തിരുവല്ല: ശക്തമായ മഴയിലും കാറ്റിലും ഇരവിപേരൂർ വില്ലേജിൽ പുലയകുന്നിൽ വീട്ടിൽ സാലി ശമുവേലിന്റെ വീട് ഭാഗികമായി തകർന്നു. അപകടത്തേ തുടർന്ന് ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജിമോൾ, പഞ്ചായത്ത് മെംബർ പ്രദീപ് കുമാർ , സാമുവേൽ ചെറിയാൻ, തഹസിൽദാർ ജോബിൻ കെ. ജോർജ്, വില്ലേജ് ഓഫീസർ അനുരാജ് എന്നിവരാണ് വീട് സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നത്.
അപകടത്തിൽ വീടിനുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ നേരിട്ട് വിലയിരുത്തുകയും, അർഹമായ അടിയന്തര സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.