Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divine Providence

ദൈവപരിപാലനയിലുറച്ച്, എല്ലാവരെയും ഉൾക്കൊണ്ട്...

“എ​​​ല്ലാ​​​വ​​​രും ന​​​ല്ല​​​ത്, എ​​​ല്ലാം ന​​​ല്ല​​​ത്.... പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച ഘ​​​ട്ട​​​ത്തി​​​ൽ എ​​​ന്‍റെ വി​​​കാ​​​രി​​​യ​​​ച്ച​​​ൻ എ​​​ന്നോ​​​ടു പ​​​റ​​​ഞ്ഞ സ്നേ​​​ഹ​​​പൂ​​​ർ​​​ണ​​​മാ​​​യ ഉ​​​പ​​​ദേ​​​ശ​​​മാ​​​ണി​​​ത്. 38 വ​​​ർ​​​ഷ​​​ത്തെ പൗ​​​രോ​​​ഹി​​​ത്യ ജീ​​​വി​​​ത​​​ത്തി​​​നി​​​ട​​​യി​​​ൽ എ​​​ല്ലാ​​​വ​​​രെ​​​യും ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്തി​​​യു​​​ള്ള ശു​​​ശ്രൂ​​​ഷ​​​യി​​​ലൂ​​​ടെ വ​​​ലി​​​യ ദൈ​​​വ​​​പ​​​രി​​​പാ​​​ല​​​ന എ​​​നി​​​ക്ക് അ​​​നു​​​ഭ​​​വി​​​ക്കാ​​​നാ​​​യി​​​ട്ടു​​​ണ്ട്. സേ​​​വ​​​നം ചെ​​​യ്ത പ​​​ള്ളി​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മെ​​​ല്ലാം ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന എ​​​ല്ലാ​​​വ​​​രെ​​​യും കേ​​​ൾ​​​ക്കാ​​​നും ഉ​​​ൾ‌​​​ക്കൊ​​​ള്ളാ​​​നും ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ട്....” ​​മെ​​​ത്രാ​​​ന്‍റെ സ്ഥാ​​​ന​​​ചി​​​ഹ്ന​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​ശേ​​​ഷം, മോ​​ൺ. ആ​​​നി​​​മൂ​​​ട്ടി​​​ൽ ദീ​​​പി​​​ക​​യോ​​​ടു പ്ര​​തി​​ക​​രി​​ച്ചു.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ശു​​​ശ്രൂ​​​ഷ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ​​​ങ്കു​​​വ​​​ഹി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട പു​​​തി​​​യ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മോ​​ൺ. തോ​​​മ​​​സ് ആ​​​നി​​​മൂ​​​ട്ടി​​​ലി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ൽ പ്ര​​​ത്യാ​​​ശ​​​യു​​​ടെ ഈ​​​ണ​​​മു​​​ണ്ട്. അ​​​ന​​​ന്ത​​​മാ​​​യ ദൈ​​​വ​​​പ​​​രി​​​പാ​​​ല​​​ന​​​യി​​​ൽ‌ ആ​​​ശ്ര​​​യി​​​ച്ച്, അ​​​ജ​​​പാ​​​ല​​​ക​​​രെ​​​യും അ​​​ജ​​​ഗ​​​ണ​​​ങ്ങ​​​ളെ​​​യും ക​​​ർ​​​മ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളെ​​​യും സ്നേ​​​ഹ​​​ചൈ​​​ത​​​ന്യ​​​ത്തി​​​ൽ കോ​​​ർ​​​ത്തി​​​ണ​​​ക്കി കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ദൗ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​മാ​​​ണ് ത​​​ന്‍റേ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ദൈ​​​വം ഏ​​​ൽ​​​പി​​​ച്ച ചു​​​മ​​​ത​​​ല

എ​​​ന്നെ ശ​​​ക്ത​​​നാ​​​ക്കു​​​ന്ന​​​വ​​​നി​​​ലൂ​​​ടെ എ​​​ല്ലാം ചെ​​​യ്യാ​​​ന്‍ എ​​​നി​​​ക്കു സാ​​​ധി​​​ക്കും (ഫി​​​ലി 4.13) എ​​​ന്ന​​​താ​​​ണ് ഇ​​​ട​​​യ​​​ദൗ​​​ത്യ​​​ത്തി​​​നാ​​​യി സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ആ​​​പ്ത​​​വാ​​​ക്യം. ഈ ​​​ക​​​ട​​​മ​​​യേ​​​ൽ​​​പി​​​ച്ച​​​തു ദൈ​​​വ​​​മാ​​​ണ്. അ​​​തു ദൈ​​​വ​​​ഹി​​​ത​​​പ്ര​​​കാ​​​രം നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ശ​​​ക്തി​​​യും അ​​​നു​​​ഗ്ര​​​ഹ​​​വും അ​​​വ​​​ൻ ന​​​ൽ​​​കു​​​മെ​​​ന്ന് ഞാ​​​ൻ ഉ​​​റ​​​ച്ചു വി​​​ശ്വ​​​സി​​​ക്കു​​​ന്നു.
ശ്രേ‍ഷ്ഠ​​​മാ​​​യ ഇ​​​ട​​​യ​​​ശു​​​ശ്രൂ​​​ഷ വി​​​ന​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. ദൈ​​​വ​​​ത്തെ​​​യും ദൈ​​​വ​​​ജ​​​ന​​​ത്തെ​​​യും കൂ​​​ടു​​​ത​​​ൽ വി​​​ശ്വ​​​സ്ത​​​ത​​​യോ​​​ടെ ശു​​​ശ്രൂ​​​ഷി​​​ക്കാ​​​നു​​​ള്ള നി​​​യോ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​തി​​​നെ കാ​​​ണു​​​ന്ന​​​ത്. ദൈ​​​വ​​​ഹി​​​തം അ​​​ന്വേ​​​ഷി​​​ക്കാ​​​നും തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​മു​​​ള്ള അ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​നാ​​​യി എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണ്. ഈ ​​​ശു​​​ശ്രൂ​​​ഷ​​​യി​​​ൽ വാ​​​ക്കു​​​ക​​​ളേ​​​ക്കാ​​​ൾ പ്ര​​​ധാ​​​നം ജീ​​​വി​​​ത​​​സാ​​​ക്ഷ്യ​​​മാ​​​ണെ​​​ന്നു ബോ​​​ധ്യ​​​മു​​​ണ്ട്.

