Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIFA Themed Products

ഫി​​ഫ തീ​​മി​​ലു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​ക്ക് ഡി​​മാ​​ന്‍​ഡ്

മും​​ബൈ: ഫി​​ഫ വേ​​ള്‍​ഡ് ക​​പ്പ് 2026 ആ​​വേ​​ശം ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ താ​​ത്പ​​ര്യ​​ങ്ങ​​ളെ സ്വാ​​ധീ​​നി​​ക്കു​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​ൻ-​​ആ​​ഗോ​​ള ബ്രാ​​ന്‍​ഡു​​ക​​ളു​​ടെ വി​​ല്പ​​ന​​യി​​ല്‍ വ​​ന്‍ വ​​ര്‍​ധ​​ന.

കാ​​യി​​ക പ്രേ​​മി​​ക​​ളു​​ടെ ഈ ​​ആ​​വേ​​ശം മു​​ത​​ലെ​​ടു​​ത്തു​​കൊ​​ണ്ട് ബ്രാ​​ന്‍​ഡു​​ക​​ള്‍ വി​​പ​​ണി​​യി​​ലി​​റ​​ക്കി​​യ ഫി​​ഫ തീ​​മി​​ലു​​ള്ള വ​​സ്ത്ര​​ങ്ങ​​ള്‍ സ്പോ​​ര്‍​ട്സ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, പാ​​നീ​​യ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്ക് വ​​ന്‍ സ്വീ​​കാ​​ര്യ​​ത​​യാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.

ഫു​​ട്ബോ​​ള്‍ ആ​​രാ​​ധ​​ക​​രു​​ടെ ശ്ര​​ദ്ധ ആ​​ക​​ര്‍​ഷി​​ക്കു​​ന്ന​​തി​​നാ​​യി നൈ​​ക്കി, ഡെ​​ക്കാ​​ത്‌​​ല​​ണ്‍, എ​​ബി ഇ​​ന്‍​ബെ​​വ്, ഡി​​യാ​​ജി​​യോ, റി​​ല​​യ​​ന്‍​സ് ഇ​​ന്‍​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ യൂ​​സ്റ്റ , ഹൈ​​സെ​​ന്‍​സ് ഇ​​ന്ത്യ തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ള്‍ ത​​ങ്ങ​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ശ​​ക്ത​​മാ​​ക്കി. ഇ​​ന്ത്യ​​യി​​ൽ ലോ​​ക​​ക​​പ്പ് ഒ​​രു പ്ര​​ധാ​​ന മാ​​ർ​​ക്ക​​റ്റിം​​ഗ്, റീ​​ട്ടെ​​യ്‌​​ൽ വി​​പ​​ണ​​ന സാ​​ധ്യ​​ത​​യാ​​യി മാ​​റി​​ക്ക​​ഴി​​ഞ്ഞു എ​​ന്ന് അ​​ടി​​വ​​ര​​യി​​ടു​​ന്ന​​താ​​ണ് ഈ ​​മു​​ന്നേ​​റ്റം.

റി​​ല​​യ​​ന്‍​സി​​ന്‍റെ പു​​തു​​ത​​ല​​മു​​റ വ​​സ്ത്ര ബ്രാ​​ന്‍​ഡാ​​യ ’യൂ​​സ്റ്റ’ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത​​നു​​സ​​രി​​ച്ച്, അ​​വ​​രു​​ടെ ഫി​​ഫ ക​​ള​​ക്ഷ​​നി​​ലെ പു​​രു​​ഷ​​ന്മാ​​രു​​ടെ​​യും സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും വ​​സ്ത്ര​​ങ്ങ​​ള്‍​ക്ക് വി​​പ​​ണി​​യി​​ല്‍ വ​​ന്‍ ഡി​​മാ​​ന്‍​ഡാ​​ണ് ഉ​​ള്ള​​ത്. ഇ​​തി​​ല്‍ ടീ​​ഷ​​ര്‍​ട്ടു​​ക​​ളും വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളു​​ടെ ജ​​ഴ്സി​​ക​​ളു​​മാ​​ണ് വി​​ല്പ​​ന​​യി​​ല്‍ മു​​ന്നി​​ല്‍. അ​​ര്‍​ജ​​ന്‍റീ​​ന, ബ്ര​​സീ​​ല്‍ ജ​​ഴ്സി​​ക​​ളാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഇ​​തോ​​ടൊ​​പ്പം മി​​ക്കി ആ​​ന്‍​ഡ് മി​​ന്നി, പീ​​ന​​ട്ട്സ്, ഗാ​​ര്‍​ഫീ​​ല്‍​ഡ് എ​​ന്നി​​വ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ ഫി​​ഫ തീം ​​ലൈ​​സ​​ന്‍​സ്ഡ് ക​​ള​​ക‌്ഷ​​നു​​ക​​ളും മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്നു. ഫാ​​ഷ​​ന് മു​​ന്‍​ഗ​​ണ​​ന ന​​ല്‍​കു​​ന്ന സ്പോ​​ര്‍​ട്സ്‌വ​​യ​​റു​​ക​​ളോ​​ടു​​ള്ള വ​​ര്‍​ധി​​ച്ചു​​വ​​രു​​ന്ന ജ​​ന്‍​സീ (GenZ) താ​​ത്പ​​ര്യ​​മാ​​ണ് ഇ​​ത് കാ​​ണി​​ക്കു​​ന്ന​​ത്.

