Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Custody

Kottayam

ത​ല​യ്ക്ക​ടി​യേ​റ്റയാൾ മ​രി​ച്ചു; മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍

പാ​ലാ: ത​ല​യ്ക്ക​ടി​യേ​റ്റ് ര​ക്തം വാ​ര്‍​ന്ന് അ​വ​ശ​നി​ല​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് ക​ണ്ടെ​ത്തി​യ ആൾ മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബന്ധ​പ്പെ​ട്ട് മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് ഇ​ട​മു​ള സ്വ​ദേ​ശി അ​ഖി​ലി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ഴു​വ​നാ​ല്‍ ഉ​റു​മ്പി​ക്കു​ന്നേ​ല്‍ സു​കു​മാ​ര​ന്‍ (76) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ക​യ്യാ​ല​യ്ക്ക് താ​ഴെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​നെ ബ​ന്ധു​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തോ​ടെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പാ ലാ പൊ​ലി​സ് കേ​സെ​ടു​ത്തു.

സു​കു​മാ​ര​ന്‍, ഭാ​ര്യ ര​മ​ണി, മ​ക​ന്‍ സു​രാ​ജ്, സു​രാ​ജി​ന്‍റെ ര​ണ്ടു മ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ക​ള്‍ അ​ശ്വ​തി​യും ഭ​ര്‍​ത്താ​വ് അ​ഖി​ലും ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. എസ്കവേറ്റർ ഓ​പ്പ​റേ​റ്റ​റാ​ണ് അ​ഖി​ല്‍.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും വീ​ട്ടു​കാ​രു​ടെ മൊ​ഴി​യും മ​റ്റു തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പാ​ലാ പൊ​ലി​സ് അ​റി​യി​ച്ചു. സു​കു​മാ​ര​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.

Kerala

ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി ക​സ്റ്റ​ഡി​യി​ല്‍

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് ചെ​​​റൂ​​​ട്ടി റോ​​​ഡി​​​ലെ പ​​​ള്ളി​​​യു​​​ടെ പ​​​രി​​​സ​​​ര​​​ത്ത് ആ​​​റു​​​മാ​​​സം വ​​​ള​​​ർ​​​ച്ച​​​യു​​​ള്ള ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

പാ​​​ല​​​ക്കാ​​​ട്ടു​​നി​​​ന്ന് തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നെ​​​ത്തി​​​യ സം​​​ഘ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പാ​​​ല​​​ക്കാ​​​ട് കൊ​​​ഴി​​​ഞ്ഞാ​​​മ്പാ​​​റ സ്വ​​​ദേ​​​ശി​​​നി​​യാ​​​യ യുവതി സം​​​ഘാം​​​ഗ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​തെ പ​​​ള്ളി​​​യു​​​ടെ പി​​​ന്നി​​​ൽ പ്ര​​​സ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​സ​​​വ​​​ശേ​​​ഷം കു​​​ഞ്ഞി​​​നെ ഉ​​​പേ​​​ക്ഷി​​​ച്ച് ഇ​​​തേ​​​ബ​​​സി​​​ല്‍ ത​​​ന്നെ ക​​​യ​​​റി ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘ​​​ത്തി​​​ലെ യു​​​വാ​​​വാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ​ പ​​​ള്ളി​​യു​​​ടെ പ​​​രി​​​സ​​​ര​​​ത്ത് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്.

പ​​​ള്ളി വി​​​കാ​​​രി​​​യെ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​തോ​​​ടെ ഉ​​​ട​​​ൻ ത​​​ന്നെ പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് യു​​​വ​​​തി​​​യെ പോ​​​ലീ​​​സ് തി​​​രി​​​ച്ച​​​റി‍​ഞ്ഞ​​​ത്.

യുവതി ഇ​​​പ്പോ​​​ള്‍ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ചി​​​കി​​​ത്സ​​യി​​​ലാ​​​ണ്.​ ക്ഷീ​​​ണി​​​ത​​​യാ​​​യി ക​​​ണ്ട യു​​​വ​​​തി​​​യെ കോ​​​ട്ട​​​പ്പു​​​റം ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യ ശേ​​​ഷ​​​മാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ആ​​​റു​​​മാ​​​സം ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ യുവതിയെ തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘം ഒ​​​പ്പം കൊ​​​ണ്ടു​​പോ​​​കു​​​ന്നി​​​ല്ലെ​​​ന്ന് പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും യുവതി നി​​​ർ​​​ബ​​​ന്ധ​​​പൂ​​​ർ​​​വം കൂ​​​ടെ കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് വി​​​വ​​​രം.

