​ൽ അ​സാ​ധാ​ര​ണ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കു​ട്ടി​യെ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ വി​ര​ലി​ന് ഗു​രു​ത​ര​മാ​യി ച​ത​വേ​റ്റ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മ​ർ​ദ​ന​മേ​റ്റ​തി​നു പി​ന്നാ​ലെ കു​ട്ടി​ക്ക് ക​ടു​ത്ത പ​നി പി​ടി​പെ​ട്ട​താ​യും പി​താ​വ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ർ​ക്ക് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ക്ലാ​സി​ൽ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് എ​ല്ലാ കു​ട്ടി​ക​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​ച്ച കൂ​ട്ട​ത്തി​ൽ സാ​ന്ദ്ര​യ്ക്കും അ​ടി കൊ​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ.​പി. ശ്രീ​ക​ല​യു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും, ഇ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി സ്കൂ​ളി​ൽ പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ഹെ​ഡ്മി​സ്ട്ര​സ് അ​റി​യി​ച്ചു

 

 

Latest News

Corehub Up