Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pregnancy

Family Health

വീ​ട്ടി​ലെ പ്ര​സ​വം സു​ര​ക്ഷി​ത​മോ?

കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ത​ന്നെ വീ​ട്ടി​ല്‍ ന​ട​ക്കു​ന്ന പ്ര​സ​വ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. ചില ഗ​ര്‍​ഭി​ണി​ക​ള്‍ വീ​ടു​ക​ളി​ല്‍ പ്ര​സ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഒ​രാ​ള്‍ എ​വി​ടെ പ്ര​സ​വി​ക്ക​ണം എ​ന്നു തീ​രു​മാ​നി​ക്ക​നു​ള്ള സ്വാ​ത​ന്ത്ര്യം ഒ​രു വ്യ​ക്തി​ക്കു​ണ്ട്. പ​ക്ഷേ, ആ ​തീ​രു​മാ​നം അ​ഭി​കാ​മ്യ​മാ​ണോ എ​ന്നു​ള്ള​ത് ഒ​ന്നു ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം ക​ണ​ക്കാ​ക്കു​ന്ന​ത്

ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം ക​ണ​ക്കാ​ക്കു​ന്ന​ത് ഒ​രു ല​ക്ഷം കു​ഞ്ഞു​ങ്ങ​ള്‍ ജ​നി​ക്കു​മ്പോ​ള്‍ എ​ത്ര അ​മ്മ​മാ​ര്‍ മ​രി​ക്കു​ന്നു (Maternal Mortality Ratio) എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ്. പ​ണ്ടു​കാ​ല​ത്ത് അ​മ്മ​മാ​ര്‍ വീ​ടു​ക​ളി​ല്‍ പ്ര​സ​വി​ച്ചി​രു​ന്നു എ​ന്ന​ത് നാം ​മ​റ​ക്കു​ന്നി​ല്ല. 1947 കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു ല​ക്ഷം കു​ഞ്ഞു​ങ്ങ​ള്‍ ജ​നി​ക്കു​മ്പോ​ള്‍ 2000 അ​മ്മ​മാ​ര്‍​ക്കാ​ണു മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​ത്. പ​ക്ഷേ, ഇ​ന്ന് ആ ​നി​ര​ക്ക് ഒ​രു ല​ക്ഷ​ത്തി​ല്‍ 19 ആ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു. പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് ഒ​രു അ​മ്മ പോ​ലും മ​രി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന​താ​ണു വ​സ്തു​ത. കേ​ര​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പ്ര​സ​വ​ത്തെ തു​ട​ര്‍​ന്നു​ള്ള അ​മ്മ​മാ​രു​ടെ മ​ര​ണ​നി​ര​ക്കി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​കാ​നു​ള്ള ഒ​രു പ്ര​ധാ​ന കാ​ര​ണം ഇ​വി​ടെ പ്ര​സ​വം ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ടാ​ണ്.

ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വം
ന​ട​ത്തു​ന്ന​തി​ന്‍റെ ഗു​ണ​ങ്ങ​ള്‍

ഗ​ര്‍​ഭം, പ്ര​സ​വം എ​ന്നൊ​ക്കെ​യു​ള്ള​ത് ഒ​രു സ്വാ​ഭാ​വി​ക​മാ​യ ശാ​രീ​രി​ക പ്ര​ക്രി​യ​യാ​ണ്. എ​ന്നാ​ല്‍ അ​ത് അ​ത്ര​ത്തോ​ളം ല​ളി​ത​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. പ്ര​സ​വ സ​മ​യ​ത്ത് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഏ​തു ത​ര​ത്തി​ലു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളും ഉ​ണ്ടാ​കാം. അ​തു മു​ന്‍​കൂ​ട്ടി പ്ര​വ​ചി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. അ​മി​ത​മാ​യ ര​ക്ത​സ്രാ​വം, കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പി​ലെ വ്യ​തി​യാ​നം, പ്ര​സ​വ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന അ​മി​ത​മാ​യ കാ​ല​വി​ളം​ബം ഇ​തൊ​ക്കെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന സ​ങ്കീ​ര്‍​ണ​ത​ക​ളാ​ണ്. ഇ​വ​യൊ​ക്കെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ നൈ​പു​ണ്യം നേ​ടി​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ അ​മ്മ​യ്ക്കും കു​ഞ്ഞി​നും അ​പ​ക​ട​ഘ​ട്ടം ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ന്ന ഒ​രു സ്ത്രീ​യ്ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ശു​ശ്രൂ​ഷ ല​ഭി​ക്കി​ല്ല എ​ന്ന​ത് ന​മു​ക്ക് ഊ​ഹി​ക്കാ​വു​ന്ന കാ​ര്യ​മാ​ണ​ല്ലോ.

അ​പ്ര​തീ​ക്ഷി​ത ര​ക്ത​സ്രാ​വം

ഗ​ർ​ഭി​ണി​ക​ളി​ൽ തി​ക​ച്ചും അ​പ്ര​തീ​ക്ഷ​മാ​യി​ട്ടാ​വും ര​ക്ത​സ്രാ​വം തു​ട​ങ്ങു​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും ര​ക്ത​മെ​ല്ലാം വാ​ര്‍​ന്നൊ​ഴു​കി അ​മ്മ​യു​ടെ ജീ​വ​നു​ത​ന്നെ അ​പ​ക​ടം സം​ഭ​വി​ക്കാം. പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യാ​ല്‍, കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടു​പ്പി​നു പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പ്ര​സ​വം നീ​ണ്ടു​പോ​യാ​ല്‍ കു​ഞ്ഞി​ന്‍റെ ത​ല​യി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ട​ത്തി​ന് കു​റ​വു​വ​ന്ന് ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ക്കാം. ഇ​ത് യ​ഥാ​സ​മ​യം ക​ണ്ടു​പി​ടി​ച്ച് ഉ​ട​ന​ടി പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കാ​ന്‍ ഈ ​ശാ​സ്ത്രം അ​റി​യു​ന്ന​വ​രും, അ​തി​നു​വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​വ​ണം.

