കൊച്ചി: ഇസുസു മോട്ടേഴ്സ് ഇന്ത്യ ഇസുസു ഡി - മാക്സ് പിക്കപ്പുകൾക്കും എസ്യുവികൾക്കുമായി ഐ കെയർ വിന്റർ ക്യാമ്പ് ആരംഭിച്ചു.
13 വരെ എല്ലാ ഇസുസു അംഗീകൃത ഡീലർ സർവീസ് ഔട്ട്ലറ്റുകളിലും ഉപഭോക്താക്കൾക്ക് സർവീസ് ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും.
സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, പണിക്കൂലിയിൽ പത്തു ശതമാനം കിഴിവ്, പാർട്സിന് അഞ്ചു ശതമാനം കിഴിവ്, ലൂബ്രിക്കന്റുകൾക്കും ഫ്ളൂയിഡുകൾക്കും അഞ്ചു ശതമാനം കിഴിവ്, റീട്ടെയിൽ ആർഎസ്എയിൽ 20 ശതമാനം കിഴിവ് തുടങ്ങിയവയാണ് ഇസുസു ഐ - കെയർ വിന്റർ ക്യാമ്പിൽനിന്നും ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.