മറ്റം: മറ്റം സെന്റ്് തോമസ് ഫൊറോന പള്ളിയിലെ സെന്റ് വിൻസെന്റ്് ഡിപോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി നേത്രദാന ബോധവത്കരണ സെമിനാർ നടത്തി.
ഫൊറോന വികാരി ഫാ. ഫ്രാൻസിസ് ആളൂർ ഉദ്ഘാടനം ചെയ്തു. മറ്റം കോൺഫറൻസ് പ്രസിഡന്റ്് സി.കെ. ജോയ് അധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ല നേത്രദാന കൺവീനർ അഡ്വ. ജോയ് വാടാനപ്പിള്ളി സെമിനാറിനു നേതൃത്വം നൽകി. അസി. വികാരി ഫാ. ജിയോ വേലൂക്കാരൻ, കോൺഫറൻസ് സെക്രട്ടറി ടി.ജി. ജോജു, സി.എ. പോൾ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നേത്രദാന സമ്മതപത്ര സ്വീകര ണവും നടന്നു.