അ​പ​ക​ട​ങ്ങ​ളു​ണ്ട്

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്താ​ലാ​ണ് മാ​തൃ-​ന​വ​ജാ​ത​ശി​ശു മ​ര​ണ​നി​ര​ക്ക് വ​ള​രെ​യ​ധി​കം കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലൊ​ക്കെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നു മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​മ്പോ​ള്‍ അ​തി​നു വി​പ​രീ​ത​മാ​യി​ട്ടാ​ണ് അ​നാ​രോ​ഗ്യ​പ​ര​മാ​യി വീ​ടു​ക​ളി​ല്‍ പ്ര​സ​വം ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ശാ​സ്ത്രീ​യ രീ​തി​ക​ളി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കും എ​ന്നു മ​ന​സി​ലാ​ക്കു​ക.

പ്ര​സ​വം അ​ത്ര ല​ളി​ത​മ​ല്ല

പ്ര​സ​വം വ​ള​രെ ല​ളി​ത​മാ​ണെ​ന്ന് ന​മ്മ​ള്‍ വി​ചാ​രി​ക്കു​ന്ന​തി​ലാ​ണു തെ​റ്റ്. പ്ര​സ​വ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി ന​ട​ക്കു​ക​യും അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് പ്ര​സ​വ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​തു​കൊ​ണ്ട് മാ​ത്ര​മാ​ണ്. പ്ര​സ​വം എ​ന്ന​ത് ഏ​തു​സ​മ​യ​ത്തും പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​വു​ന്ന ഒ​രു പ്ര​ക്രി​യ​യാ​ണ്. യ​ഥാ​സ​മ​യം അ​ത് വേ​ണ്ട​പോ​ലെ നേ​രി​ടാ​നു​ള്ള സം​വി​ധാ​ന​മി​ല്ലെ​ങ്കി​ല്‍ അ​മ്മ​യെ​യോ കു​ഞ്ഞി​നെ​യോ ര​ണ്ടു​പേ​രെ​യു​മോ ന​മു​ക്ക് ന​ഷ്ട​പ്പെ​ടാം. വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ന്ന മാ​ര്‍​ഗം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തു വ​ഴി ഈ ​അ​പ​ക​ട​മാ​ണ് നാം ​വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. അ​തു മ​ന​സി​ലാ​ക്കി ബു​ദ്ധി​പൂ​ര്‍​വം, ഗ​ര്‍​ഭി​ണി​ക​ള്‍ വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ന്ന രീ​തി​യി​ല്‍ നി​ന്ന് പി​ന്‍​തി​രി​യ​ണം. പു​റ​കി​ലേ​ക്ക​ല്ലാ, മു​മ്പി​ലേ​ക്കാ​ണു നാം ​ന​ട​ക്കേ​ണ്ട​ത്.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ല​ക്ഷ്മി അ​മ്മാ​ൾ
ക​ൺ​സ​ൾ​ട്ട​ന്‍റ്, ഗൈ​ന​ക്കോ​ള​ജി​സ്റ്റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Movies

റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​മാ​യു​ള്ള ബ​ന്ധം പ​ര​സ്യ​മാ​ക്കി സ​ജ്ന; ന​ടി ഗ​ർ​ഭി​ണി

വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​മാ​യു​ള്ള പ്ര​ണ​യം പ​ര​സ്യ​മാ​ക്കി ടെ​ലി​വി​ഷ​ൻ താ​രം സ​ജ്ന ഫി​റോ​സ്. ഗ​ർ​ഭി​ണി​യാ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യാ​ണ് സ​ജ്ന ഈ ​വി​വ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് കാ​ണി​ച്ചു​ള്ള സൂ​ച​ന​യും സ​ജ്ന പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി​യാ​ണ് സ​ജ്ന ഇ​പ്പോ​ൾ. റ​സൂ​ൽ പൂ​ക്കൂ​ട്ടി​യെ കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ചി​ത്ര​വും അ​വ​ർ ആ ​പോ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​ഷാ അ​ള്ളാ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് സ​ജ്‌​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. സ​ജ്‌​ന​യും റ​സൂ​ൽ പൂ​ക്കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തെ ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. സ​ജ്ന​യു​ടെ മു​ൻ​ഭ​ർ​ത്താ​വ് ഫി​റോ​സ് ത​ന്നെ ഇ​വ​ർ​ക്കെ​തി​രെ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​രു​വ​രും വി​വാ​ഹി​ത​രാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. റ​സൂ​ൽ പൂ​ക്കു​ട്ടി സ​ജ്‌​ന​യു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​നും ത​യ്യാ​റാ​യി​ട്ടി​ല്ല.  

 

Movies

ര​ണ്ടി​ൽ നി​ന്നും മൂ​ന്നി​ലേ​യ്ക്ക്; ഗ​ർ​ഭി​ണി​യാ​ണെ​ന്ന സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി റെ​ബ മോ​ണി​ക്ക ജോ​ൺ  

അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച് ന​ടി റെ​ബ മോ​ണി​ക്ക ജോ​ൺ. ഭ​ർ​ത്താ​വ് നി​റ​വ​യ​റി​ൽ ചും​ബി​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് താ​രം ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്.

