Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ തകര്‍ത്തു

തൊ​ടു​പു​ഴ: വി​ദ്യാ​ര്‍ഥി​യു​ടെ ജ​ന​നേ​ന്ദ്രി​യം സ​ഹ​പാ​ഠി​ക​ള്‍ ത​ക​ര്‍ത്തു.
ഹോ​സ്റ്റ​ലി​ലെ ല​ഹ​രി ഉ​പ​യോ​ഗം അ​ധ്യാ​പ​ക​രെ അ​റി​യി​ച്ച​താ​ണ് കൊ​ടും​ക്രൂ​ര​ത​യ്ക്ക് കാ​ര​ണം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍ഥി​യെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍ജ് ചെ​യ്തു.

തൊ​ടു​പു​ഴ​യി​ലെ ഗ്രാ​ന്‍റി​സ് ടെ​ക്‌​നോ​ള​ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ക്കു​ന്ന അ​ണ​ക്ക​ര സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍ഥി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​ൻ​ഡ് ലാ​പ്‌​ടോ​പ്പ് സ​ര്‍വീ​സ് കോ​ഴ്‌​സ് പ​ഠി​ക്കാ​നാ​ണ് വി​ദ്യാ​ര്‍ഥി സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി​യ​ത്. വീ​ടാ​ണ് ഹോ​സ്റ്റ​ലാ​യി സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. മൂ​ന്നു മ​റി​ക​ളി​ലാ​യി 11 പേ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ഉ​ള്‍പ്പെ​ടെ​യു​ള്ള ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ദ്യാ​ര്‍ഥി​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടു. ഇ​ക്കാ​ര്യം അ​ധ്യാ​പ​ക​രെ അ​റി​യി​ച്ച​തി​നാ​ണ് ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്. ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ അ​ധ്യാ​പ​ക​ന് കൈ​മാ​റി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ സ​ഹ​പാ​ഠി​ക​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച് ജ​ന​നേ​ന്ദ്രി​യം ത​ക​ര്‍ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത​തി​നാ​ല്‍ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍ഡി​ന് മു​ന്‍പാ​കെ ഹാ​ജ​രാ​ക്കി​യ ശേ​ഷം വീ​ട്ടു​കാ​ര്‍ക്കൊ​പ്പം വി​ട്ട​യ​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ എ​സ്എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലേ​ക്കു പ്ര​തി​ഷേ​ധ​മാ​ര്‍ച്ച് ന​ട​ത്തി. പ്ര​വ​ര്‍ത്ത​ക​ര്‍ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ക​യ​റി​യ​ത് ത​ട​സ​പ്പെ​ടു​ത്തി ജീ​വ​ന​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത് നേ​രി​യ സം​ഘ​ര്‍ഷ​ത്തി​നി​ട​യാ​ക്കി. പോ​ലീ​സെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ ഓ​ഫീ​സി​ല്‍ ച​ര്‍ച്ച ന​ട​ക്കു​ന്ന​തി​നി​ടെ പി​ന്നെ​യും ജീ​വ​ന​ക്കാ​രും പ്ര​വ​ര്‍ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍ഷ​മു​ണ്ടാ​യി. ജീ​വ​ന​ക്കാ​ര​ന് മ​ര്‍ദ​ന​മേ​റ്റു.

വി​ദ്യാ​ര്‍ഥി​യെ മ​ര്‍ദി​ച്ച വി​വ​രം ആ​രും അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​റി​ഞ്ഞ​പ്പോ​ള്‍ത്ത​ന്നെ ന​ട​പ​ടി എ​ടു​ത്തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഹോ​സ്റ്റ​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ല​ഹ​രി ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ ഒ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ വീ​ഡി​യോ അ​ധ്യാ​പ​ക​നു ല​ഭി​ച്ച കാ​ര്യം കു​റ്റാ​രോ​പി​ത​ന്‍ അ​റി​ഞ്ഞ​തെ​ങ്ങ​നെ​യെ​ന്നും അ​ന്വേ​ഷി​ക്കും. വി​ദ്യാ​ര്‍ഥി​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തി​നു എ​ല്ലാ സ​ഹാ​യ​വും ന​ല്‍കു​മെ​ന്ന് ഗ്രാ​ന്‍റി​സ് ടെ​ക്‌​നോ​ള​ജി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് മാ​നേ​ജ​ര്‍ മാ​ഹി​ന്‍ മ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.​ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പ്ര​തി​ക്കെ​തി​രേ റാ​ഗിം​ഗ് നി​രോ​ധ​ന നി​യ​മപ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

