മുംബൈ: ഫിഫ വേള്‍ഡ് കപ്പ് 2026 ആവേശം ഉപഭോക്താക്കളുടെ താത്പര്യങ്ങളെ സ്വാധീനിക്കുന്നതോടെ ഇന്ത്യൻ-ആഗോള ബ്രാന്‍ഡുകളുടെ വില്പനയില് വന്‍ വര്‍ധന.
കായിക പ്രേമികളുടെ ഈ ആവേശം മുതലെടുത്തുകൊണ്ട് ബ്രാന്‍ഡുകള്‍ വിപണിയിലിറക്കിയ ഫിഫ തീമിലുള്ള വസ്ത്രങ്ങള്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ്, പാനീയങ്ങള്‍ എന്നിവയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി നൈക്കി, ഡെക്കാത്ലണ്‍, എബി ഇന്‍ബെവ്, ഡിയാജിയോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ യൂസ്റ്റ , ഹൈസെന്‍സ് ഇന്ത്യ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇന്ത്യയിൽ ലോകകപ്പ് ഒരു പ്രധാന മാർക്കറ്റിംഗ്, റീട്ടെയ്ൽ വിപണന സാധ്യതയായി മാറിക്കഴിഞ്ഞു എന്ന് അടിവരയിടുന്നതാണ് ഈ മുന്നേറ്റം.
റിലയന്‍സിന്റെ പുതുതലമുറ വസ്ത്ര ബ്രാന്‍ഡായ ’യൂസ്റ്റ’ വ്യക്തമാക്കുന്നതനുസരിച്ച്, അവരുടെ ഫിഫ കളക്ഷനിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ഉള്ളത്. ഇതില്‍ ടീഷര്‍ട്ടുകളും വിവിധ രാജ്യങ്ങളുടെ ജഴ്സികളുമാണ് വില്പനയില് മുന്നില്‍. അര്‍ജന്റീന, ബ്രസീല്‍ ജഴ്സികളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ഇതോടൊപ്പം മിക്കി ആന്‍ഡ് മിന്നി, പീനട്ട്സ്, ഗാര്‍ഫീല്‍ഡ് എന്നിവ ഉള്‍പ്പെടുത്തിയ ഫിഫ തീം ലൈസന്‍സ്ഡ് കളക്ഷനുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഫാഷന്‍ മുന്‍ഗണന നല്കുന്ന സ്പോര്ട്സ്വയറുകളോടുള്ള വര്‍ധിച്ചുവരുന്ന ജന്‍സീ (GenZ) താത്പര്യമാണ് ഇത് കാണിക്കുന്നത്.
പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ സൂപ്പര്ഡ്രൈ (Superdry) തങ്ങളുടെ ഫിഫ ഒഫീഷ്യല്‍ ലൈസന്‍സ്ഡ് പ്രൊഡക്റ്റ്സ് കളക്ഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇന്ത്യന്‍ വിപണിക്കായി ഫുട്ബോളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലിമിറ്റഡ് എഡിഷന് വസ്ത്രങ്ങളാണ് ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.
ലോകകപ്പില്‍ പങ്കെടുക്കുന്ന ഏഴ് രാജ്യങ്ങളുടെ ജഴ്സികളാണ് ഈ കളക്ഷനിലുള്ളത്. ജഴ്സികള്‍ക്ക് പുറമെ, ഫുട്ബോള്‍ സംസ്കാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള അത്ലീഷര് വസ്ത്രശേഖരവും ബ്രാന്‍ഡ് വിപണിയിലെത്തിച്ചിട്ടുണ്ട്. ലോകകപ്പ് കാലയളവില്‍ ഫുട്ബോള്‍ തീമിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകരെ ലക്ഷ്യമിട്ടാണ് ഈ ഉത്പന്നങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ലോകകപ്പുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിന്റെ ഭാഗമായി, ലിമിറ്റഡ് എഡിഷന് ഫുട്ബോള്‍ കളക്റ്റബിളുകള് ഉള്‍പ്പെടുന്ന ’ഫിഫ വേള്‍ഡ് കപ്പ് 2026’ തീം മീല്‍ ശ്രേണി മക്ഡൊണാള്‍ഡ്സ് ഇന്ത്യ നോര്‍ത്ത് & ഈസ്റ്റ് അവതരിപ്പിച്ചു.
ഫിഫ വേള്‍ഡ് കപ്പ് 2026ന്റെ ഔദ്യോഗിക റസ്റ്ററന്റ് പങ്കാളി എന്ന നിലയില്‍, കമ്പനി ജൂണ്‍ 19 മുതല്‍ ഉത്തരേന്ത്യയിലെയും കിഴക്കേ ഇന്ത്യയിലെയും തങ്ങളുടെ റസ്റ്ററന്റുകളില്‍ ഉടനീളം പ്രത്യേക ’ഫിഫ മീല്‍’ നിര അവതരിപ്പിക്കും.
പുതുതായി പുറത്തിറക്കിയ വിഭവങ്ങളും, ഒപ്പം തെരഞ്ഞെടുത്ത മീല്‍ ഓപ്ഷനുകള്‍ക്കൊപ്പം പരിമിത കാലയളവിലേക്ക് ലഭിക്കുന്ന കളക്റ്റബിള്‍ മിനി ഫുട്ബോളുകളും ചേര്‍ത്താണ് ഈ ഓഫര്‍ തയാറാക്കിയിരിക്കുന്നത്.
Tags : FIFA themed products sports equipment electronics clothing