Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeccanTraps

മുംബൈ നഗരവും ദിനോസറുകളും തമ്മിൽ ബന്ധമുണ്ട്; എന്താ ബന്ധം എന്നല്ലേ..?

മുംബൈ നഗരവും ദിനോസറുകളുടെ വംശനാശവും തമ്മിൽ ബന്ധമുണ്ടെന്നാണു പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. അദ്ഭുതകരമായി തോന്നാവുന്ന ഭൗമശാസ്ത്രജ്ഞരുടെ ഗവേഷണഫലങ്ങൾ സയൻസ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മും​ബൈ ന​ഗ​ര​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യി നി​ല​കൊ​ള്ളു​ന്ന ക​റു​ത്ത ബ​സാ​ള്‍​ട്ട് പാ​റ​ക​ള്‍​ക്ക് ആ​റു കോ​ടി അറുപതു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മുമ്പു ന​ട​ന്ന ദി​നോ​സ​റു​ക​ളു​ടെ വം​ശ​നാ​ശ​വു​മാ​യി ബന്ധപ്പെട്ടിരിക്കുന്നു. ഭൂ​മി​യു​ടെ ച​രി​ത്ര​ത്തി​ലെ, ​മ​ഹാ​ദു​ര​ന്ത​ത്തി​ന്‍റെ ഭൗ​തി​ക അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലാ​ണു മും​ബൈ എന്ന മഹാന​ഗ​രം കെട്ടിപ്പൊക്കിയിരിക്കുന്നത്.

ഏ​ക​ദേ​ശം 6.6 കോ​ടി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മുമ്പ്, ഇ​ന്ന​ത്തെ മെ​ക്‌​സി​ക്കോ​യി​ലെ 'യു​കാ​റ്റ​ന്‍ പെ​നി​ന്‍​സു​ല'0​യി​ല്‍ 'ചി​ക്ക​സു​ലു​ബ്' എ​ന്നു പേ​രി​ട്ട പത്തോളം കി​ലോ​മീ​റ്റ​ര്‍ വീ​തി​യു​ള്ള ഭീ​മ​ന്‍ ഛിന്ന​ഗ്ര​ഹം പ​തി​ച്ചു. ലക്ഷക്കണക്കിന് ആ​റ്റോ​മി​ക് ബോം​ബു​ക​ള്‍ ഒ​രു​മി​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​നു തു​ല്യ​മാ​യ പ്ര​ഹ​ര​ശേ​ഷി​യാ​ണ് ഈ ​ആ​ഘാ​തം സൃ​ഷ്ടി​ച്ച​ത്. ഇ​തു വ​ലി​യ കാ​ട്ടു​തീ​യ്ക്കും സു​നാ​മി​ക​ള്‍​ക്കും ആ​ഗോ​ള​ത​ല​ത്തി​ല്‍ ഗു​രു​ത​ര​മാ​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ള്‍​ക്കും കാ​ര​ണ​മായി. ദി​നോ​സ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടെ 75 ശ​ത​മാ​ന​ത്തോ​ളം വം​ശ​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

ഛിന്ന​ഗ്ര​ഹം പ​തി​ച്ച അ​തേ കാ​ല​യ​ള​വി​ല്‍; ഭൂമിയുടെ മറുഭാഗത്ത്, അതായത് പ​ടി​ഞ്ഞാ​റ​ന്‍ ഇ​ന്ത്യ​യി​ല്‍, ഭൂ​മി​ശാ​സ്ത്ര ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഗ്‌​നി​പ​ര്‍​വ​ത സ്ഫോ​ട​ന പ​ര​മ്പ​ര​ക​ള്‍ ന​ട​ക്കു​ക​യാ​യി​രു​ന്നു. 'ഡെ​ക്കാ​ന്‍ ട്രാ​പ്‌​സ്' എന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ​വ​ലി​യ ലാ​വ പ്ര​വാ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന​ത്തെ മ​ഹാ​രാ​ഷ്ട്ര​യു​ടെ​യും മും​ബൈ​യു​ടെ​യും ഭൂ​രി​ഭാ​ഗം ഭൂ​പ്ര​കൃ​തി​യും രൂ​പ​പ്പെ​ടു​ത്തി​യ​ത്. ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍, ചി​ല​യി​ട​ങ്ങ​ളി​ല്‍ 2,000 മീ​റ്റ​റി​ല​ധി​കം ക​ന​ത്തി​ലാ​ണ് ലാ​വ അ​ടി​ഞ്ഞു​കൂ​ടി​യ​ത്.

