മലപ്പുറം: കരുവാരക്കുണ്ടിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ മുള്ളറ സ്വദേശി ജംഷീറാണ് മരിച്ചത്.
ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ജംഷീറിനെ ആക്രമിച്ച സ്ഥലത്തിനു സമീപത്തായി കാട്ടാന നിലയുറപ്പിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് കാട്ടാനയുടെ ആക്രമണം രൂക്ഷമാണെന്നും വനം വകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Tags : elephant attack death tapping worker karuvarakundu