Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fast-track

Alappuzha

സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന് ഫാ​സ്റ്റ് ട്രാ​ക്ക് സം​വി​ധാ​നം വേ​ണം: കെ.​സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ–​തു​റ​വൂ​ർ തീ​ര​ദേ​ശ റെ​യി​ൽ​പ്പാ​ത​യു​ടെ ഇ​ര​ട്ടി​പ്പി​ക്ക​ലി​നാ​വ​ശ്യ​മാ​യ സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റി​ന് ക​ത്ത​യ​ച്ചു. സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഫാ​സ്റ്റ് ട്രാ​ക്ക് സം​വി​ധാ​നം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്സ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തോ​ടൊ​പ്പം റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ​യും, സ്ഥ​ല​മേ​റ്റെ​ടു​പ്പി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗം ആ​ല​പ്പു​ഴ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്ക​ണം.

പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​ക​രു​ത്. അ​മ്പ​ല​പ്പു​ഴ–​തു​റ​വൂ​ർ റെ​യി​ൽ​പ്പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ആ​ല​പ്പു​ഴ​യു​ടെ ഗ​താ​ഗ​ത വി​ക​സ​ന​ത്തി​നും തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​റെ നി​ർ​ണാ​യ​ക​മാ​യ പ​ദ്ധ​തി​യാ​യ​തി​നാ​ൽ, ന​ട​പ​ടി​ക​ളി​ൽ യാ​തൊ​രു കാ​ല​താ​മ​സ​വും ഉ​ണ്ടാ​ക​രു​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up