ര​ണ്ടി​ൽ നി​ന്ന് മൂ​ന്നി​ലേ​ക്ക് ഞ​ങ്ങ​ൾ വ​ള​രു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് റെ​ബ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.  

‘ഞ​ങ്ങ​ൾ ര​ണ്ടി​ൽ നി​ന്ന് മൂ​ന്ന് ആ​യി വ​ള​രു​ന്ന ഹ​ല്ലേ​ലൂ​യ. ഈ ​അ​ത്ഭു​ത​ക​ര​മാ​യ സ​മ്മാ​ന​ത്തി​ന് ക​ർ​ത്താ​വി​ന് ന​ന്ദി പ​റ​യു​ന്നു. ഈ ​പ്ര​ത്യേ​ക യാ​ത്ര​യ്ക്ക് ഞ​ങ്ങ​ൾ നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​വും അ​നു​ഗ്ര​ഹ​ങ്ങ​ളും തേ​ടു​ന്നു.’ റെ​ബ​യു​ടെ വാ​ക്കു​ക​ൾ.

ക​ട​ൽ​ത്തീ​ര​ത്ത് നി​ന്നു​ള്ള മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളാ​ണ് റെ​ബ പ​ങ്കു​വ​ച്ച​ത്. ഭ​ർ​ത്താ​വ് ജോ​മോ​നും ഒ​പ്പ​മു​ണ്ട്. റെ​ബ​യു​ടെ നി​റ​വ​യ​റി​ൽ ചും​ബി​ക്കു​ന്ന ജോ​മോ​നെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. സെ​ലി​ബ്രി​റ്റി​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് താ​ര​ത്തി​ന് ആ​ശം​ക​ൾ അ​റി​യി​ച്ച് രം​ഗ​ത്തു​വ​ന്ന​ത്.

2022ൽ ​ആ​ണ് ന​ടി റെ​ബ ജോ​ണും ജോ​മോ​ൻ ജോ​സ​ഫും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു.

 

Movies

സ്റ്റൈ​ലി​ഷ് ഷൂ​ട്ടു​മാ​യി സോ​നം ക​പൂ​ർ; നി​റ​വ‍​യ​റി​ൽ താ​രം

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ബോ​ളി​വു​ഡ് ന​ടി സോ​നം ക​പൂ​റും ഭ​ർ​ത്താ​വ് ആ​ന​ന്ദ് അ​ഹൂ​ജ​യും. താ​ര​ത്തി​ന്‍റെ മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. ഷ​ർ​ട്ട് ഓ​പ്പ​ണാ​യി​ട്ടു​ള്ള നി​റ​വ​യ​റി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വ​ർ​ക്കിം​ഗ് മ​ദ​ർ എ​ന്ന അ​ടി​ക്കു​റി​പ്പും സോ​നം ന​ൽ​കി​യി​ട്ടു​ണ്ട്. നി​റ​വ​യ​ർ കാ​ണും വി​ധ​ത്തി​ലാ​ണ് ചി​ത്ര​ങ്ങ​ളു​ള്ള​ത്. ആ​ദ്യ കു​ഞ്ഞി​നെ ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ വ്യ​ത്യ​സ്ത രീ​തി​യി​ലു​ള്ള ഫോ​ട്ടോ​ഷൂ​ട്ടു​മാ​യി താ​രം എ​ത്തി​യി​രു​ന്നു.

2018ലാ​ണ് സോ​നം ക​പൂ​ർ വ്യ​വ​സാ​യി​യാ​യ ആ​ന​ന്ദ് അ​ഹൂ​ജ​യെ വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും 2022-ല്‍ ​മ​ക​ന്‍ ജ​നി​ച്ചി​രു​ന്നു. 40കാ​രി​യാ​യ സോ​നം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

Movies

ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​കു​ഞ്ഞ്, ഇ​പ്പോ​ഴി​താ ര​ണ്ടാ​മ​ത്തേ​തും; സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി പ്രി​യ അ​റ്റ്ലി

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി സം​വി​ധാ​യ​ക​ൻ അ​റ്റ്ലി​യും ഭാ​ര്യ പ്രി​യ​യും. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​ത്തി​ന്‍റെ വാ​ർ​ത്ത ഇ​രു​വ​രും പ​ങ്കു​വ​ച്ച​ത്. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ വേ​ണ​മെ​ന്നും എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി​യെ​ന്നും പ്രി​യ കു​റി​ച്ചു.

മൂ​ത്ത മ​ക​ൻ ര​ണ്ടു​വ​യ​സു​കാ​ര​ൻ മീ​റി​നും ത​ങ്ങ​ളു​ടെ വ​ള​ർ​ത്തു നാ​യ​ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ഇ​രു​വ​രും പ്രേ​ക്ഷ​ക​രെ അ​റി​യി​ച്ച​ത്.

‘‘ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ അം​ഗ​ത്തി​ന്‍റെ വ​ര​വോ​ടെ, വീ​ട് കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​കാ​ൻ ഒ​രു​ങ്ങു​ന്നു! അ​തെ ! വീ​ണ്ടും ഗ​ർ​ഭി​ണി​യാ​ണ്. നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹ​വും സ്നേ​ഹ​വും പ്രാ​ർ​ഥ​ന​യും വേ​ണം സ്നേ​ഹ​ത്തോ​ടെ, അ​റ്റ്ലി, പ്രി​യ, മീ​ർ, ബെ​ക്കി, യൂ​ക്കി, ചോ​ക്കി, കോ​ഫി, ഗൂ​ഫി.’’ പ്രി​യ അ​റ്റ്‌‍​ലി കു​റി​ച്ചു.

