Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dairy Sector

Wayanad

ക്ഷീ​ര​മേ​ഖ​ല​യെ പി​എം​ഇ​ജി​പി പ​ദ്ധ​തിയിൽ ഉള്‌​പ്പെ​ടു​ത്ത​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി: ക്ഷീ​ര​മേ​ഖ​ല​യെ പ്ര​ധാ​ന​മ​ന്ത്രി എം​പ്ലോ​യീ​സ് ജ​ന​റേ​ഷ​ൻ പോ​ഗ്രാം (പി​എം​ഇ​ജി​പി) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഒ​ബി​സി മോ​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ ക്ഷീ​ര​മേ​ഖ​ല​യെ പ്ര​ധാ​ന​മ​ന്ത്രി എം​പ്ലോ​യീ​സ് ജ​ന​റേ​ഷ​ൻ പോ​ഗ്രാം എ​ന്ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി തൊ​ഴി​ലു​റ​പ്പു​മാ​യി സം​യോ​ജി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ൽ വ​ള​രെ ല​ളി​ത​മാ​യി ക്ഷീ​ര​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ മേ​റ്റി​ന്‍റെ​യും കീ​ഴി​ൽ ഒ​രു പ​ശു ഫാം ​നി​ർ​മി​ച്ചാ​ൽ അ​തി​ൽ​നി​ന്നും കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ 50 ശ​ത​മാ​നം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ധി​കം വേ​ത​ന​മാ​യി ന​ൽ​കാ​നും ബാ​ക്കി​തു​ക പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടി​ലേ​ക്ക് വി​നി​യോ​ഗി​ക്കാ​നും ക​ഴി​യും.

ഇ​തി​ലൂ​ടെ ക്ഷീ​ര മേ​ഖ​ല​യു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ട് വ​ർ​ധി​പ്പി​ക്കു​വാ​നും സാ​ധി​ക്കും. 35 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടു​കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ഈ ​മേ​ഖ​ല​യി​ൽ വി​നി​യോ​ഗി​ക്ക​ണം. 20 ല​ക്ഷം രൂ​പ വ​രെ ഈ​ടി​ല്ലാ​തെ വാ​യ്പ ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കും. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ഷി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​രീ​ഷ് ക​ട്ട​ക്ക​ളം, അ​നീ​ഷ് പ​ള്ള​ത്ത്, ടി.​പി. ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up