പ​​​ള്ളി​​​യു​​​ടെ പ​​​രി​​​സ​​​ര​​​ത്തു​​വ​​​ച്ച് വേ​​​ദ​​​ന ഉ​​​ണ്ടാ​​​കു​​​ക​​​യും പ്ര​​​സ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്ത യുവതി ഇ​​​ക്കാ​​​ര്യം തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘ​​​ത്തി​​​ലെ മ​​​റ്റു​​​ള്ള​​​വ​​​ർ അ​​​റി​​​ഞ്ഞാ​​​ൽ കു​​​ഴ​​​പ്പ​​​മാ​​​കു​​​മെ​​​ന്നു ക​​​രു​​​തി മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ട കു​​​ഞ്ഞി​​​നെ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ​​​

Kerala

പ്രസവത്തിന് അക്യുപംക്ചര്‍ ചികിത്സ; മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍

തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട് പ്ര​സ​വത്തി​ന് അ​ക്യു​പംക്ചർ ചി​കി​ത്സ തേ​ടി​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച​യാ​ണ് തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ്‌​സി​ന(37) പ്ര​സ​വാ​ന​ന്ത​ര​മു​ള്ള അ​ണു​ബാ​ധ മൂ​ലം മ​ര​ണ​ത്തിനു കീ​ഴ​ട​ങ്ങി​യ​ത്. ശ​രീ​രം മു​ഴു​വ​ന്‍ വ്ര​ണം വ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍നി​ന്നു തു​ട​ങ്ങി​യ പ​ഴു​പ്പ് ശ​രീ​ര​മാ​സ​ക​ലം ബാ​ധി​ച്ചു​വെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. യു​വ​തി​ക്കു പ്ര​സ​വാ​ന​ന്ത​രം മ​തി​യാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ത്ത​തി​ന് പി​ന്നി​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ള്‍ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​ബ്രാ​ഹി​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Kerala

അനധികൃതമായി മത്സ്യബന്ധനം; ബോട്ട് കസ്റ്റഡിയിൽ, മത്സ്യങ്ങൾ ലേലത്തിന്

കൊച്ചി: വൈപ്പിനിൽ അനധികൃതമായി തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തു. പള്ളിപ്പുറം സ്വദേശി ബൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ജിഹോൺ എന്ന ട്രോളിംഗ് ബോട്ടാണ് ഫിഷറീസ് അധികൃതർ പിടികൂടിയത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കുടുങ്ങിയത്. ഇവർ പിടിച്ച മത്സ്യങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടക്കും.

പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ ഫിഷറീസ് സ്വീകരിക്കുമെന്ന് വൈപ്പിൻ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ആര്യ അറിയിച്ചു. ഫോർട്ട് കൊച്ചി കോസ്റ്റൽ സിഐ സംഗീത് ജോബ്, മറൈന്‍ എൻഫോഴ്സ്മെന്‍റ് എസ്ഐ മഞ്ജിത്ത് ലാൽ, എഎസ്ഐ അനീഷ്, റോയ്, സുജീഷ്, പ്രണവ്, ഡിക്സ്ൺ, സുനീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Kerala

ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ കു​ഞ്ഞ് മ​രി​ച്ച നി​ല​യി​ൽ; അ​മ്മ​യും സ​ഹൃ​ത്തും ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം. ക​ഴ​ക്കൂ​ട്ട​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​മ്മ​യേ​യും സ​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ‌​ടു​ത്തു.

വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ മു​ന്നി ബീ​ഗ​ത്തി​ന്‍റെ മ​ക​ൻ ഗി​ൽ​ദ​ർ (നാ​ല്) ആ​ണ് മ​രി​ച്ച​ത്. കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ​ണം ക​ഴി​ച്ച് കി​ട​ന്ന ശേ​ഷം കു​ട്ടി ഉ​ണ​ർ​ന്നി​ല്ല എ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് അ​മ്മ പ​റ​ഞ്ഞ​ത്. കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ൽ പാ​ടു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്.

