Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika DeepikaNewspaper BreakingNews

വി​ഴി​ഞ്ഞം തു​റ​മു​ഖ ഓ​ഹ​രി​കൈ​മാ​റ്റം: ഡീ​ൽ ന​ട​ത്തി​യ​ത് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​ന്‍റെ ഓ​ഹ​രി​കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡീ​ൽ ന​ട​ത്തി​യ​ത് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രാ​ണെ​ന്നും അ​ദാ​നി പോ​ർ​ട്ടി​ന് പി​ഴ ഇ​ന​ത്തി​ൽ ചു​മ​ത്തേ​ണ്ട 219 കോ​ടി രൂ​പ ഇ​ള​വ് ചെ​യ്തു കൊ​ടു​ത്ത​ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. 

2019ൽ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്ക​ത്തി​നെ തു​ട​ർ​ന്നു ഒ​രു ദി​വ​സം 12 ല​ക്ഷം രൂ​പ ക​ണ​ക്കി​ൽ പി​ഴ ചു​മ​ത്തേ​ണ്ട​താ​യി​രു​ന്നു. ആ​ർ​ബി​ട്രേ​ഷ​ൻ ഇ​ന​ത്തി​ൽ ഈ​ടാ​ക്കേ​ണ്ട 219 കോ​ടി രൂ​പ അ​ദാ​നി​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി ന​ൽ​കി. ഇ​തോ​ടൊ​പ്പം അ​ഞ്ചു വ​ർ​ഷ കാ​ലാ​വ​ധി​യും നീ​ട്ടി ന​ൽ​കി. 

ഇ​തോ​ടെ വി​ഴി​ഞ്ഞ​ത്ത് അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​വ​ശം വ​യ്ക്കാ​വു​ന്ന കാ​ലാ​വ​ധി 40 വ​ർ​ഷ​ത്തി​ൽ നി​ന്ന് 45 ആ​യി ഉ​യ​ർ​ന്നു. ക​ണ്‍​സോ​ർ​ഷ്യം ക​രാ​റി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ഇ​തും പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് നീ​ട്ടി ന​ൽ​കി​യ​ത്. 

ഇ​തു കൂ​ടാ​തെ വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ട് ഇ​ന​ത്തി​ലും 43 കോ​ടി രൂ​പ അ​ദാ​നി പോ​ർ​ട്ട് ലി​മി​റ്റ​ഡി​നും അ​ഡ്ജ​സ്റ്റ് ചെ​യ്തു കൊ​ടു​ത്തു. ഡീ​ൽ ന​ട​ത്തി​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​യി​രു​ന്നു. വി​ഴി​ഞ്ഞം തു​റ​മ​ഖ​ത്തി​ലെ അ​ദാ​നി പോ​ർ​ട്ടി​ന്‍റെ ഓ​ഹി​കൈ​മാ​റ്റ​ത്തി​ൽ എം​പ​വേ​ഡ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം സം​സ്ഥാ​ന താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​മാ​കും കൈ​ക്കൊ​ള്ളു​ക. സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ്. 

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ൽ കു​ത്ത​ക വ​രാ​തി​രി​ക്കാ​ൻ കോ​മ​ണ്‍ യൂ​സ​ർ ഫെ​സി​ലി​റ്റി സം​വി​ധാ​നം ക​രാ​റി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

Latest News

Corehub Up