നടൻ കൃഷ്ണകുമാറിന്റെ പേരക്കുട്ടിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൃഷ്ണകുമാർ കുടുംബത്തിന്റെ കൂടിക്കാഴ്ചയിൽ നിന്നുള്ള ഒരു ചിത്രമാണ് മോദി പങ്കുവച്ചത്. ഓമി എന്നു വിളിപ്പേരുള്ള നിയോം അശ്വിനാണ് ഇന്നത്തെ സോഷ്യൽ മീഡിയായിലെ സൂപ്പർതാരം.
ഇന്നലെ 7 ലോക് കല്യാൺ മാർഗിലെത്തിയ ഒരു യുവ സുഹൃത്തിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് മോദി കുഞ്ഞു ഓമിയെ താലോലിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
100 മില്യൻ ഫോളോവേഴ്സുള്ള മോദിയുടെ അക്കൗണ്ടിലൂടെ ഓമി ഇനി ലോകശ്രദ്ധനേടുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
അഹാന കൃഷ്ണ, ഇഷാനി, ദിയ കൃഷ്ണ, സിന്ധു കൃഷ്ണ, അശ്വിൻ ഗണേഷ് എന്നിവരെല്ലാം പ്രധാനമന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി.
കൃഷ്ണകുമാർ, സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, മരുമകൻ അശ്വിൻ ഗണേഷ് എന്നിവരടങ്ങുന്ന കുടുംബമാണ് പ്രധനമന്ത്രിയെ സന്ദർശിക്കാൻ എത്തിയത്. കൃഷ്ണകുമാറിന്റെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി ഏറെ സമയം ചെലവഴിച്ചു.