. ഹെഡ്മിസ്ട്രസ് എ. ഷീന, ശ്രീശങ്കർ, സി.എസ്. ഗിരീഷ്, ജെ.എം. റഹിം തുടങ്ങിയവർ സമീപം.
മുരുക്കുംപുഴ : കാർഷിക ദിനത്തിൽ വെയിലൂർ ഗവ. ഹൈസ്കൂൾ മികച്ച കർഷകനെ ആദരിച്ചു. അഴൂർ പഞ്ചായത്തിലെ അബ്ദുൽ വാഹിദിനെയാണ് ആദരിച്ചത്. അഴൂർ പഞ്ചായത്ത് അംഗം രതീഷ് ചിലമ്പിൽ സ്നേഹോപഹാരം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് എ. ഷീന പൊന്നാട അണിയിച്ചു. സീനിയർ അസിസ്റ്റന്റ് ജെ.എം. റഹിം, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഗിരീഷ്, സീനിയർ അധ്യാപകൻ ശ്രീശങ്കർ തുടങ്ങിയവർ പങ്കെടുത്തു .