Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exam Results

സോ​ഫ്റ്റ്‌​വെ​യ​റി​നു പി​ഴ​ച്ചു; കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര​മാ​യ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ചി​ല പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ലെ ഒ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളാ​ണ് പി​ൻ​വ​ലി​ച്ച​ത്. പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ലും വ​ലി​യ തോ​തി​ൽ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​മാ​യി സ​ർ​വ​ക​ലാ​ശാ​ല ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ-​റീ​പ്പ് സോ​ഫ്റ്റ്‌​വെ​യ​ർ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളി​ലാ​ണ് വ​ൻ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തോ​റ്റ വി​ഷ​യ​ങ്ങ​ൾ​ക്ക് ജ​യി​ച്ച​താ​യും ജ​യി​ച്ച മു​ൻ പ​രീ​ക്ഷ​ക​ളി​ലെ മാ​ർ​ക്കു​ക​ൾ കാ​ണാ​താ​വു​ക​യും ചെ​യ്തു.

ചി​ല വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പൂ​ജ്യം മാ​ർ​ക്ക് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തു​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര സാ​ങ്കേ​തി​ക പി​ഴ​വു​ക​ളാ​ണ് ഫ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സോ​ഫ്റ്റ്‌​വെ​യ​ർ പോ​ർ​ട്ട​ലി​ലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ മാ​ർ​ക്ക്‌​ലി​സ്റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ പോ​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. കെ-​റീ​പ്പ് സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ പ​രാ​ജ​യ​മാ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

സോ​ഫ്റ്റ്‌​വെ​യ​ർ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി കോ​ള​ജു​ക​ളി​ൽ നി​ന്ന് എ​ക്സ​ൽ ഷീ​റ്റു​ക​ൾ വ​ഴി നേ​രി​ട്ട് മാ​ർ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​ല​വി​ലെ തീ​രു​മാ​നം. പു​തു​ക്കി​യ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ എ​ത്ര​യും വേ​ഗം കൃ​ത്യ​ത​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up