Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elnino

സൂ​പ്പ​ർ എ​ൽ നി​നോയിൽ ഇ​ന്ത്യ വി​യ​ർ​ക്കും; വരുന്നത് വൻ വൈദ്യുതി പ്രതിസന്ധി

ലോകം കടുത്ത ആശങ്കയിലാണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും സൂ​പ്പ​ർ എ​ൽ നി​നോ പ്ര​തി​ഭാ​സ​വും ലോകരാജ്യങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പുനൽകുന്നു. കടുത്ത ക്ഷാമവും ദുരിതവും ആരോഗ്യപ്രശ്നങ്ങളുമാണ് മനുഷ്യനെ കാത്തിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും സൂ​പ്പ​ർ എ​ൽ നി​നോയും മറ്റു ദുരിതങ്ങൾക്കൊപ്പം ഇ​ന്ത്യയെ വ​ൻ​തോ​തി​ലു​ള്ള വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യിലേക്കും തള്ളിവിടുമെന്നു പു​തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട്. കാ​റ്റിന്‍റെ വേ​ഗ​ത കു​റ​യു​ന്ന​തും മ​ഴ​ല​ഭ്യ​ത​യി​ലു​ണ്ടാ​കു​ന്ന കു​റ​വും മൂ​ലം വി​ൻ​ഡ് ട​ർ​ബൈ​നു​ക​ളി​ൽ നി​ന്നും ഹൈ​ഡ്രോ പ​വ​ർ പ്ലാ​ന്‍റു​ക​ളി​ൽ നി​ന്നു​മു​ള്ള ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സെന്‍റെ ഫോ​ർ റി​സ​ർ​ച്ച് ഓ​ൺ എ​ന​ർ​ജി ആ​ൻ​ഡ് ക്ലീ​ൻ എ​യ​ർ (സിആർഇഎ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​രു​ന്ന​തോ​ടെ എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളു​ടെ​യും കൂ​ളിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം കു​തി​ച്ചു​യ​രും. ഇത്തരം സാഹചര്യങ്ങളിൽ, ഒരു വർഷത്തിനുള്ളിൽ 10 ടി​ഡ​ബ്ല്യു​എ​ച്ച് (Terawatt-hour) അ​ധി​ക വൈ​ദ്യു​തി ആ​വ​ശ്യ​മായി വരും. ഡ​ൽ​ഹി ന​ഗ​ര​ത്തി​ലെ ആ​കെ വാ​ർ​ഷി​ക വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന്‍റെ നാ​ലി​ലൊ​ന്നാ​ണി​ത്. പു​ന​രു​പ​യോ​ഗ ഊ​ർ​ജ ഉ​ത്പാ​ദ​ന​ത്തി​ലെ കു​റ​വും വ​ർ​ധിച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത​യും ചേ​രു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ ആ​കെ 18 ടി​ഡ​ബ്ല്യു​എ​ച്ച് വൈ​ദ്യു​തി​യു​ടെ വ​ൻ വി​ട​വ് ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രുടെ മുന്നറിയിപ്പ്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ, ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഇ​ന്ത്യ ക​ൽ​ക്ക​രി നി​ല​യ​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. ഇ​ത് ഏ​ക​ദേ​ശം 17 ദ​ശ​ല​ക്ഷം ട​ൺ കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡ് അ​ധി​ക​മാ​യി അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു പു​റ​ന്ത​ള്ളാ​ൻ കാ​ര​ണ​മാ​കും. ഏ​റ്റ​വും മോ​ശം സാ​ഹ​ച​ര്യ​ത്തി​ൽ, ക​ൽ​ക്ക​രി​യി​ൽ നി​ന്നു​ള്ള അ​ധി​ക ഉ​ത്പാ​ദ​നം 24 ടി​ഡ​ബ്ല്യു​എ​ച്ച് വ​രെ ഉ​യ​ർ​ന്നേ​ക്കാം.

ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്ത് ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന വൈ​ദ്യു​തി ആ​വ​ശ്യ​ക​ത 270 ജി​ഗാ​വാ​ട്ട് ആ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 2030-ഓ​ടെ 500 ജി​ഗാ​വാ​ട്ട് പു​ന​രു​പ​യോ​ഗ ഊ​ർ​ജം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​ന്ത്യ വേ​ഗ​ത്തി​ൽ നീ​ങ്ങ​ണ​മെ​ന്നും, ഒ​പ്പം ഗ്രി​ഡ് സം​വി​ധാ​ന​ങ്ങ​ളും ബാ​റ്റ​റി സം​ഭ​ര​ണ​ശേ​ഷി​യും വി​ക​സി​പ്പി​ക്ക​ണ​മെ​ന്നും സെന്‍റർ ഫോ​ർ റി​സ​ർ​ച്ച് ഓ​ൺ എ​ന​ർ​ജി ആ​ൻ​ഡ് ക്ലീ​ൻ എ​യ​ർ ​ഡ​യ​റ​ക്ട​ർ ന​ന്ദി​കേ​ഷ് ശി​വ​ലിം​ഗം വ്യ​ക്ത​മാ​ക്കി.

എ​ൽ നി​നോ പ്ര​തി​ഭാ​സം ക​ൽ​ക്ക​രി-​ജ​ല​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളെ ബാ​ധി​ക്കു​മ്പോ​ഴും ഇ​ന്ത്യക്കു പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത് സൗ​രോ​ർജ​മാ​ണ്. നി​ല​വി​ൽ പ​ക​ൽ​സ​മ​യ​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യു​ടെ ഇരുപത്തിനാലു ശ​ത​മാ​ന​വും സോ​ളാ​ർ പാ​ന​ലു​ക​ൾ വ​ഴി​യാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്. എ​ൽ നി​നോ പ്ര​തി​ഭാ​സം സൗ​രോ​ർ​ജ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കി​ല്ല എ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ സോ​ളാ​ർ പാ​ന​ലു​ക​ളും ബാ​റ്റ​റി​ക​ളും സ്ഥാ​പി​ക്കു​ന്ന​ത് ഭാ​വി​യി​ലെ ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ 44.6 ജി​ഗാ​വാ​ട്ട് സോ​ളാ​ർ ശേ​ഷി​യാ​ണ് പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഇ​തു​വ​ഴി മൊ​ത്തം വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ൽ ഒരു ശതമാനം വ​ർധ​ന​വു​ണ്ടാ​യി. അ​തേ​സ​മ​യം ക​ൽ​ക്ക​രി ഉ​പ​യോ​ഗം നാലു ശതമാനം കു​റ​യു​ക​യും പു​ന​രു​പ​യോ​ഗ ഊ​ർ​ജ ഉ​ത്പാ​ദ​നം ഇരുപത്തിരണ്ട് ശതമാനം വ​ർധി​ക്കു​ക​യും ചെ​യ്തു. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ മേ​യ് വ​രെ​ താ​പ​വൈ​ദ്യു​ത ഉ​ത്പാ​ദ​നം മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കു​റ​ഞ്ഞനി​ര​ക്കി​ലാ​യി​രു​ന്നു.

ഉ​യ​ർ​ന്ന വൈ​ദ്യു​തി ആ​വ​ശ്യ​ക​ത കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഇ​ന്ത്യ​യി​ലെ ക​ൽ​ക്ക​രിനി​ല​യ​ങ്ങ​ൾ ഇ​പ്പോ​ഴും സുസജ്ജമല്ല. കൽക്കരിയുടെ ഉയർന്ന ഉപയോഗം അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ഉ​ഷ്ണ​ത​രം​ഗ​വും വ​ർധി​പ്പി​ക്കും. ​സൂ​പ്പ​ർ എ​ൽ നി​നോ പ്ര​തി​ഭാ​സം കാ​ര​ണം ഇ​ന്ത്യ​യി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ (2026–27) ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ 2,700-ല​ധി​കം അ​ധി​ക മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

Latest News

Corehub Up