Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Echolocation

പ്രേതകഥയിൽ മാത്രമല്ല ജീവിതത്തിലും വില്ലൻ; വവ്വാലിന്‍റെ ഉത്ഭവം 6.5 കോടി വർഷം മുൻപ് യൂറോപ്പിൽ!

പ്രേ​ത​ക​ഥ​ക​ളി​ൽ രക്തദാഹിയായി എത്തുന്ന വ​വ്വാ​ലു​ക​ൾ ഇ​പ്പോ​ൾ നി​ത്യ​ജീ​വി​ത​ത്തി​ലും ഭീ​തി​യു​ടെ പ്ര​തീ​ക​മാ​ണ്. നി​പ​ എന്ന മഹാവ്യാധിക്കു​ശേ​ഷ​മാ​ണ് ആ​ളു​ക​ൾ വവ്വാലുകളെ ഭ​യ​ത്തോ​ടെ കാണാൻ തുടങ്ങിയത്. മാത്രമല്ല, തങ്ങൾ സാധാരണ കാണാറുള്ള വവ്വാലുകൾ മാ​ര​ക വൈ​റ​സു​ക​ളെ വ​ഹി​ക്കു​ന്നവയാണെന്നും അപകടകാരികളാണെന്നും സാധരണക്കാരുടെ അറിവിലേക്കെത്തുന്നതും നിപയ്ക്കുശേഷമാണ്. എന്നാൽ, ‌ഈ പറക്കുന്ന സസ്തനിയുടെ ഉത്ഭവം എവിടെയാണെന്ന് അറിയാമോ?

അതു യൂറോപ്പിലാണ്! 6.5 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ്! ആ​ഫ്രി​ക്ക, ഏ​ഷ്യ അ​ല്ലെ​ങ്കി​ൽ വ​ട​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​വ്വാ​ലു​ക​ൾ ഉ​ത്ഭ​വി​ച്ച​തെ​ന്ന മു​ൻ ധാ​ര​ണ​ക​ളെ തി​രു​ത്തു​ന്ന​താ​ണു പു​തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട്. ശാ​സ്ത്ര മാ​സി​ക​യാ​യ 'നേ​ച്ച​റി​ൽ' പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം, വ​വ്വാ​ലു​ക​ളു​ടെ പ​രി​ണാ​മ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു പു​തി​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്നു.

'Bat1K' എ​ന്ന അ​ന്താ​രാ​ഷ്‌​ട്ര കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി 64 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 137 ഗ​വേ​ഷ​ക​ർ ചേ​ർ​ന്നാ​ണു പ​ഠ​നം ന​ട​ത്തി​യ​ത്. നി​ല​വി​ലു​ള്ള 103 ത​രം വ​വ്വാ​ലു​ക​ളു​ടെ ജീ​നോ​മു​ക​ളും, വം​ശ​നാ​ശം സം​ഭ​വി​ച്ച​വ​യു​ടെ 44 ത​രം ഫോ​സി​ലു​ക​ളും വി​ശ​ക​ല​നം ചെ​യ്താ​ണു ഗ​വേ​ഷ​ക​ർ വ​വ്വാ​ലു​ക​ളു​ടെ 'ഫാ​മി​ലി ട്രീ' ​പു​നഃ​സൃ​ഷ്ടി​ച്ച​ത്. ഗ​വേ​ഷ​ണ​ത്തി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ ച​ല​ന​വും ഫോ​സി​ലു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക​വും ഡി​എ​ൻ​എ വി​വ​ര​ങ്ങ​ളും സ​മ​ഗ്ര​മാ​യി വി​ശ​ക​ല​നം ചെ​യ്ത​പ്പോ​ൾ, വ​വ്വാ​ലു​ക​ളു​ടെ പൂ​ർ​വി​ക​ർ ലേ​റ്റ് പാ​ലി​യോ​സീ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ (ഏ​ക​ദേ​ശം 6.5 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ്) യൂ​റോ​പ്പി​ലാ​ണു ജീ​വി​ച്ചി​രു​ന്ന​തെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി. വ​വ്വാ​ലു​ക​ളു​ടെ പ​റ​ക്കാ​നു​ള്ള ശേ​ഷി​യും ശ​ബ്ദ​ത​രം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു വ​ഴി ക​ണ്ടെ​ത്തു​ന്ന രീ​തി​യും (എ​ക്കോ​ലൊ​ക്കേ​ഷ​ൻ) ഇ​വ​യു​ടെ പ​രി​ണാ​മ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽത​ന്നെ ഉ​യ​ർ​ന്നു​വ​ന്ന​താ​ണെ​ന്നു പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. 'വി​യ​ൽ​സി​യ' എ​ന്ന പ്രാ​ചീ​ന വ​വ്വാ​ലി​ന്‍റെ ഫോ​സി​ൽ പ​രി​ശോ​ധി​ച്ച​തി​ൽനിന്ന് ഇ​വ​യ്ക്ക് എ​ക്കോ​ലൊ​ക്കേ​ഷ​ൻ ശേ​ഷി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നു ഗ​വേ​ഷ​ക​ർ​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു.

ലോ​ക​മെ​മ്പാ​ടു​മാ​യി നി​ല​വി​ലു​ള്ള സ​സ്ത​നി​ക​ളു​ടെ അ​ഞ്ചി​ലൊ​ന്നു ഭാ​ഗ​വും (1,500-ലേ​റെ വ​ർ​ഗ​ങ്ങ​ൾ) വ​വ്വാ​ലു​ക​ളാ​ണ്. വ​വ്വാ​ലു​ക​ൾ എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും വൈ​വി​ധ്യ​മാ​ർ​ന്ന ജീ​വി​വ​ർ​ഗ​മാ​യി പ​രി​ണ​മി​ച്ച​തെ​ന്നു കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ പു​തി​യ പ​ഠ​നം സ​ഹാ​യ​ക​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

Latest News

Corehub Up