Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EntertainmentNews

'ഹ​നു​മാ​ൻ അ​ൻ​ഷ്': 2026-ൽ ​ഉ​യ​ർ​ന്ന ക​ള​ക്ഷ​ൻ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം; 'രാം ബോല' പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ

​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത 'ഹ​നു​മാ​ൻ അ​ൻ​ഷ്' ബോ​ക്സ് ഓ​ഫി​സി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു. ആ​ഗോ​ള ക​ള​ക്ഷ​നി​ൽ അ​ക്ഷ​യ് കു​മാ​ർ ചി​ത്രം 'ഭൂ​ത് ബം​ഗ്ല'​യെ മ​റി​ക​ട​ന്ന് 2026-ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​യി 'ഹ​നു​മാ​ൻ അ​ൻ​ഷ്'. ആ​ദ്യ ര​ണ്ടു വാ​ര​ങ്ങ​ളി​ൽ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന ചി​ത്രം, മൂ​ന്നാം വാ​രം മു​ത​ൽ മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ൾ നേ​ടി വ​ൻ തി​രി​ച്ചു​വ​ര​വാ​ണു ന​ട​ത്തി​യ​ത്.

ഇ​പ്പോ​ൾ 'ധു​ര​ന്ധ​ർ 2', 'ബോ​ർ​ഡ​ർ 2' എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു തൊ​ട്ടു​പി​ന്നി​ലാ​യി ആ​ഗോ​ള ക​ള​ക്ഷ​ൻ പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ൻ ചി​ത്ര​ത്തി​നു സാ​ധി​ച്ചു. 270.91 കോ​ടി രൂ​പ പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള ബോ​ക്സ് ഓ​ഫി​സ് നേ​ട്ടം.

നീം ​ക​രോ​ളി ബാ​ബ​യു​ടെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി വി​ശാ​ൽ ച​തു​ർ​വേ​ദി സം​വി​ധാ​നം ചെ​യ്ത ഈ ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ ചി​ത്രം കേ​വ​ലം ര​ണ്ടു കോ​ടി​യോ​ളം ബ​ജ​റ്റി​ലാ​ണ് നി​ർ​മി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ​യി​ൽ മാ​ത്രം 200 കോ​ടി ക​ട​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ 11-ന് ​വി​ദേ​ശ വി​പ​ണി​ക​ളി​ലും റി​ലീ​സ് ചെ​യ്ത​തോ​ടെ​യാ​ണ് ക​ള​ക്ഷ​നി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

അതേസമയം, 'ഹ​നു​മാ​ൻ അ​ൻ​ഷി'നു ​ശേ​ഷം സം​വി​ധാ​യ​ക​ൻ വി​ശാ​ൽ ച​തു​ർ​വേ​ദി ത​ന്‍റെ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. 'രാം ​ബോ​ല' എ​ന്നാണ് ചിത്രത്തിന്‍റെ പേര്. സ​ന്യാ​സി​യും ക​വി​യു​മാ​യ തു​ള​സീ​ദാ​സി​ന്‍റെ ജീ​വി​ത ക​ഥ​യെ ആസ്പദമാക്കിയാണു ചിത്രം ഒരുങ്ങുന്നത്. മ​ഹാ​വീ​ർ ജെ​യി​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മ​ഹാ​വീ​ർ ജെ​യി​ൻ, അ​മി​ത് ഉ​പാ​ധ്യാ​യ, ര​ഘു​വേ​ന്ദ്ര സിം​ഗ് എ​ന്നി​വ​ർ​ക്കൊ​പ്പം വി​ശാ​ൽ ച​തു​ർ​വേ​ദി​യും നി​ർ​മാ​ണ പങ്കാളിയാണ്.

Latest News

Corehub Up