 

International

ഗർഭകാലത്ത് പാരസെറ്റമോൾ സുരക്ഷിതം

ല​​​ണ്ട​​​ൻ: ​​​ഗ​​​ർ​​​ഭ​​​കാ​​​ല​​​ത്ത് പാ​​​ര​​​സെ​​​റ്റ​​​മോ​​​ൾ മ​​​രു​​​ന്നു ക​​​ഴി​​​ക്കു​​​ന്ന​​​ത് സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് വി​​​ദ​​​ഗ്ധ സ​​​മി​​​തി. കു​​​ഞ്ഞി​​​ന് ഓ​​​ട്ടി​​​സം, എ​​​ഡി​​​എ​​​ച്ച്ഡി, വ​​​ള​​​ർ​​​ച്ചാ ത​​​ട​​​സ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കി​​​ല്ല.

പാ​​​ര​​​സെ​​​റ്റ​​​മോ​​​ൾ ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സ​​​മി​​​തി വി​​​ശ​​​ദ​​​മാ​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന് മു​​​തി​​​ർ​​​ന്ന​​​ത്.

ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ പാ​​​ര​​​സെ​​​റ്റ​​​മോ​​​ളി​​​നെ​​​തി​​​രേ പോ​​​രാ​​​ട​​​ണ​​​മെ​​​ന്നും ട്രം​​​പ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ ഗ​​​ർ​​​ഭി​​​ണി​​​ക​​​ളെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, വൈ​​​ദ്യ​​​വൃ​​​ത്ത​​​ങ്ങ​​​ളെ അ​​​ന്പ​​​രി​​​പ്പി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

ഗ​​​ർ​​​ഭ​​​കാ​​​ല​​​ത്തെ പ​​​രാ​​​സെ​​​റ്റ​​​മോ​​​ൾ ഉ​​​പ​​​യോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ 43 പ​​​ഠ​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് വി​​​ദ​​​ഗ്ധ സ​​​മി​​​തി തീ​​​ർ​​​ച്ച​​​യി​​​ലെ​​​ത്തി​​​യ​​​ത്. സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ ലാ​​​ൻ​​​സെ​​​റ്റ് ജേ​​​ർ​​​ണ​​​ലി​​​ൽ ‘ഒ​​​ബ്സ്റ്റെ​​​റി​​​ക്സ്, ഗൈ​​​ന​​​ക്കോ​​​ള​​​ജി ആ​​​ൻ​​​ഡ് വു​​​മ​​​ൺ​​​സ് ഹെ​​​ൽ​​​ത്ത്’ എ​​​ന്ന പേ​​​രി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; വ്യാജ സിദ്ധൻ അറസ്റ്റിൽ

കൊളത്തൂർ: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന വ്യാജ സിദ്ധൻ അറസ്റ്റിൽ. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പോലീസ് പിടികൂടിയത്.

നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിയവെയാണ് പ്രതി പോലീസിന്‍റെ പിടിയിലായത്. "മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്.

പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്.

ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

Kerala

'അതു വ്യാജഗർഭം; ഇത്തരം കഥകളുമായി ഒരുത്തിയും വരരുത്, എല്ലാ തെളിവും എന്‍റെ കൈയിലുണ്ട്': അഡ്വ. ദീപ ജോസഫ്

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിനെതിരേ ഉയർന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവർക്കെതിരേ കടുത്ത വിമർശനവുമായി അഡ്വ. ദീപ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

മാധ്യമങ്ങളെയും രാഷ്‌ട്രീയക്കാരെയും രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തെ പൂർണമായി പിന്തുണയ്ക്കുന്നു. ഇനിയും രാഹുലിനെതിരേ കള്ളക്കഥകൾ പ്രചരിപ്പിച്ചാൽ എല്ലാ സത്യവും പുറത്തുവിടുമെന്നും പരാതിക്കാരുടെ എല്ലാക്കാര്യവും തനിക്ക് അറിയാമെന്നും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും ദീപ കുറിപ്പിൽ പറയുന്നു. തന്‍റെ യോഗ്യതകൾ ചോദിച്ച് സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവർക്കുള്ള മറുപടിയും പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ ചുരുക്കരൂപം ഇങ്ങനെ:

സത്യങ്ങൾ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങൾ എന്നെന്നും സംരക്ഷിക്കപ്പെടുകയും ഇല്ല.

ഇനി ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്‍റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർഥ ഇരയ്ക്കു നീതി കിട്ടാതെ പോകുന്നു..

കേരളത്തിലെ പ്രിയപ്പെട്ടവരെ... ലോകമെമ്പാടും ഉള്ള മലയാളികളെ.... നിങ്ങൾ കേട്ടതെല്ലാം വിശ്വസിക്കരുത്... കാരണം അതൊന്നും സത്യമല്ല.. വാർത്തകൾ സൃഷ്ടിക്കുക എന്നു മാത്രമേ മാധ്യമങ്ങൾ ചെയ്യുന്നുള്ളൂ.. അതിൽ സത്യത്തിന്‍റെ കണിക ഉണ്ടോ എന്നു നോക്കാൻ സൂക്ഷ്മ ദർശിനി വേണ്ടി വരും..

ഞാൻ ദീപാ ജോസഫ്, ഡൽഹിയിൽനിന്നു കുറിക്കുന്നു.. സുപ്രിം കോടതിയിൽ മാത്രമല്ല കേരളത്തിലും പ്രാക്റ്റീസ് ചെയ്യാറുണ്ട്. ഞാനൊരു ഭാര്യയാണ്.. എന്റെ ഭർത്താവ് മനോജ്‌ മാത്യു. 21 വയസുള്ള മകൻ ഉണ്ട്. നിയമം മാത്രമല്ല ജാമിയയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ്‌ ഗ്രേഡ്വേഷനും അതിൽതന്നെ ഗവേഷണവും കഴിഞ്ഞ് അവാർഡ് പ്രതീക്ഷിക്കുന്നു.