പ്ര​​ശ​​സ്ത ഫാ​​ഷ​​ന്‍ ബ്രാ​​ന്‍​ഡാ​​യ സൂ​​പ്പ​​ര്‍​ഡ്രൈ (Superdry) ത​​ങ്ങ​​ളു​​ടെ ഫി​​ഫ ഒ​​ഫീ​​ഷ്യ​​ല്‍ ലൈ​​സ​​ന്‍​സ്ഡ് പ്രൊ​​ഡ​​ക്റ്റ്സ് ക​​ള​​ക്ഷ​​ന്‍ ഇ​​ന്ത്യ​​യി​​ല്‍ പു​​റ​​ത്തി​​റ​​ക്കി. ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​ക്കാ​​യി ഫു​​ട്ബോ​​ളി​​ല്‍ നി​​ന്ന് പ്ര​​ചോ​​ദ​​നം ഉ​​ള്‍​ക്കൊ​​ണ്ടു​​ള്ള ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ന്‍ വ​​സ്ത്ര​​ങ്ങ​​ളാ​​ണ് ബ്രാ​​ന്‍​ഡ് അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ലോ​​ക​​ക​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന ഏ​​ഴ് രാ​​ജ്യ​​ങ്ങ​​ളു​​ടെ ജഴ്സി​​ക​​ളാ​​ണ് ഈ ​​ക​​ള​​ക‌്ഷ​​നി​​ലു​​ള്ള​​ത്. ജ​​ഴ്സി​​ക​​ള്‍​ക്ക് പു​​റ​​മെ, ഫു​​ട്ബോ​​ള്‍ സം​​സ്കാ​​രം ഉ​​ള്‍​ക്കൊ​​ണ്ടു​​കൊ​​ണ്ടു​​ള്ള അ​​ത്‌ലീ​​ഷ​​ര്‍ വ​​സ്ത്ര​​ശേ​​ഖ​​ര​​വും ബ്രാ​​ന്‍​ഡ് വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ലോ​​ക​​ക​​പ്പ് കാ​​ല​​യ​​ള​​വി​​ല്‍ ഫു​​ട്ബോ​​ള്‍ തീ​​മി​​ലു​​ള്ള വ​​സ്ത്ര​​ങ്ങ​​ള്‍ ധ​​രി​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ആ​​രാ​​ധ​​ക​​രെ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഈ ​​ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ രൂ​​പ​​ക​​ല്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

ലോ​​ക​​ക​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി​​യു​​ള്ള പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി, ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ന്‍ ഫു​​ട്ബോ​​ള്‍ ക​​ള​​ക്റ്റ​​ബി​​ളു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന ’ഫി​​ഫ വേ​​ള്‍​ഡ് ക​​പ്പ് 2026’ തീം ​​മീ​​ല്‍ ശ്രേ​​ണി മ​​ക്ഡൊ​​ണാ​​ള്‍​ഡ്സ് ഇ​​ന്ത്യ നോ​​ര്‍​ത്ത് & ഈ​​സ്റ്റ് അ​​വ​​ത​​രി​​പ്പി​​ച്ചു.

ഫി​​ഫ വേ​​ള്‍​ഡ് ക​​പ്പ് 2026ന്‍റെ ഔ​​ദ്യോ​​ഗി​​ക റ​​സ്റ്റ​​റ​​ന്‍റ് പ​​ങ്കാ​​ളി എ​​ന്ന നി​​ല​​യി​​ല്‍, ക​​മ്പ​​നി ജൂ​​ണ്‍ 19 മു​​ത​​ല്‍ ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലെ​​യും കി​​ഴ​​ക്കേ ഇ​​ന്ത്യ​​യി​​ലെ​​യും ത​​ങ്ങ​​ളു​​ടെ റ​​സ്റ്റ​​റ​​ന്‍റു​​ക​​ളി​​ല്‍ ഉ​​ട​​നീ​​ളം പ്ര​​ത്യേ​​ക ’ഫി​​ഫ മീ​​ല്‍’ നി​​ര അ​​വ​​ത​​രി​​പ്പി​​ക്കും.

പു​​തു​​താ​​യി പു​​റ​​ത്തി​​റ​​ക്കി​​യ വി​​ഭ​​വ​​ങ്ങ​​ളും, ഒ​​പ്പം തെ​​ര​​ഞ്ഞെ​​ടു​​ത്ത മീ​​ല്‍ ഓ​​പ്ഷ​​നു​​ക​​ള്‍​ക്കൊ​​പ്പം പ​​രി​​മി​​ത കാ​​ല​​യ​​ള​​വി​​ലേ​​ക്ക് ല​​ഭി​​ക്കു​​ന്ന ക​​ള​​ക്റ്റ​​ബി​​ള്‍ മി​​നി ഫു​​ട്ബോ​​ളു​​ക​​ളും ചേ​​ര്‍​ത്താ​​ണ് ഈ ​​ഓ​​ഫ​​ര്‍ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

Latest News

Corehub Up