Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramayanam

America

രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി കെ​എ​ച്ച്എ​ൻ​എ ചി​ത്ര​രാ​മാ​യ​ണ വെ​ബി​നാ​ർ ജൂ​ലൈ 12ന്

​ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ജൂ​ലൈ 12ന് ​പ്ര​ത്യേ​ക ചി​ത്ര​രാ​മാ​യ​ണ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ സ​മ​യം രാ​വി​ലെ 11.30നും (EST), ​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​മ്പ​തി​ന് സൂം ​പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി കെ​എ​ച്ച്എ​ൻ​എ ചി​ത്ര​രാ​മാ​യ​ണ വെ​ബി​നാ​ർ ജൂ​ലൈ 12ന് ​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ക​വി​യും വി​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​എ. പി. ​സു​കു​മാ​ർ (സു​കു​മാ​ർ കാ​ന​ഡ) ത​ന്‍റെ "Ramayanam - A Concise Rendering" എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി സ​ചി​ത്ര രാ​മാ​യ​ണ അ​വ​ത​ര​ണം ന​ട​ത്തും.

ചി​ത്ര​ങ്ങ​ളു​ടെ​യും ല​ളി​ത​മാ​യ വി​വ​ര​ണ​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ രാ​മാ​യ​ണ​ത്തി​ന്‍റെ ആ​ത്മീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ സ​ന്ദേ​ശം അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കും. ജൂ​ലൈ 17 മു​ത​ൽ ഓ​ഗ​സ്റ്റ് 16 വ​രെ ക​ർ​ക്കി​ട​ക മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ രാ​മാ​യ​ണ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച്, ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഈ ​വ​ർ​ഷ​വും എ​ല്ലാ ദി​വ​സ​വും ഓ​ൺ​ലൈ​ൻ രാ​മാ​യ​ണ പാ​രാ​യ​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെഎ​ച്ച്എ​ൻഎ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​തി​നാ​യി അ​ൻ​പ​തോ​ളം പേ​ർ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ഞ്ച​ത്ത് രാ​മാ​നു​ജ​ൻ എ​ഴു​ത്ത​ച്ഛ​ന്‍റെ അധ്യാ​ത്മ രാ​മാ​യ​ണം കി​ളി​പ്പാ​ട്ടി​ന്‍റെ ആ​ത്മാ​വും സാ​ര​വും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്, ക​ർ​ക്കി​ട​ക മാ​സ​ത്തി​ലെ മു​പ്പ​ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​യി​ച്ചു​തീ​ർ​ക്കാ​വു​ന്ന രീ​തി​യി​ൽ സം​ക്ഷി​പ്ത​മാ​യി തയാ​റാ​ക്കി​യ കൃ​തി​യാ​ണ് ഡോ. ​സു​കു​മാ​റി​ന്‍റെ ചി​ത്ര​രാ​മാ​യ​ണം.

ല​ളി​ത​വും വ്യ​ക്ത​വു​മാ​യ ഭാ​ഷ​യി​ൽ നി​ത്യ​പാ​രാ​യ​ണ​ത്തി​ന​നു​യോ​ജ്യ​മാ​യി ര​ചി​ച്ചി​രി​ക്കു​ന്ന ഈ ​ഗ്ര​ന്ഥം എ​ല്ലാ പ്രാ​യ​ക്കാ​രെ​യും രാ​മാ​യ​ണ പ​ഠ​ന​ത്തി​ലേ​ക്കും ആ​ത്മീ​യ വാ​യ​ന​യി​ലേ​ക്കും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇം​ഗ്ലീ​ഷി​ലു​ള്ള "Ramayanam - A Concise Rendering' എ​ന്ന പു​സ്ത​കം ആ​മ​സോ​ണി​ൽ ല​ഭ്യ​മാ​ണ്. മ​ല​യാ​ളം പ​തി​പ്പ് ഗു​രു​വാ​യൂ​രി​ലെ തീ​ര​ഭൂ​മി പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ഴു​ത്ത​ച്ഛ​ന്‍റെ രാ​മാ​യ​ണ​ത്തി​ന് പ​ക​ര​മ​ല്ല, മ​റി​ച്ച് അ​തി​നെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു പ​ഠ​ന​സ​ഹാ​യി എ​ന്ന നി​ല​യി​ലാ​ണ് ഈ ​കൃ​തി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​ങ്ങ​ളെ​യും യു​വ​ത​ല​മു​റ​യെ​യും ആ​ത്മീ​യ വാ​യ​ന​യി​ലേ​ക്കും നി​ത്യ​ധ്യാ​ന​ത്തി​ലേ​ക്കും കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് കെ.​എ​ച്ച്.​എ​ൻ.​എ ആ​ത്മീ​യ സ​മി​തി അ​റി​യി​ച്ചു. എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ളെ​യും കു​ടും​ബ​സ​മേ​തം വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ സം​ഘ​ട​ന ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Zoom Meeting ID: 893 5777 6193, Passcode: 649083. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഗോ​പി​നാ​ഥ പി​ള്ള - +1 (832) 938-6427.

Latest News

Corehub Up