ഇനി എന്തിനാണ് ഞാൻ എന്നെ കുറിച്ചു പറഞ്ഞത് എന്നല്ലേ... ചിലർക്കു സംശയം... എന്‍റെ ഡിഗ്രി വ്യാജമാണോ? ഞാൻ കോടതിയിലേക്കു തന്നെയാണോ പോകുന്നത്.. എന്നെ ആരാണ് വക്കീൽ ആക്കിയത്? അവർക്കു വേണ്ടിയാണു അവർക്കു വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ ചോദിച്ചാൽ മതി പറഞ്ഞു തരാം..

അറിയാൻ മേലാത്തവർക്കും മനഃപൂർവം എന്നെ എയറിൽ ആക്കാൻ ശ്രമിക്കുന്നവർക്കും വേണ്ടി പറഞ്ഞു എന്ന് മാത്രം.. കാരണം എന്‍റെ ജന്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി ആണെന്ന് ഞാൻ തിരിച്ചറിയുന്നു...
നീതി കിട്ടാതായാൽ നീ തീ ആകണം എന്നാണ് ഞാൻ പറയാറ്.. ഇന്നലെ ഞാൻ എഫ്ബിയിൽ ചോദിച്ചു ഞാൻ ഒരു മഹാ സത്യം വിളിച്ചു പറയട്ടെ എന്ന്..

ആ സത്യം പറയാൻ ആഗ്രഹിക്കുന്നു...ഒരു അഭിഭാഷകൻ/ അഭിഭാഷക എന്നും സത്യത്തിന്‍റെ കാവലാൾ ആണ്. മറച്ചു വച്ച സത്യം തേടി അവർ ഏത് അറ്റം വരെയും പോകും.. സത്യം എന്താണെന്ന് ഉറപ്പാകും വരെ അവരുടെ യാത്ര തുടരും..

എന്‍റെ സത്യം തേടിയുള്ള യാത്ര അവസാനിച്ചു. ഞാൻ സത്യം വെളിപ്പെടുത്താൻ പോകുന്നു. മീഡിയയിൽ സത്യം ഇല്ല എന്ന സത്യവും ഇതോടെ തെളിയുന്നു.

നന്ദനം സിനിമയിൽ നവ്യ പറയുന്നുണ്ട്.. ഞാൻ കണ്ടു.. ഞാൻ മാത്രമേ കണ്ടുള്ളു എന്ന്.. ഇതുപോലെ തന്‍റെ ഫേസ്ബുക്കിലും വാർത്തകളിലും റേറ്റിംഗ് കൂട്ടാൻ പേരിന് ഒരു മാധ്യമ പ്രവർത്തക അങ്ങേയറ്റം ശ്രമിക്കുന്നത് നിങ്ങൾ കണ്ടുകാണും.. കേട്ടു കാണും.. അവരോടു ചോദിക്കട്ടെ...

സഹോദരി.. ആരെയാണ് നിങ്ങൾ ഇര എന്നു പറയുന്നത്? ഇര എന്നാൽ, എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? സത്യത്തിൽ ഇര എന്നാൽ എന്താണെന്നു നിങ്ങൾക്ക് അറിയുമോ? ഒരു യഥാർഥ ഇരയെ നിങ്ങൾ കണ്ടിട്ടുണ്ടോ?

രാഹുൽ നിന്‍റെ ജീവിതം ഒരു നേതാവിനു യോജിച്ചത് ആയിരുന്നില്ല എന്നു ഞാൻ തീർത്തു പറയുന്നു. ചെറുപ്പക്കാരുടെ ചില്ലറ അസ്കിതകൾ നിന്നെ ബാധിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് ഇക്കഴിഞ്ഞ നാളിൽ നീ അനുഭവിച്ചത്. ജീവിതത്തെ തിരുത്തുക.. ഒരു നല്ല നേതാവ് ആകുക. അഴകുള്ള ചക്കയിൽ ചുള ഉണ്ടാവില്ല എന്ന് ഏറ്റവും നന്നായി അറിഞ്ഞത് നീയാവും രാഹുൽ. എന്‍റെ ഒരു കുഞ്ഞ് സഹോദരൻ അവാനുള്ള പ്രായമേ നിനക്കുള്ളു. അതുകൊണ്ട് ചെറിയ വലിയ ഉപദേശമായി കരുതിയാൽ മതി.

ഇനിയും മീഡിയ രാഹുലിനെ പ്രതികൂട്ടിൽ നിർത്തിയാൽ നിങ്ങൾ ഒന്നുമറിയാതെ ഇര എന്നു വിശേഷിപ്പിക്കുന്നവളുടെ മുഴുവൻ ചരിത്രവും എനിക്കു ലോകത്തോടു പറയേണ്ടി വരും. സത്യത്തിൽ അവൾക്കു പരാതി ഇല്ല. ഉണ്ടാവില്ല കാരണം അവൾ വിവാഹിതയാണ്. മാധ്യമ പ്രവർത്തകയായി ഇന്നലെയും ഇന്നും നാളെയും ജോലി ചെയ്യുന്നു.. ചെയ്യും..

അവൾ ഒരു വർഷത്തിൽ ഏറെയായി വിവാഹിതയാണ്.. സത്യത്തിൽ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്. ഒന്നും ഇല്ലാത്ത ബ്രോക്കൺ ഫാമിലിയിൽനിന്നു ലക്ഷങ്ങൾ മുടക്കി കല്യാണം കഴിച്ചു ചതിക്കപ്പെട്ട ആ പാവം പയ്യനാണ് ഇര. ഫോട്ടോ സഹിതം തെളിവുകൾ ഉണ്ട്.

