ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. സൂര്യനെല്ലി സ്വദേശി മാരി(36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് പരിക്കുണ്ട്.
കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ സ്കൂളിൽ വിടാൻ പോകുന്നതിനിടെ ഇവർ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ട് പോകുകയായിരുന്നു. മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ ആനക്കൂട്ടം സമീപത്തുളളത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം.