ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നൽകിയ കൂറുമാറ്റ നിരോധന അപേക്ഷയിൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം തേടി വിമത എംപിമാർ.
തങ്ങളെ അയോഗ്യരാക്കണമെന്ന തൃണമൂലിന്റെ ഹർജിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർള നൽകിയ നോട്ടീസിന് ഇന്നലെ മറുപടി നൽകേണ്ടതായിരുന്നു.
എന്നാൽ തെളിവുകളും ആവശ്യമായ രേഖകളും ശേഖരിക്കാൻ സാധിക്കാത്തതിനാലും നിയമസംഘത്തിന് മറുപടി പൂർത്തിയാക്കാൻ കഴിയാത്തതിനാലും 15 ദിവസത്തെ സമയംകൂടി അനുവദിക്കണമെന്ന് വിമതവിഭാഗം ലോക്സഭാ സെക്രട്ടേറിയറ്റിനോട് അഭ്യർഥിച്ചു.
എൻസിപിഐയിൽ ചേർന്നതിനാൽ തങ്ങൾക്കെതിരേയുള്ള അയോഗ്യതാഹർജിയും ആരോപണങ്ങളും നിലനിൽക്കില്ലെന്നാണ് വിമത എംപിമാരുടെ നിലപാട്.