കോട്ടയം: പാചകവാതക സിലിണ്ടറുകള്‍ വിതരണത്തിനിടെ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍നിന്ന് അമിത തുക ഈടാക്കുന്നതു സംബന്ധിച്ച പരാതിയില്‍ അടിയന്തര നടപടിയ്ക്ക് നീക്കം. ഗ്യാസ് ഏജന്‍സികളുടെ യോഗം വിളിച്ച് ഇതിനു പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ വ്യക്തമാക്കി. അനുവദനീയമായ സമയം കഴിഞ്ഞും ബാറുകളും കള്ളുഷാപ്പുകളും തുറന്നുപ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന ശക്തമാക്കാൻ പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. തണ്ണീര്‍മുക്കം ബണ്ട് റോഡിലെ കുഴികള്‍ അടിയന്തരമായി അടക്കാന്‍ നടപടി വേണമെന്ന് കെ. ബിനിമോന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.