ചിത്രത്തിന്റെ പോസ്റ്റർ
മോഹൻലാലും ശോഭനയും പ്രധാനവേഷത്തിലെത്തിയ തേൻമാവിൻ കൊമ്പത്ത് റി-റിലീസിനൊരുങ്ങുന്നു. ആധുനിക സാങ്കേതിക മികവോടെ 4K മികവിലാണ് ചിത്രമെത്തുന്നത്.
പ്രസിദ്ധി ക്രിയേഷൻസ് ആൻഡ് സൂര്യാസിനി ആർട്ട്സിന്റെ ബാനറിൽ എൻ. ഗോപാലകൃഷ്ണനും, മുകേഷ് ആർ. മേത്തയും ചേർന്നു നിർമിച്ച ഈ ചിത്രം 4k റീ മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.
മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, പപ്പു എന്നിവർക്കു പുറമേ ശങ്കരാടി , ശരത് സക്സേന, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, ഗീതാ വിജയൻ, നന്ദു, കെ.ആർ. വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്.
ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യസാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ. എം.ജി. ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ.
ഛായാഗ്രഹണം- കെ.വി. ആനന്ദ്. എഡിറ്റിംഗ് - എൻ. ഗോപാലകൃഷ്ണൻ. ആർട്ട് _സാബു സിറിൾ. പ്രൊഡക്ഷൻ കൺട്രോളർ-സച്ചിദാനന്ദൻ. പിആർഒ-വാഴൂർ ജോസ്.
Tags : Classic Blockbuster Thenmavin Kombathu Re-release mohanlal sobhana