ഗർഭിണിയാണെന്നും സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നുവെന്നും സ്ഥിരീകരിച്ച് നടി സമാന്ത റൂത്ത് പ്രഭു. പുതിയ ചിത്രം മാ ഇന്‍ടി ബംഗാരത്തിന്റെ വിജയാഘോഷത്തിലാണ് സമാന്ത സന്തോഷ വാര്‍ത്ത പങ്കുവച്ചത്.
''ഒരിടവേള കൂടി വേണ്ടി വരും. എന്റെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മാ ഇന്‍ടി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ഇടവേള വേണ്ടി വന്നിരിക്കുകയാണ്. പ്രസവാവധിയാണ്. അതിന് ശേഷം ഞാന്‍ മറ്റൊരു സിനിമയുമായി തിരികെ വരും'' എന്നാണ് താരം പറഞ്ഞത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സാമന്തയുടെ ഗർഭകാലത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. മാ ഇൻടി ബംഗാരം സിനിമയുടെ വിജയ ആഘോഷങ്ങളിൽ പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും കണ്ട ആരാധകർ സാമന്ത ഗർഭിണിയാണോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായിക ബി.വി. നന്ദിനി റെഡ്ഡിയും സമാന്തയുടെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. സിനിമയുടെ വൻ വിജയത്തിനൊപ്പം സാമന്തയുടെ ജീവിതത്തിലേക്ക് ഈയൊരു ഭാഗ്യം കൂടി എത്തിയത് ഇരട്ടി മധുരമാണെന്നായിരുന്നു നന്ദിനി റെഡ്ഡിയുടെ പ്രതികരണം.
പ്രശസ്ത സംവിധായകനും നിർമാതാവുമായ രാജ് നിഡിമോരു ആണ് സമാന്തയുടെ ഭർത്താവ്. 2025 ഡിസംബറിൽ കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ദി ഫാമിലി മാൻ 2, സിറ്റാഡൽ: ഹണി ബണ്ണി തുടങ്ങിയ ഹിറ്റ് വെബ് സീരീസുകളിലെ ഒന്നിച്ചുള്ള പ്രവർത്തന പരിചയമാണ് ഇവരെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും നയിച്ചത്.
#Samantha confirmed her pregnancy and revealed that she will be taking a brief maternity break from films?pic.twitter.com/wjjuJjTceS
— AmuthaBharathi (@CinemaWithAB) June 24, 2026