x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് വി​വാ​ഹ​ത്തി​നെ​ത്താ​ൻ പ​റ്റി​യി​ല്ല; ആ​ശം​സ​ക​ളു​മാ​യി ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി മ​മ്മൂ​ട്ടി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 9, 2026 10:11 AM IST | Updated: November 9, 2026 10:11 AM IST

മ​മ്മൂ​ട്ടി ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടിൽ

ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി ന​ട​ന്‍ മ​മ്മൂ​ട്ടി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് മ​മ്മൂ​ട്ടി​യെ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ തൃ​ശൂ​രി​ലെ വീ​ട്ടി​ലെ​ത്തി മ​മ്മൂ​ട്ടി ന​വ​ദ​മ്പ​ദി​ക​ള്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന​ത്.

ഒ​രു മ​ണി​ക്കൂ​റോ​ളം വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ച​തി​ന് ശേ​ഷ​മാ​ണ് താ​രം മ​ട​ങ്ങി​യ​ത്. തൃ​ശൂ​രി​ലെ ചേ​റൂ​രി​ലു​ള്ള വീ​ട്ടി​ൽ വൈ​കു​ന്നേ​ര​മാ​ണ് മ​മ്മൂ​ട്ടി നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫി​നും ജോ​ർ​ജി​നു​മൊ​പ്പം എ​ത്തി​യ​ത്. കാ​പ്പി​യും മ​ധു​ര​ക്കി​ഴ​ങ്ങും ക​ഴി​ച്ച ശേ​ഷ​മാ​ണ് മ​മ്മൂ​ട്ടി മ​ട​ങ്ങി​യ​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ബി.​ഗോ​പാ​ല​കൃ​ഷ്ണ​നും പ​ങ്കു​വ​ച്ചു.

 

‘ഒ​രു ക​പ്പ് ചാ​യ… കു​റ​ച്ച് വി​ശേ​ഷ​ങ്ങ​ൾ… ഒ​പ്പം മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​മ്മൂ​ക്ക! ഇ​ന്ന് എന്‍റെ വ​സ​തി​യി​ൽ മ​മ്മൂ​ക്ക മ​ക​ൾ​ക്ക് വി​വാ​ഹാ​ശം​സ​ക​ൾ നേ​രാ​ൻ എ​ത്തി​യ​പ്പോ​ഴു​ള്ള സ​ന്തോ​ഷ​ക​ര​വും ഹൃ​ദ്യ​വു​മാ​യ ചി​ല നി​മി​ഷ​ങ്ങ​ൾ… എ​ന്നും മ​ന​സ്സി​ൽ സൂ​ക്ഷി​ക്കാ​ൻ ഒ​രു മ​നോ​ഹ​ര സാ​യാ​ഹ്നം!’’ എ​ന്ന് കു​റി​ച്ചാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

ന​വം​ബ​ര്‍ ഒ​ന്നി​ന് ഗു​രു​വാ​യൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ അ​ന​ഘ​യു​ടേ​യും അ​ന്‍​ജി​ത്തി​ന്‍റേ​യും വി​വാ​ഹം. വി​വാ​ഹ​ത്തി​നെ​ത്തു​മെ​ന്ന് മ​മ്മൂ​ട്ടി ഉ​റ​പ്പു​ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ച​ട​ങ്ങി​നാ​യി എ​റ​ണാ​കു​ള​ത്തു നി​ന്നും പു​റ​പ്പെ​ട്ട മ​മ്മൂ​ട്ടി​ക്ക് ആ​ലു​വ പാ​ല​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം മ​ട​ങ്ങേ​ണ്ടി വ​ന്നു. ഇ​തോ​ടെ​യാ​ണ് മ​റ്റൊ​രു ദി​വ​സം ന​വ​ദ​മ്പ​ദി​ക​ളെ കാ​ണാ​ന്‍ മ​മ്മൂ​ട്ടി​യെ​ത്തി​യ​ത്.

Tags : Mammootty Actor Mammootty b. gopalakrishnan bjp cinema

Recent News

Corehub Up