Kerala

രാ​ഹു​ലി​നെ തെ​ര​ഞ്ഞ് പോ​ലീ​സ്; പേ​ഴ്സ​ണ​ൽ സ്റ്റാ​ഫും ഡ്രൈ​വ​റും ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ടി​കൂ​ടാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. രാ​ഹു​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും ഡ്രൈ​വ​റെ​യും എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​വ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​താ​യാ​ണ് സൂ​ച​ന. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ ചോ​ദ്യം ചെ​യ്തേ​ക്കും.

അ​തേ​സ​മ​യം സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യ ഹ​ർ​ജി ത​ള്ളി​യ​തോ​ടെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് രാ​ഹു​ലി​ന്‍റെ നീ​ക്കം. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് കി​ട്ടി​യാ​ല്‍ തൊ​ട്ടു പി​ന്നാ​ലെ ഓ​ൺ​ലൈ​നാ​യി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന.

ഇ​തി​നി​ടെ രാ​ഹു​ലി​ന്‍റെ ഒ​രു ഫോ​ൺ ഓ​ണാ​യി. ഈ ​ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഏ​തു വി​ധേ​നെ​യും രാ​ഹു​ലി​നെ ഇ​ന്നു ത​ന്നെ പി​ടി​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണു പോ​ലീ​സ്.

Kerala

ബണ്ടിചോര്‍ വീണ്ടും കസ്റ്റഡിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ (ദേവീന്ദര്‍ സിംഗ്) കസ്റ്റഡിയില്‍. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് റെയില്‍വേ പോലീസ് ബുധനാഴ്ച രാവിലെ ബണ്ടിചോറിനെ കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ കരുതല്‍ തടങ്കലില്‍ തുടരുകയാണ്. കഴിഞ്ഞദിവസം എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും ബണ്ടിചോറിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പഴയ കേസുമായി ബന്ധപ്പെട്ട് അഡ്വ. ആളൂരിനെ കാണാനെത്തിയതാണെന്നും ആളൂര്‍ അന്തരിച്ചവിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് അഭിഭാഷകരുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചശേഷമാണ് ബണ്ടിചോറിനെ പോലീസ് വിട്ടയച്ചത്. ഇതിനുപിന്നാലെയാണ് ബണ്ടിചോര്‍ തിരുവനന്തപുരത്ത് എത്തിയത്.

ബണ്ടിചോര്‍ തിരുവനന്തപുരത്ത് എത്തിയത് സംശയത്തോടെയാണ് പോലീസ് നിരീക്ഷിക്കുന്നത്. ബുധനാഴ്ച രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍വെൃച്ച് ആര്‍പിഎഫുകാരാണ് ബണ്ടിചോറിനെ കണ്ടത്. തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയും ഇവര്‍ ബണ്ടിചോറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇയാള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്. ഇതോടെയാണ് ബണ്ടിചോറിനെ കസ്റ്റഡിയില്‍വയ്ക്കാന്‍ പോലീസ് തീരുമാനിച്ചത്. ബണ്ടിചോറിന്‍റെ മൊഴികളും മറ്റും വിശദമായി പരിശോധിച്ചശേഷമേ ഇനി വിട്ടയക്കൂ.

Kerala

കൈ​ക്കൂ​ലി: കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

 

 

കാ​സ​ർ​ഗോ​ഡ്: താ​ല്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സ്ഥി​ര ക​ണ​ക്ഷ​നാ​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് ചി​ത്താ​രി കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​റാ​യ കെ. ​സു​രേ​ന്ദ്ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

കാ​സ​ർ​ഗോ​ഡ് പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ൻ മു​ക്കൂ​ട് പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ താ​ല്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സ്ഥി​ര ക​ണ​ക്ഷ​ൻ ആ​ക്കു​ന്ന​തി​ന് ചി​ത്താ​രി കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​റാ​യ സു​രേ​ന്ദ്ര​ൻ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വേ​ഗ​ത്തി​ൽ ശ​രി​യാ​ക്കു​ന്ന​തി​ന് ക​ണ​ക്ഷ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഫീ​സി​ന് പു​റ​മേ 3000 രൂ​പ കൈ​ക്കൂ​ലി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​ൻ ഈ ​വി​വ​രം കാ​സ​ർ​ഗോ​ഡ് വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും 3,000 രൂ​പ കൈ​പ്പ​റ്റു​ന്ന​തി​നി​ട​യ്ക്കാ​ണ് സു​രേ​ന്ദ്ര​ൻ പി​ടി​യി​ലാ​യ​ത്.

Latest News

Corehub Up