കൂടാതെ ഇവൾ മാർക്സിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നു മാത്രമല്ല ചാനൽ സ്വന്തമായുള്ള പാർട്ടിയുടെ സ്വന്തം മോളാണ്. ഇനി പറ ഇര ആരാണ്?

സിപിഐ/സിപിഎം കൊണ്ടു പിടിച്ചിളകാൻ അവർക്കു അമ്പലം വിഴുങ്ങിയ കഥകൾ മൂടി വയ്ക്കണം. കേരളത്തിൽ നടക്കുന്ന അഴിമതി ഒന്ന് മൂടി വയ്ക്കണം. ഭരണ നിഷ്‌ക്രിയത്വം ഒന്ന് മൂടി പിടിക്കണം എന്നൊക്കെ മാത്രമേ ഉള്ളൂ.

എന്നാൽ, കോൺഗ്രസിന്‍റെ ഉദ്ദേശം എന്താണ്. തലയ്ക്കു മീതെ വളർന്നാൽ വെട്ടിക്കളയണം എന്നാണ് നേതൃത്വം കരുതുന്നത്. കാരണം രാഹുൽ കഴിവുള്ളവൻ ആണ്. ഇന്നലെ മുളച്ച തകര പോലും സീൽക്കാരം ഇടുന്നു.. ഇവൾക്കൊക്കെ നാണമില്ലേ? ഇവളും ഭർത്താവുണ്ടായിട്ടും പലരുടെ ഒപ്പം അന്തിയുറങ്ങുന്ന പിൽസ് ഫാക്ടറി ഉടമകൾ ആണോ എന്നു സംശയം തോന്നുന്നു.. പെണ്ണിന്‍റെ മാന്യത അവളുടെ പെരുമാറ്റവും സ്വഭാവവും ആണ്.

ഒരു പദവി കിട്ടിയാൽ എന്തും വിളിച്ചു പറയാൻ നീയെന്തു സത്യം അറിഞ്ഞു?
ഇത്രയും മോശക്കാരൻ ആയി ചിത്രീകരിക്കുമ്പോളും അവൻ ഒന്നും മറുത്തു പറഞ്ഞില്ല.. അവളെ അപമാനിച്ചില്ല. ഒരു നല്ല പുരുഷന്‍റെ ലക്ഷണം. എംഎൽഎ ആകും മുന്നേ ഉണ്ടായിരുന്ന ഒരു ബന്ധം.. അതിനിടയിൽ അവൾ വിവാഹിതയും. പിന്നെ അവളെ നാണം കെടുത്തണ്ട എന്ന ഒറ്റ കാരണത്താൽ മൗനം ഭജിച്ചു. നന്നായി രാഹുൽ.. ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.

മാധ്യമങ്ങളെ നിങ്ങൾ ഏതു കാലത്തെ ഗർഭ കഥയാണ് ഇനി പറയുന്നത്? ഇത്രേയുള്ളൂ മാധ്യമങ്ങൾ എന്നു നിങ്ങൾ തെളിയിച്ചു. ഇതാണ് നിങ്ങളുടെ മാധ്യമ ധർമം എന്നും വിവരമുള്ള ജനം മനസിലാക്കി. ഇനിയും തലച്ചോറിനുള്ളിൽ മണ്ണും മണലും നിറച്ച അന്തം കമ്മികളെ അല്ല കേട്ടോ ഉദ്ദേശിച്ചത്..

ഇര അല്ല. മഹാ ഫ്രോഡ്... എടി കൊച്ചേ നീ ധൈര്യമായി കേസ് കൊട്.. മാധ്യമ വിചാരണ നിർത്തൂ.. അതല്ല നിന്‍റെ കള്ളക്കളികൾ ഞാൻ ആയി പരസ്യപ്പെടുത്തണം എന്നാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ ഒരുക്കമാണ്. ഇന്നു തന്നെ നിന്‍റെ കൂടെ ജോലി ചെയ്യുന്ന അവളോടും നിനക്കായ്‌ പണി ചെയ്യുന്ന പിആർഒമാരോടും ഇവിടെ വച്ചു ഈ പ്രോഗ്രാം സ്റ്റോപ്പ്‌ ചെയ്യാൻ പറയണം. അല്ലാത്തപക്ഷം എന്നെപോലെ ഉള്ള ഒരുപാടു പേര് നിനക്ക് എതിരെ കേസ് ഫയൽ ചെയ്യും? ചീറ്റിംഗിന്. കൈയും കാലും കണ്ണും കാണിച്ചു മയക്കിയവൻ എംഎൽഎ ആയപ്പോ അവനെ കുടുക്കാൻ ഗർഭം. എന്നിട്ടും നീ ഒരു വർഷം മുൻപ് വിവാഹിത ആയത് കൊണ്ടു രാഹുൽ നിനക്കെതിരെ ഒന്നും പറയാത്തത് അവന്‍റെ മാന്യത..

പക്ഷെ നീ ചതിച്ചു ജീവിതം നശിപ്പിച്ച നിന്നെ.. നിന്‍റെ സ്വഭാവം അറിയാതെ സ്നേഹിച്ചു കെട്ടിയ ആ പാവം പയ്യൻ നീതിക്കു വേണ്ടി എന്നെ സമീപിച്ചാൽ ഞാൻ അവനെ ചേർത്തു പിടിക്കും.. രാഹുലിനെ പിടിച്ചതിലും അതിശക്തമായി.. നിങ്ങൾ ചതിക്കുന്ന ഓരോ പുരുഷനും നീതിക്കു കാവലാൾ ആയി എന്നെ പോലെ ഒരായിരം പേരുണ്ടാവും എന്ന് ഓർമിപ്പിക്കുന്നു..