മ​നഃപൂ​ര്‍വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ശ്ര​മം, ക്രൂ​ര​മാ​യ ദേ​ഹോ​പ​ദ്ര​വം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ചു​മ​ത്തി. പ്ര​തി​യെ ഡി​സ്മി​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​പ​ണ വി​ധേ​യ​രാ​യ മ​റ്റു ര​ണ്ട് വി​ദ്യാ​ര്‍ഥി​ക​ളെ സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും സ്ഥാ​പ​ന അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Kerala

പോ​ലീ​സി​ന് തി​രി​ച്ച​ടി; ഷൈ​ൻ ടോം ​ചാ​ക്കോ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​ന് തെ​ളി​വി​ല്ല

കൊ​ച്ചി: ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യ്‌​ക്കെ​തി​രാ​യ ല​ഹ​രി​ക്കേ​സി​ല്‍ പോ​ലീ​സി​ന് ക​ന​ത്ത തി​രി​ച്ച​ടി. ഷൈ​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​യി​ക്കാ​നാ​യി​ല്ല. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നു.

കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് ഷൈ​നും സു​ഹൃ​ത്തും ല​ഹ​രി ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഡാ​ൻ​സാ​ഫ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷൈ​ൻ ടോം ​ചാ​ക്കോ ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​യി​രു​ന്നു സം​ഭ​വം.

കൊ​ച്ചി നോ​ർ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഷൈ​നും സു​ഹൃ​ത്ത് അ​ഹ​മ്മ​ദ് മു​ർ​ഷാ​ദു​മാ​യി​രു​ന്നു പ്ര​തി​ക​ൾ. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷൈ​നെ പ്ര​തി പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടും.

ആ​ല​പ്പു​ഴ​യി​ലെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ലും ഷൈ​ൻ ടോം ​ചാ​ക്കോ​യ്ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് മു​മ്പ് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട ത​സ്‍​ലി​മ​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ഷൈ​നെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

താ​ൻ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്നും മെ​ത്ത​ഫി​റ്റ​മി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്നു​മാ​ണ് ഷൈ​ൻ അ​ന്ന് മൊ​ഴി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഷൈ​ൻ ടോം ​ചാ​ക്കോ​യെ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

 

International

ക​രീ​ബി​യ​ൻ ക​ട​ലി​ൽ മ​യ​ക്കു​മ​രു​ന്നു ക​പ്പ​ലി​നെ ആ​ക്ര​മിച്ച് അ​മേ​രി​ക്ക​ൻ സേ​ന​

ന്യൂ​യോ​ർ​ക്ക്: ക​രീ​ബി​യ​ൻ ക​ട​ലി​ൽ അ​മേ​രി​ക്ക​ൻ സേ​ന നടത്തിയ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സേ​ത് അറിയിച്ചു. ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ ക​പ്പ​ലാ​ണെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി വി​ശ​ദ​മാ​ക്കി.

നാ​ർ​കോ ഭീ​ക​ര​വാ​ദി​ക​ളാ​യ ആ​റ് പു​രു​ഷ​ന്മാ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി വി​ശ​ദ​മാ​ക്കി​യ​ത്. മ​യ​ക്കു​മ​രു​ന്ന ക​ള്ള​ക്ക​ട​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​താ​യി അ​മേ​രി​ക്കൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വി​ശ​ദ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് യു​എ​സ് സൈ​ന്യം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ ദൃ​ശ്യ​ങ്ങ​ൾ യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. സെ​പ്തം​ബ​റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ ശേ​ഷ​മു​ള്ള പ​ത്താ​മ​ത്തെ സം​ഭ​വ​മാ​ണ് ഇ​ത്. തെ​ക്ക​ൻ അ​മേ​രി​ക്ക​യി​ലും ക​രീ​ബി​യ​നി​ലും പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലു​മാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​റി​യ പ​ങ്കും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ നി​യ​മ സാ​ധു​ത​യും പ്ര​സി​ഡ​ന്‍റി​ന് ഇ​ത്ത​രം ആ​ക്ര​മ​ണ​ത്തി​ന് നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​ധി​കാ​ര​വും യു​എ​സ് കോ​ൺ​ഗ്ര​സി​ൽ ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​മാ​യ ട്രെ​ൻ ഡേ ​ആ​രാ​ഗ്വ​യെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച ഡോ​ണ​ൾ​ഡ് ട്രം​പ് ത​നി​ക്ക് ആ​ക്ര​മി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് വി​മ‍​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

Latest News

Corehub Up