NRI
കലിഫോർണിയ: 44 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സിതി എന്ന 59 വയസുകാരിയെ ഐസിഇ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്ന് ദക്ഷിണ കലിഫോർണിയയിൽ ശക്തമായ പ്രതിഷേധം.
പതിവ് ഇമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് എട്ട് പേരക്കുട്ടികളുടെ മുത്തശ്ശിയായ ഇവരെ കസ്റ്റഡിയിലെടുത്തത്. 1981ൽ കംബോഡിയയിൽ നിന്നാണ് സിതി അമേരിക്കയിൽ അഭയാർഥിയായി എത്തിയത്.
നിലവിൽ അഡെലാന്റോയിലെ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന സിതി കടുത്ത മാനസിക സമ്മർദത്തിലാണെന്നും അവിടുത്തെ സാഹചര്യങ്ങൾ മോശമാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.
ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അമേരിക്കയിലെ ഏഷ്യൻ - അമേരിക്കൻ സംഘടനകൾ സിതിയുടെ മോചനത്തിനായി ശക്തമായി രംഗത്തുണ്ട്.
National
ന്യൂഡൽഹി: ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തില് പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള് അറസ്റ്റില്.
സംഭവത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്നിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയില് എത്തിക്കുകയായിരുന്നു. ഇവരെ പിടികൂടാന് ഇന്റർ പോള് ബ്ലൂ കോര്ണര് നോട്ടീസ് പുറപെടുവിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ തയ്ലൻഡിൽ എത്തി ഇവരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
ഡിസംബര് ആറിന് അര്ധ രാത്രി 11ഓടെയാണ് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്.
അപകടത്തില് 25 പേര് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതോടെ ഉടമകളിലോരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തിരുന്നു.
Kerala
കൊച്ചി: കുവൈറ്റില്നിന്നെത്തി കാണാതായ സൂരജ് ലാമയുടെ നാടുകടത്തലുമായി ബന്ധപ്പെട്ട രേഖകള് ഹാജരാക്കാന് ഹൈക്കോടതി നിര്ദേശം. അറബി ഭാഷയിലുള്ള രേഖയുടെ പരിഭാഷയാണു ഹാജരാക്കേണ്ടത്.
ബംഗളൂരുവില് ഇറങ്ങേണ്ടയാള് കൊച്ചിയില് എത്താനുണ്ടായ സാഹചര്യം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത് അപമാനകരമാണ്. കോടതിയുടെ പല ചോദ്യങ്ങള്ക്കും ഉത്തരമില്ല.
ലഭിച്ച ഉത്തരങ്ങൾക്ക് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മകന് സാന്റോണ് ലാമ നല്കിയ ഹര്ജിയാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.