ഇനി ആർക്കെടാ എന്‍റെ ഡിഗ്രിയുടെ ഉറവിടം അറിയേണ്ടത്? ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ ആദ്യം സത്യം അറിയണം.. അല്ലാത്തപക്ഷം സത്യത്തിൽ ഇര ആകുന്നവരെ കൂടി വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആവും.. നീതി അവർക്കു ഒരിക്കലും കിട്ടാ കനി ആവും..

കള്ള മാധ്യമങ്ങളിൽ നിന്നു ദൂരം പാലിക്കൂ.. അവർക്കു അവിഹിതം മാത്രമേ താല്പര്യം ഉള്ളു.. റേറ്റിംഗ് മാത്രമാണ് സത്യമല്ല അവരുടെ ലക്ഷ്യം...
ഗർഭകഥ ഇവിടെ അവസാനിക്കുന്നു.

രാഹുൽ തന്‍റെ രാഷ്‌ട്രീയ പ്രവർത്തനം സംശുദ്ധമായി നടത്തണം..
കള്ള കഥകൾ മെനയുന്ന മീഡിയ അതു നിർത്തണം
ഗർഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം. ഇനിയും അത് തുടർന്നാൽ ഞാൻ സർവ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യും. കഥകൾ പൊളിക്കും..

ജനങ്ങളെ.. നമ്മൾ കേൾക്കുന്നതല്ല സത്യം. ഒരു ആണിനെ തകർക്കാൻ ഒരു പെണ്ണിന് ഒരു നിമിഷം മതി. എന്‍റെ അപ്പനും സഹോദരനും ഭർത്താവും മകനും സുഹൃത്തും ഞാൻ സ്നേഹിക്കുന്ന ഏതൊരു പുരുഷനും അതിൽ ഒരു കല്ലെറു ദൂരത്തിൽ മാത്രമാണെന്ന് ഞാൻ അറിയുന്നു. അവർ അറിയാതെ അവരെ വിഴുങ്ങാൻ ഇതുപോലെ ഓരോ അവതാരങ്ങൾ അവർക്കു ചുറ്റിലും ഉണ്ട്. പ്രതേകിച്ചു പണവും പ്രതാപവും പദവിയും ഉള്ള പുരുഷനെ മാത്രം തേടി എത്തുന്ന രംഭാ മേനക തിലോത്തമമാരെ സൂക്ഷിക്കുക. ചതിക്കപ്പെട്ട പെണ്ണ് ഒരിക്കലും പരാതി പറയാൻ വർഷങ്ങൾ കാത്തിരുന്ന സീരിയൽ ഗർഭകഥ പറയില്ല..

ഈ കള്ള ഗർഭകഥ ഇവിടെ അവസാനിക്കുന്നു.. അവസാനിക്കണം..
- Adv Deepa Joseph

 

Movies

ചേ​ച്ചി​ക്കു​ട്ടി​യാ​കാ​ൻ ക്ലി​ൻ കാ​ര; ര​ണ്ടാ​മ​ത്തെ ക​ൺ​മ​ണി​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി രാം ​ച​ര​ണും ഉ​പാ​സ​ന​യും

തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം രാം ​ച​ര​ണും ഭാ​ര്യ ഉ​പാ​സ​ന കൊ​നി​ഡെ​ല​യും ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. 2023-ലാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും ആ​ദ്യ​കു​ഞ്ഞ് പി​റ​ന്ന​ത്. വി​വാ​ഹി​ത​രാ​യി 11 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​യി​രു​ന്നു ആ​ദ്യ​ത്തെ കു​ഞ്ഞു​ണ്ടാ​യ​ത്. ഇ​പ്പോ​ഴി​താ ദ​മ്പ​തി​ക​ൾ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

2023 ജൂ​ണി​ൽ ഉ​ണ്ടാ​യ ആ​ദ്യ കു​ഞ്ഞി​ന് ക്ലി​ൻ കാ​ര എ​ന്നാ​ണ് പേ​രി​ട്ട​ത്. രാം ​ച​ര​ണി​ന്‍റെ ഭാ​ര്യ ഉ​പാ​സ​ന ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ദീ​പാ​വ​ലി ദി​ന​ത്തി​ൽ ന​ട​ത്തി​യ വ​ള​ക്കാ​പ്പ് ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് സ​ന്തോ​ഷ​വാ‌​ർ​ത്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

Movies

ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച അ​ധ്യാ​യം; ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ക​ത്രീ​ന കൈ​ഫ്

ആ​ദ്യ​കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി താ​ര​ദ​മ്പ​തി​ക​ളാ​യ ക​ത്രീ​ന കൈ​ഫും വി​ക്കി കൗ​ശ​ലും. ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സ്ഥി​രി​ക​രി​ച്ചു​കൊ​ണ്ടു​ള്ള ചി​ത്രം ക​ത്രീ​ന ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ക​ത്രീ​ന​യു​ടെ നി​റ​വ​യ​റി​ൽ വി​ക്കി സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളോ​ടെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം ഒ​രു കു​റി​പ്പി​നൊ​പ്പം ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.

സ​ന്തോ​ഷ​വും കൃ​ത​ജ്ഞ​ത​യും നി​റ​ഞ്ഞ ഹൃ​ദ​യ​ത്തോ​ടെ ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച അ​ധ്യാ​യം ആ​രം​ഭി​ക്കു​ന്നു എ​ന്നാ​ണ് ക​ത്രീ​ന കു​റി​ച്ച​ത്.

