Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Efficiency

എംഎസ്എംഇകൾ പ്രവര്‍ത്തനക്ഷമത വർധിപ്പിക്കണം: ഗ്രേസി റെജി

കൊ​​​ച്ചി: എം​​​എ​​​സ്എം​​​ഇ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഉ​​​ത്പാ​​​ദ​​​ന​​​ശേ​​​ഷി​​​യും പ്ര​​​വ​​​ര്‍ത്ത​​​ന​​​ക്ഷ​​​മ​​​ത​​​യും തു​​​ട​​​ര്‍ച്ച​​​യാ​​​യി വ​​​ര്‍ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് എം​​​എ​​​സ്എം​​​ഇ വി​​​ഭാ​​​ഗം നാ​​​ഷ​​​ണ​​​ല്‍ സ്മാ​​​ള്‍ ഇ​​​ന്‍ഡ​​​സ്ട്രീ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് സ്റ്റേ​​​റ്റ് ഹെ​​​ഡ് ഗ്രേ​​​സി റെ​​​ജി.

കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ എം​​​എ​​​സ്എം​​​ഇ ഫോ​​​റം എം​​​എ​​​സ്എം​​​ഇ​​​ക​​​ളു​​​ടെ ശേ​​​ഷി വ​​​ര്‍ധ​​​ന​​​യെ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​ഭാ​​​ഷ​​​ണ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ര്‍.

വി​​​പ​​​ണി​​​യി​​​ലെ മാ​​​റ്റ​​​ങ്ങ​​​ള്‍ക്ക​​​നു​​​സ​​​രി​​​ച്ച് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ലും പ്ര​​​വ​​​ര്‍ത്ത​​​ന​​​രീ​​​തി​​​ക​​​ളി​​​ലും മാ​​​റ്റം വ​​​രു​​​ത്താ​​​നു​​​ള്ള ക​​​ഴി​​​വ് സം​​​രം​​​ഭ​​​ക​​​ര്‍ വി​​​ക​​​സി​​​പ്പി​​​ക്ക​​​ണം. വ്യ​​​ത്യ​​​സ്ത​​​മാ​​​യ ആ​​​ശ​​​യ​​​വും ഉ​​​ത്പ​​​ന്ന​​​വും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ആ​​​ക​​​ര്‍ഷി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക​​​ത​​​യും കൈ​​​വ​​​രി​​​ക്കേ​​​ണ്ട​​​ത് ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും ഗ്രേ​​​സി റെ​​​ജി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല്‍ജി​​​യേ​​​ഴ്‌​​​സ് ഖാ​​​ലി​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ.​​​വി. ജോ​​​സ് സ്വാ​​​ഗ​​​ത​​​വും ലേ​​​ഖ ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

Latest News

Corehub Up