Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. M.S. Swaminathan

Alappuzha

ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥന്‍റെ ജ​ന്മ​ദേ​ശം സർവത്ര വെള്ളത്തിൽ

രാ​മ​ങ്ക​രി: പ്ര​ശ​സ്ത കൃ​ഷി ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്ന എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍റെ ജ​ന്മ​ദേ​ശം വെ​ള്ള​ത്തി​ലാ​യി​ട്ട് നാ​ളു​ക​ൾ. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡാ​യ മ​ങ്കൊ​ന്പ് പ്ര​ദേ​ശ​ത്തെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​യി 2021ഓ​ടെ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെയും കെ​എ​ൽ​ഡി​സി​യു​ടെയും നേ​തൃ​ത്വ​ത്തി​ൽ ത​യാറാ​ക്കി​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ വെ​ളി​ച്ചം ക​ണ്ടി​ല്ല. ഇ​തോ​ടെ നാ​ട്ടു​കാ​ർ വ​ല്ലാ​ത്ത ദു​രി​ത​ത്തി​ൽ.


പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​ന് കീ​ഴി​ലെ തെ​ക്കേ മേ​ച്ചേ​രി​വാ​ക്ക, വ​ട​ക്കേ മേ​ച്ചേ​രി​വാ​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പു​ഞ്ച​കൃ​ഷി ക​ഴി​യു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട മ​ങ്കൊ​ന്പ് ക്ഷേ​ത്രം റോ​ഡ്, ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ സ്റ്റ്യാ​ച്യൂ​റോ​ഡ്, ആ​റാ​ട്ടു​വ​ഴി, പു​ത്തേ​ഴംമു​ട്ട് മു​ത​ൽ കൊ​ച്ചാ​ലും​മൂ​ട് പാ​ലം വ​രെ​യു​ള്ള റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​കും. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തോ​ടെ ആ​രം​ഭി​ച്ച ദു​രി​തം പി​ന്നീ​ട് സ​ഹി​ക്ക​വ​യ്യാ​തെ എ​ൻ. ബാ​ബു ഇ​ള​വം​പാ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​ന​ം നല്കിയിരുന്നു.


ഇതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗം സ​മ​ഗ്ര പ​ദ്ധ​തി ത​യാറാ​ക്കി​യ​തി​നു പു​റ​മേ കൃ​ഷിമ​ന്ത്രി​ക്ക് ന​ല്കി​യ പ​രാ​തി​യി​ൽ കെ​എ​ൽ​ഡി​സി അ​ഞ്ചു കോ​ടി 10 ല​ക്ഷം രൂ​പ​യു​ടേ പ​ദ്ധ​തി ത​യാറാ​ക്കി സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​ന്നും വെ​ളി​ച്ചം ക​ണ്ടി​ട്ടി​ല്ല.
നാട്ടുകാരുടെ ദുരിതം അക റ്റണമെന്നാവശ്യപ്പെട്ട് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യ്ക്ക് ഇവർ നി​വേ​ദ​നം ന​ല​കി.
ഇ​തി​ന്മേ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

Latest News

Corehub Up