ശോഭന, മുരളി
രാമായണം സിനിമയുടെ റിവ്യൂ എഴുതി ഐക്യരാഷ്ട്ര സംഘടനയുടെ മുൻ ദുരന്തലഘൂകരണ വിഭാഗം തലവനും അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ദ്ധനുമായ മുരളി തുമ്മാരുകുടി.
നിതീഷ് തിവാരി ഒരുക്കിയ സിനിമയിൽ വാളെടുക്കുന്ന സീത എന്ന ആവിഷ്കരണം തനിക്ക് പുതു കാഴ്ചയായിരുന്നു എന്ന് മുരളി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നടി ശോഭനയുടെ അഭിനയത്തേയും മുരളി പേരെടുത്തു വിമർശിച്ചു.
നല്ല അഭിനേത്രിയായ ശോഭനയ്ക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ് എന്നും‘വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു’ എന്നും പരിഹാസ രൂപേണ കുറിച്ചു.
‘‘വാളെടുക്കുന്ന സീത. രാമായണത്തിന്റെ പുതിയ സിനിമ കണ്ടു. സാങ്കേതിക വിദ്യയുടെ അയിരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്. വലിയ സ്ക്രീനിൽ തന്നെ കാണണം. കഥ പഴയത് തന്നെ ആണല്ലോ, അപ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല.
എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ല. പക്ഷേ രാമായണത്തിന് ധാരാളം വേർഷൻസ് ഉണ്ടല്ലോ, അങ്ങനെയൊന്നായ അദ്ഭുത രാമായണത്തിൽ സീതാദേവി വാളെടുക്കുന്നുണ്ടത്രേ. പുതിയ അറിവാണ്.
സാങ്കേതിക വിദ്യയ്ക്കപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ, ശോഭനയ്ക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു. മുരളി തുമ്മാരുകുടി.’’
വിമർശനം രൂക്ഷമായതോടെ അദ്ദേഹം ഈ നിരൂപണം സമൂഹ മാധ്യമങ്ങളിൽ നിന്നും പിൻവലിച്ചിട്ടുണ്ട്.
Tags : Murali Thummarukudy Ramayanam Critical Review Review sobhana ranbeer kapoor