Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EconomicReforms

Europe

ജ​ർ​മ​നി​യി​ൽ വ​ൻ സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് മെ​ർ​സ് സ​ർ​ക്കാ​ർ

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് പു​തി​യ ഉ​ണ​ർ​വ് ന​ൽ​കു​ന്ന​തി​നാ​യി ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ബ​ഹു​ബി​ല്യ​ൺ യൂ​റോ​യു​ടെ പ​രി​ഷ്ക​ര​ണ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു.

ഭ​ര​ണ​ക​ക്ഷി​ക​ളാ​യ സിഡിയു​വും എ​സ്പിഡി​യും ത​മ്മി​ൽ മാ​സ​ങ്ങ​ളാ​യി നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് "Program for Revival and Employment' എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​കു​ന്ന വി​ധ​ത്തി​ൽ 10 ബി​ല്യ​ൺ യൂ​റോ​യു​ടെ നി​കു​തി​യി​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ഒ​രു ശ​രാ​ശ​രി കു​ടും​ബ​ത്തി​ന് പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 600 യൂ​റോ​യു​ടെ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, ഈ ​ഇ​ള​വി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ധി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ധ​ന​മ​ന്ത്രി ലാ​ർ​സ് ക്ലിംഗ്ബെ​യ്ൽ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​ര​മി​ക്ക​ൽ പ്രാ​യം ഘ​ട്ടം​ഘ​ട്ട​മാ​യി 67 വ​യ​സാ​ക്കി ഉ​യ​ർ​ത്താ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ രോ​ഗാ​വ​ധി ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ഫോ​ൺ മു​ഖേ​ന മെ​ഡി​ക്ക​ൽ ലീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന സം​വി​ധാ​നം അ​വ​സാ​നി​പ്പി​ക്കു​ക​യും ആ​ദ്യ ദി​വ​സം മു​ത​ൽ നേ​രി​ട്ടു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ക​യും ചെ​യ്യും.

ബി​സി​ന​സ് മേ​ഖ​ല​യി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​നാ​വ​ശ്യ റി​പ്പോ​ർ​ട്ടിം​ഗും ഭ​ര​ണ​ന​ട​പ​ടി​ക​ളും കു​റ​ച്ച് ക​മ്പ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​സ്വാ​ത​ന്ത്ര്യം ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

സ​മീ​പ​കാ​ല അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ തീ​വ്ര​വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എഎഫ്ഡി മു​ന്നി​ലെ​ത്തി​യ​തും വ​രാ​നി​രി​ക്കു​ന്ന പ്രാ​ദേ​ശി​ക തി​ര​ഞ്ഞെ​ടു​പ്പു​ക​ളും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഷ്ക​ര​ണ നീ​ക്ക​ങ്ങ​ൾ​ക്ക് പ്ര​ധാ​ന പ്രേ​ര​ണ​യാ​യ​താ​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.

അ​മേ​രി​ക്ക​യു​ടെ പു​തി​യ വ്യാ​പാ​ര-​നി​കു​തി ന​യ​ങ്ങ​ളും ചൈ​ന​യി​ൽ നി​ന്നു​ള്ള ക​ടു​ത്ത മ​ത്സ​ര​വും ജ​ർ​മൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യ സാ​ഹ​ച​ര്യ​വും ഈ ​തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ജ​ർ​മനി പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ പാ​ക്കേ​ജു​ക​ളി​ലൊ​ന്നാ​യാ​ണ് ഇ​തി​നെ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

ഇ​ത് രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് പു​തി​യ ഊ​ർ​ജം പ​ക​രു​മെ​ന്നും വ്യ​വ​സാ​യ-​തൊ​ഴി​ൽ മേ​ഖ​ല​ക​ൾ​ക്ക് ഉ​ണ​ർ​വേ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

Latest News

Corehub Up