കു​ഞ്ഞ് ജ​നി​ച്ചാ​ലു​ട​ൻ ക​ത്രീ​ന സി​നി​മ​യി​ൽ​നി​ന്ന് ദീ​ർ​ഘ അ​വ​ധി​യെ​ടു​ക്കു​മെ​ന്ന് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. കു​ഞ്ഞി​ന്‍റെ കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട് നോ​ക്കി വ​ള​ർ​ത്തു​ന്ന അ​മ്മ​യാ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ക​ത്രീ​ന നേ​ര​ത്തേ സൂ​ചി​പ്പി​ച്ചി​രു​ന്നു.

2021 ഡി​സം​ബ​റി​ലാ​ണ് ക​ത്രീ​ന കൈ​ഫും വി​ക്കി കൗ​ശ​ലും വി​വാ​ഹി​ത​രാ​യ​ത്. ക​ത്രീ​ന കൈ​ഫി​ന്‍റെ​യും വി​ക്കി കൗ​ശ​ലി​ന്‍റെ​യും പ്ര​ണ​യ​ക​ഥ ബോ​ളി​വു​ഡി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ഒ​ന്നാ​ണ്.

പൊ​തു​വേ​ദി​ക​ളി​ൽ ഇ​രു​വ​രും അ​ധി​കം അ​ടു​പ്പ​മി​ല്ലാ​തെ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത് പ​ക്ഷേ കോ​ഫി വി​ത്ത് ക​ര​ൺ എ​ന്ന പ​രി​പാ​ടി​യി​ൽ താ​ൻ വി​ക്കി കൗ​ശ​ലി​നൊ​പ്പം ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ക​ത്രീ​ന വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഈ ​ബ​ന്ധം ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഇ​ത് കേ​ട്ട​റി​ഞ്ഞ വി​ക്കി ആ ​വേ​ദി​യി​ൽ വ​ച്ച് ത​ന്നെ അ​ത്ഭു​ത​ത്തോ​ടെ പ്ര​തി​ക​രി​ച്ച​ത് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

വ​ള​രെ സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ച്ച അ​വ​രു​ടെ പ്ര​ണ​യം, 2021 ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് രാ​ജ​സ്ഥാ​നി​ല്‍ വ​ച്ചു ന​ട​ന്ന രാ​ജ​കീ​യ വി​വാ​ഹ​ത്തി​ലൂ​ടെ​യാ​ണ് ലോ​കം അ​റി​ഞ്ഞ​ത്.

Movies

ഇ​താ ഞ​ങ്ങ​ളു​ടെ കു​ഞ്ഞു പ്ര​പ​ഞ്ചം; അ​മ്മ​യാ​കാ​നൊ​രു​ങ്ങി പ​രി​ണീ​തി ചോ​പ്ര

അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച് ന​ടി പ​രി​ണി​തീ ചോ​പ്ര. ഞ​ങ്ങ​ളു​ടെ കു​ഞ്ഞു പ്ര​പ​ഞ്ചം... ഇ​താ വ​രു​ന്നു എ​ന്നാ​ണ് ഭ​ർ​ത്താ​വ് രാ​ഘ​വ് ഛദ്ദ​യെ ടാ​ഗ് ചെ​യ്ത് പ​രി​ണി​തീ കു​റി​ച്ച​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം കു​ഞ്ഞു പി​റ​ക്കാ​ൻ പോ​കു​ന്ന വി​ശേ​ഷം അ​റി​യി​ച്ച​ത്. പ​രി​ണീ​തി ചോ​പ്ര​യു​ടെ ഭ​ർ​ത്താ​വ് രാ​ഘ​വ് ഛദ്ദ ​ആം ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​ണ്.

വെ​ള്ളി ത​ളി​ക​യി​ൽ മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച കേ​ക്കി​ന്‍റെ ചി​ത്ര​മാ​ണ് ഇ​രു​വ​രും പ​ങ്കു​വ​ച്ച​ത്. കേ​ക്കി​ൽ ‘1 + 1 = 3’ എ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​തി​ന​ടു​ത്താ​യി സ്വ​ർ​ണ നി​റ​ത്തി​ൽ കു​ഞ്ഞു കാ​ൽ​പാ​ദ​ങ്ങ​ളു​ടെ ചി​ത്ര​വു​മു​ണ്ട്.

പ​രി​ണീ​തി​യും രാ​ഘ​വും കൈ​കോ​ർ​ത്ത് ന​ട​ന്നു​പോ​കു​ന്ന വീ​ഡി​യോ​യും ഇ​തോ​ടൊ​പ്പം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘ഞ​ങ്ങ​ളു​ടെ കു​ഞ്ഞു പ്ര​പ​ഞ്ചം... ഇ​താ വ​രു​ന്നു. അ​ള​വ​റ്റ ത​ര​ത്തി​ൽ അ​നു​ഗ്ര​ഹീ​ത​രാ​യി​രി​ക്കു​ന്നു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

2023 സെ​പ്റ്റം​ബ​ർ 24 നാ​ണ് പ​രി​ണീ​തി ചോ​പ്ര​യും രാ​ഘ​വ് ഛദ്ദ​യും വി​വാ​ഹി​ത​രാ​യ​ത്. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ലെ ലീ​ല പാ​ല​സ് ഹോ​ട്ട​ലി​ൽ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. സി​നി​മാ താ​ര​ങ്ങ​ളും രാ​ഷ്ട്രീ​യ​ക്കാ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം വ​ലി​യ ആ​ഘോ​ഷ​മാ​യാ​യി​രു​ന്നു വി​വാ​ഹം.

Latest News

Corehub Up