Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DallasEvents

America

ഡാ​ള​സ് കെ​ഇ​സി​എ​ഫ് സം​യു​ക്ത സു​വി​ശേ​ഷ ക​ൺ​വ​ൻ​ഷ​നു പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ തു​ട​ക്കം

ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് (കെ​ഇ​സി​എ​ഫ്) ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന 29-ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ൺ​വ​ൻ​ഷ​ന് പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ തു​ട​ക്കം.

വെ​ള്ളി​യാ​ഴ്ച ഇ​ർ​വിം​ഗി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​ന്നാം ദി​ന സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

വൈ​കു​ന്നേ​രം 6.30ന് ​ആ​രം​ഭി​ച്ച ആ​ദ്യ​ദി​ന ച​ട​ങ്ങു​ക​ൾ​ക്ക് ജോ​ൺ തോ​മ​സ് ന​യി​ച്ച ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ആ​രാ​ധ​ന​യോ​ടെ​യും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. റെ​ജി​ൻ രാ​ജു​വി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടും തു​ട​ക്ക​മാ​യി.

തു​ട​ർ​ന്ന് ബി​നു തോ​മ​സ് വി​ശു​ദ്ധ വേ​ദ​പു​സ്ത​ക​ത്തി​ൽ നി​ന്ന് ലൂ​ക്കോ​സ് 15:1-7 വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ വാ​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ കെ​ഇ​സി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

വെ​രി. റ​വ. രാ​ജു എം. ​ഡാ​നി​യേ​ൽ കോ​ർ-​എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​പ്ര​സം​ഗം നി​ർ​വ​ഹി​ക്കു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

 

Latest News

Corehub Up