Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Estonian Roads

Europe

ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ൾ എ​സ്തോ​ണി​യ​ൻ നി​ര​ത്തു​ക​ളി​ലേ​ക്ക്; വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വെ​പ്പു​മാ​യി ജ​ർ​മ​ൻ സ്റ്റാ​ർ​ട്ട​പ്പ്

ടാ​ലി​ൻ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​​ലി​ജ​ൻ​സ് (AI) സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​രു​ത്തി​ൽ സ്വ​യം നി​യ​ന്ത്രി​ത​മാ​യി ഓ​ടു​ന്ന ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ൾ എ​സ്തോ​ണി​യ​ൻ നി​ര​ത്തു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച് ജ​ർ​മ​ൻ സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​യാ​യ ’ബ്ലി​ക്’ Bliq). സാ​ധാ​ര​ണ റോ​ബോ​ട്ടാ​ക്സി സ​ർ​വീ​സു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കും കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ക​മ്പ​നി ഈ ​സാ​ങ്കേ​തി​ക​വി​ദ്യ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ൽ ഘ​ടി​പ്പി​ക്കു​ന്ന അ​ത്യാ​ധു​നി​ക ക്യാ​മ​റ​ക​ൾ, സെ​ൻ​സ​റു​ക​ൾ, ഓ​ൺ​ബോ​ർ​ഡ് ക​മ്പ്യൂ​ട്ട​റു​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന പ്ര​ത്യേ​ക എ​ഐ സം​വി​ധാ​ന​മാ​ണ് കാ​റു​ക​ളെ സ്വ​യം ഡ്രൈ​വ് ചെ​യ്യാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും യാ​ന്ത്രി​ക​മാ​ണെ​ങ്കി​ലും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി റി​മോ​ട്ട് ക​ൺ​ട്രോ​ൾ വ​ഴി മ​നു​ഷ്യ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​വും യാ​ത്ര​ക​ൾ​ക്കു​ണ്ടാ​കും. സ​ങ്കീ​ർ​ണ​മാ​യ ട്രാ​ഫി​ക് സാ​ഹ​ച​ര്യ​ങ്ങ​ളി​ലോ പ്ര​തി​സ​ന്ധി​ക​ളി​ലോ സോ​ഫ്റ്റ്വെ​യ​റി​ന് സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ൽ ഈ ​ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് റി​മോ​ട്ടാ​യി വാ​ഹ​ന​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും.

സ്വ​യം നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ൾ​ക്ക് (Autonomous vehicles)  നി​യ​മ​പ​ര​മാ​യ അ​നു​മ​തി ന​ൽ​കി​യ ആ​ദ്യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് എ​സ്തോ​ണി​യ. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബ്ലി​ക് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​വി​ടെ ആ​രം​ഭി​ച്ച​ത്. എ​സ്തോ​ണി​യ​യി​ലെ വി​ജ​യ​ത്തി​ന് ശേ​ഷം മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ത​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​ര​ഹി​ത വാ​ഹ​ന സാ​ങ്കേ​തി​ക​വി​ദ്യ വ്യാ​പി​പ്പി​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​വാ​സി​ക​ൾ​ക്കും ഗ​താ​ഗ​ത മേ​ഖ​ല​യ്ക്കും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് ഈ ​പു​തി​യ മു​ന്നേ​റ്റം.

Latest News

Corehub Up