എലിക്കുളം: മടുക്കക്കുന്ന് കുരുവിനാക്കുന്നേൽ പഴത്തോട്ടത്തിലെ ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുപ്പുത്സവം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആൻസി ജയിംസ് ജീരകത്തിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോഷി കെ. ആന്റണി കുഴിക്കാട്ടുതാഴെ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം മറിയമ്മ ജോസഫ് തച്ചിലാടിയിൽ, എലിക്കുളം ഫാം ടൂറിസം ക്ലബ് പ്രസിഡന്റ് മാത്യു കോക്കാട്ട് തോമസ്, ടോമു ജോസ് ചൂനാട്ട്, ഷാജി ജോർജ് ഇരുന്പുകുത്തിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.