Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dysp

ഡോ.​റാ​മി​ന്‍റെ അ​റ​സ്റ്റി​ലെ വീ​ഴ്ച; ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക് 'പ​ണി കി​ട്ടും'

ക​ണ്ണൂ​ർ: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ. ​എം. കെ. ​റാ​മിന്‍റെ അ​റ​സ്റ്റി​ൽ വീ​ഴ്ച വ​രു​ത്തി​യ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​ധീ​ർ ക​ല്ല​നെ​തി​രെ ത​ല​ശേ​രി എ​സ്‌​സി - എ​സ്ടി സ്പെ​ഷ്യ​ൽ കോ​ട​തി​യു​ടെ ക​ടു​ത്ത താ​ക്കീ​ത്. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി​ക്ക് ശിപാ​ർ​ശ ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഡോ. ​റാ​മി​നെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​നു​മ​തി തേ​ടി അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു കോ​ട​തി​യു​ടെ ക​ടു​ത്ത നി​ല​പാ​ട്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി​യെ നേ​രി​ട്ട് വി​ളി​ച്ചു​വ​രു​ത്തി​യ കോ​ട​തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ സു​പ്രീംകോ​ട​തി ന​ൽ​കി​യി​ട്ടു​ള്ള കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് ചോ​ദി​ച്ചു.

എ​ന്നാ​ൽ അ​റ​സ്റ്റി​ന്‍റെ കാ​ര​ണം വാ​ക്കാ​ൽ പ്ര​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു എ​ന്നാ​ണ് ഡി​വൈ​എ​സ്പി കോ​ട​തി​യി​ൽ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഡി​വൈ​എ​സ്പി സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖാ​മൂ​ല​മു​ള്ള വി​ശ​ദീ​ക​ര​ണം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂവെന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സു​പ്രീംകോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള പു​തി​യ ഗ്രൗ​ണ്ട് ഓ​ഫ് അ​റ​സ്റ്റ് റി​പ്പോ​ർ​ട്ട് ഡോ. ​റാ​മി​ന്‍റെ ഭാ​ര്യ​യ്ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചു.

Latest News

Corehub Up