സ​​​മു​​​ദാ​​​യം സ​​​ന്തോ​​​ഷം

ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യം കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ചൈ​​​ത​​​ന്യ​​​ത്തി​​​ലും സ​​​ന്തോ​​​ഷ​​​ത്തി​​​ലും മു​​​ന്നോ​​​ട്ടു​​​നീ​​​ങ്ങു​​​ക​​​യാ​​​ണ്. ഏ​​​തെ​​​ങ്കി​​​ലും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും ഉ​​​ണ്ടാ​​​കു​​​ന്പോ​​​ഴും എ​​​ല്ലാ​​​വ​​​രെ​​​യും ചേ​​​ർ​​​ത്തു നി​​​ർ​​​ത്തി ഐ​​​ക്യ​​​ത്തോ​​​ടെ മു​​​ന്നോ​​​ട്ടു​​​പോ​​​വു​​​ക​​​യാ​​​ണു പ്ര​​​ധാ​​​നം. നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ടു​​​ക്കു​​​ന്പോ​​​ൾ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളും ഭി​​​ന്ന​​​ത​​​ക​​​ളും എ​​​വി​​​ടെ​​​യെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​കാം. അ​​​പ്പോ​​​ഴും ആ​​​രും അ​​​ന്യ​​​ര​​​ല്ല, ഒ​​​രു​​​മി​​​ച്ചു​​​പോ​​​കേ​​​ണ്ട​​​വ​​​രാ​​​ണ് എ​​​ന്ന ബോ​​​ധ്യ​​​ത്തോ​​​ടെ എ​​​ല്ലാ​​​വ​​​രെ​​​യും ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്താ​​​ൻ ന​​​മു​​​ക്കാ​​​വ​​​ണം.

മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പ്ര​​​ചോ​​​ദ​​​നം

മ​​​ല​​​ബാ​​​റി​​​ന്‍റെ മ​​​ണ്ണി​​​ൽ ജ​​​നി​​​ച്ചു​​​വ​​​ള​​​ർ​​​ന്ന എ​​​നി​​​ക്ക് വ​​​ലി​​​യ സ്വ​​​പ്ന​​​ങ്ങ​​​ളൊ​​​ന്നും കാ​​​ണാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ അ​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ങ്കി​​​ലും തി​​​രി​​​ഞ്ഞു​​​നോ​​​ക്കു​​​ന്പോ​​​ൾ, മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ വ​​​ലി​​​യ സ്നേ​​​ഹ​​​വും ക​​​രു​​​ത​​​ലും കൈ​​​മു​​​ത​​​ലാ​​​ക്കി പ​​​ടി​​​പ​​​ടി​​​യാ​​​യി വ​​​ള​​​രാ​​​ൻ ദൈ​​​വം അ​​​നു​​​ഗ്ര​​​ഹി​​​ച്ചു. തീ​​​ക്ഷ്ണ​​​മാ​​​യ വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വ​​​ള​​​ർ​​​ത്തി​​​യ​​​ത്.

1989ൽ ​​​ഞാ​​​ൻ പൗ​​​രോ​​​ഹി​​​ത്യ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച നാ​​​ൾ മു​​​ത​​​ൽ കി​​​ട​​​പ്പാകു​​​ന്ന​​​തു​​​വ​​​രെ എ​​​ല്ലാ​​​ ദി​​​വ​​​സ​​​വും എ​​​ന്‍റെ പി​​​താ​​​വ് പ​​​ള്ളി​​​യി​​​ൽ കു​​​ർ​​​ബാ​​​ന​​​യി​​​ൽ പ​​​ങ്കു​​​ചേ​​​രാ​​​ൻ പോ​​​കു​​​മാ​​​യി​​​രു​​​ന്നു. അ​​​തെ​​​നി​​​ക്കു വ​​​ലി​​​യ ക​​​രു​​​ത്താ​​​യി​​​രു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ​​​ല്ലാവർക്കും വ​​​ലി​​​യ വാ​​​ത്സ​​​ല്യ​​​വും ക​​​രു​​​ത​​​ലു​​​മാ​​​യി​​​രു​​​ന്നു.

Latest News

Corehub Up