വിവാദങ്ങൾക്കൊടുവിൽ റസൂൽ പൂക്കൂട്ടിയുമായുള്ള പ്രണയം പരസ്യമാക്കി ടെലിവിഷൻ താരം സജ്ന ഫിറോസ്. ഗർഭിണിയാണെന്ന സൂചന നൽകിയാണ് സജ്ന ഈ വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
റസൂൽ പൂക്കൂട്ടിയുമായുള്ള ബന്ധത്തിൽ താൻ ഗർഭിണിയാണെന്ന് കാണിച്ചുള്ള സൂചനയും സജ്ന പങ്കുവച്ചിട്ടുണ്ട്. മൂന്നുമാസം ഗർഭിണിയാണ് സജ്ന ഇപ്പോൾ. റസൂൽ പൂക്കൂട്ടിയെ കെട്ടിപ്പിടിച്ചുള്ള ചിത്രവും അവർ ആ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാഷാ അള്ളാ എന്ന ക്യാപ്ഷനോടെയാണ് സജ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. സജ്നയും റസൂൽ പൂക്കുട്ടിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. സജ്നയുടെ മുൻഭർത്താവ് ഫിറോസ് തന്നെ ഇവർക്കെതിരെ രംഗത്ത് എത്തിയിരുന്നു.
അതേസമയം ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റസൂൽ പൂക്കുട്ടി സജ്നയുമായുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല.
ആഴ്ചകൾക്ക് മുൻപ് സജ്ന നൂറുമായുള്ള ദാമ്പത്യം തകരാനുള്ള കാരണത്തെക്കുറിച്ചുള്ള സൂചന നൽകി മുൻ ഭർത്താവ് ഫിറോസ് ഖാൻ രംഗത്തെത്തിയിരുന്നു. മൂന്നാമതൊരാളുടെ ഇടപെടലാണ് ഇരുവരും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണമെന്നാണ് അന്ന് ഫിറോസ് പറഞ്ഞത്.
വലിയ അവാർഡ് മേടിച്ചു നിൽക്കുന്ന ഒരാളാണ് ഈ വ്യക്തിയെന്ന സൂചന നൽകിയെങ്കിലും പേര് ഫിറോസ് വെളിപ്പെടുത്തുന്നില്ല.
ഫിറോസുമായുള്ള വിവാഹ ബന്ധം പിരിയാൻ കാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നും മൂന്നാമതൊരാൾ തങ്ങൾക്കിടയിൽ വന്നിട്ടില്ലെന്നുമായിരുന്നു അന്ന് സജ്ന വിശദ്ദീകരിച്ചത്.
Tags : sajna noor rasul pukkutty pregnancy