Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discharge

ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ർ​പാ​പ്പ ഇ​ന്ന് ആ​ശു​പ​ത്രി വി​ടും

വ​ത്തി​ക്കാ​ൻ: ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ഇ​ന്ന് ആ​ശു​പ​ത്രി വി​ടും. ഞാ​യ​റാ​ഴ്ച പൊ​തു​വേ​ദി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്ക് മാ​ർ​പാ​പ്പ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യി​ൽ പോ​പ്പ് ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ല​യി​രു​ത്തിയിരുന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് വ​ത്തി​ക്കാ​ൻ വ​ക്താ​വും വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ൾ അ​യ​ച്ച ക​ത്തു​ക​ളും ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി​യ​താ​യും അ​റി​യി​ച്ചു.

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം വ്യാ​ഴാ​ഴ്ച മു​ത​ൽ പോ​പ്പ് ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​നഃ​രാ​രം​ഭി​ച്ചി​രു​ന്നു. റോ​മി​ലെ ജെ​മെ​ല്ലി സ​ർ​വ​ക​ലാ​ശാ​ലാ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ താത്കാലിക ചാ​പ്പ​ലി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന പോ​പ്പി​ന്‍റെ ചി​ത്ര​ങ്ങ​ൾ വ​ത്തി​ക്കാ​ൻ പു​റ​ത്തു​വി​ട്ടി​രു​ന്നു.

Latest News

Corehub Up