x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്രീ​ന​യ്ക്ക് ന​ന്ദി, പ്ര​സ​വി​ച്ച​തി​ന് ശേ​ഷം ആ ​ലു​ക്കി​ൽ ത​ന്നെ കാ​ണ​പ്പെ​ടു​ന്ന​തി​ൽ: ദി​യ കൃ​ഷ്ണ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 17, 2026 12:33 PM IST | Updated: September 17, 2026 12:34 PM IST

കത്രീന കൈഫ്, ദിയ

ന​ടി കത്രീന കൈഫി​ന് ന​ന്ദി പ​റ​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും കൃ​ഷ്ണ​കു​മാ​റി​ന്റെ മ​ക​ളു​മാ​യ ദി​യ കൃ​ഷ്ണ. പ്ര​സ​വാ​ന​ന്ത​ര​മു​ണ്ടാ​കു​ന്ന ശാ​രീ​രി​ക മാ​റ്റ​ങ്ങ​ളെ സ്വാ​ഭാ​വി​ക​മാ​യി സ്വീ​ക​രി​ക്കാ​നും സൗ​ന്ദ​ര്യ സ​ങ്ക​ൽ​പ്പ​ങ്ങ​ളു​ടെ പേ​രി​ൽ പ​ത​റാ​തി​രി​ക്കാ​നും ക​ത്രീ​ന പ്ര​ചോ​ദി​പ്പി​ച്ച​തി​നാ​ണ് ദി​യ​യു​ടെ ന​ന്ദി.

അം​ബാ​നി കു​ടും​ബ​ത്തി​ന്‍റെ ഗ​ണേ​ശോ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ക​ത്രീ​ന​യു​ടെ പു​തി​യ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ദി​യ വൈ​കാ​രി​ക​മാ​യ കു​റി​പ്പ് ഇ​ൻ​സ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ പ​ങ്കു​വെ​ച്ച​ത്.

‘‘പ്ര​സ​വി​ച്ച​തി​ന് ശേ​ഷം ആ ​ലു​ക്കി​ൽ ത​ന്നെ കാ​ണ​പ്പെ​ടു​ന്ന​തി​ൽ യാ​തൊ​രു തെ​റ്റു​മി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി ത​ന്ന​തി​ന് ന​ന്ദി ക​ത്രീ​ന. പ​ഴ​യ രൂ​പ​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ൻ ന​മു​ക്കി​നി​യും ഒ​രു​പാ​ട് സ​മ​യ​മു​ണ്ട്. ഇ​പ്പോ​ൾ ന​മ്മു​ടെ കു​ഞ്ഞി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന.’ എ​ന്നാ​ണ് ക​ത്രീ​ന​യു​ടെ ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ദി​യ കു​റി​ച്ച​ത്.

പ്ര​സ​വാ​ന​ന്ത​രം വ​ണ്ണം വെ​യ്ക്കു​മ്പോ​ൾ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന അ​നാ​വ​ശ്യ സ​മ്മ​ർ​ദ്ദ​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​താ​ണ് ദി​യ​യു​ടെ ഈ ​വാ​ക്കു​ക​ൾ.

മും​ബൈ​യി​ൽ അം​ബാ​നി കു​ടും​ബ​ത്തി​ന്‍റെ വ​സ​തി​യാ​യ ആ​ന്‍റി​ലി​യ​യി​ൽ ന​ട​ന്ന ഗ​ണേ​ശോ​ത്സ​വ ച​ട​ങ്ങി​ൽ ഭ​ർ​ത്താ​വ് വി​ക്കി കൗ​ശ​ലി​നൊ​പ്പ​മാ​ണ് ക​ത്രീ​ന കൈ​ഫ് പ​ങ്കെ​ടു​ത്ത​ത്.

പ്ര​സ​വ ശേ​ഷം അ​പൂ​ർ​വ​മാ​യി മാ​ത്രം പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള ക​ത്രീ​ന​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ, ചി​ല സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ലു​ക​ൾ ന​ടി​യു​ടെ ശ​രീ​ര​ഭാ​ര​ത്തെ​യും ലു​ക്കി​നെ​യും ചോ​ദ്യം ചെ​യ്ത് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Tags : Katrina Diya Krishna Childbirth pregnancy

Recent News

Corehub Up