ഈ ​ര​ണ്ടു സം​ഭ​വ​ങ്ങ​ളും ഒ​രേ കാ​ല​യ​ള​വി​ല്‍ ന​ട​ന്നു എ​ന്ന​ത് ശാ​സ്ത്ര​ലോ​ക​ത്ത് കാ​ല​ങ്ങ​ളാ​യി വ​ലി​യ ച​ര്‍​ച്ചാ​വി​ഷ​യ​മാ​ണ്. യു​സി ബെ​ര്‍​ക്ക്‌ലി​യി​ലെ മാ​ര്‍​ക്ക് റി​ച്ചാ​ഡ്സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്, ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​ഹ​ര​ത്തി​ല്‍നി​ന്നു​ള്ള ശ​ക്ത​മാ​യ ഭൂ​ക​മ്പ ത​രം​ഗ​ങ്ങ​ള്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ഗ്‌​നി​പ​ര്‍​വ​ത സ്‌​ഫോ​ട​ന​ങ്ങ​ളു​ടെ തീ​വ്ര​ത വ​ര്‍​ധി​പ്പി​ച്ചി​രി​ക്കാം എ​ന്നാ​ണ്. എ​ന്നാ​ല്‍ ഛിന്ന​ഗ്ര​ഹം പ​തി​ക്കു​ന്ന​തി​നു മു​മ്പുത​ന്നെ ഡെ​ക്കാ​ന്‍ ലാ​വ പ്ര​വാ​ഹ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു​. അതുകൊണ്ട്, ഈ ​ര​ണ്ട് ദു​ര​ന്ത​ങ്ങ​ളും ത​മ്മി​ല്‍ നേ​രി​ട്ടു​ള്ള ബ​ന്ധ​മു​ണ്ടോ എ​ന്ന​തി​ല്‍ ശാ​സ്ത്ര​ജ്ഞ​ര്‍​ക്കി​ട​യി​ല്‍ ഇ​പ്പോ​ഴും അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

ഇ​ന്ന് മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ലെ ബോ​റി​വ​ലി ഭാ​ഗ​ങ്ങ​ളി​ലും എ​ലി​ഫ​ന്‍റ ഗു​ഹ​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന പാ​റ​ക​ളി​ലു​മെ​ല്ലാം കാ​ണ​പ്പെ​ടു​ന്ന​ത് ​പു​രാ​ത​ന ഡെ​ക്കാ​ന്‍ ബ​സാ​ള്‍​ട്ട് പാ​റ​ക​ളാ​ണ്. ദി​നോ​സ​റു​ക​ളു​ടെ വം​ശ​നാ​ശ​ത്തി​നു കാ​ര​ണം ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ പ​ത​നം മാ​ത്ര​മാ​ണോ അ​തോ ഡെ​ക്കാ​ന്‍ ലാ​വ പ്ര​വാ​ഹ​ങ്ങ​ള്‍ അ​തിന്‍റെ ആ​ഘാ​തം കൂ​ട്ടി​യ​താ​ണോ എ​ന്ന ചോ​ദ്യ​ത്തി​നു പൂ​ര്‍​ണ​മാ​യ ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, ഭൂ​മി​യു​ടെ ച​രി​ത്ര​ത്തെ മാ​റ്റി​യെ​ഴു​തി​യ ആ ​ഘ​ട്ട​ത്തിന്‍റെ ജീ​വി​ക്കു​ന്ന തെ​ളി​വു​ക​ളാ​ണ് മും​ബൈ​യു​ടെ ​ക​റു​ത്ത പാ​റ​ക്കെ​ട്ടു​ക​ള്‍.

Latest News

Corehub Up