Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film Industry

എ​ന്‍റെ ഷ​ർ​ട്ടൂ​രി വാ​ങ്ങി മ​റ്റൊ​രു ന​ട​ന് കൊ​ടു​ത്തു, അ​ര​യി​ൽ തോ​ർ​ത്ത് മാ​ത്ര​മു​ടു​ത്ത് നി​ൽ​ക്കേ​ണ്ടി വ​ന്നു; സി​നി​മ​യി​ലെ അ​വ​ഗ​ണ​ന​ക​ളെ​ക്കു​റി​ച്ച് സൂ​രി

ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് സി​നി​മ​യി​ൽ നി​ന്നും നേ​രി​ടേ​ണ്ടി അ​വ​ഗ​ണ​ന​ക​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ട​ൻ സൂ​രി.

ഒ​രു വ​ലി​യ അ​വ​സ​രം കൈ​വ​ന്നെ​ന്ന് ക​രു​തി ചെ​ന്ന ഷൂ​ട്ടി​ങ് സെ​റ്റി​ൽ നി​ന്ന് ത​ന്നെ മാ​റ്റി​നി​ർ​ത്തി​യ​തും സ്വ​ന്തം ഷ​ർ​ട്ട് പോ​ലും ഊ​രി വാ​ങ്ങി മ​റ്റൊ​രു ന​ട​ന് ന​ൽ​കേ​ണ്ടി വ​ന്ന​തു​മാ​ണ് സൂ​രി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പു​തി​യ ചി​ത്രം മ​ണ്ടാ​ടി​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു താ​രം ഇ​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ​ത്.

‘‘സൂ​പ്പ​ർ​താ​ര​ത്തോ​ടൊ​പ്പ​മു​ള്ള ആ ​രം​ഗം എ​ന്‍റെ വ​ലി​യ ബ്രേ​ക്കാ​കു​മെ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​ത്. എ​ന്നാ​ൽ മോ​ണി​റ്റ​റി​ൽ ഷോ​ട്ട് ക​ണ്ട​തി​ന് ശേ​ഷം നാ​യ​ക​നും സം​വി​ധാ​യ​ക​നും ത​മ്മി​ൽ സ്വ​കാ​ര്യ​മാ​യി എ​ന്തോ സം​സാ​രി​ച്ചു.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം കാ​ര്യ​ങ്ങ​ളെ​ല്ലാം മാ​റി. പു​തി​യ ന​ട​ന് ന​ൽ​കാ​നാ​യി എ​ന്‍റെ ഷ​ർ​ട്ട് അ​ഴി​ച്ചു ന​ൽ​കാ​ൻ അ​വ​ർ പ​റ​ഞ്ഞു. അ​ത് എ​ന്‍റെ സ്വ​ന്തം വ​സ്ത്ര​മാ​യി​രു​ന്നി​ട്ടു​പോ​ലും അ​വ​ര​ത് കോ​സ്റ്റ്യൂം വാ​ഹ​ന​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു.

അ​ര​യി​ൽ ഒ​രു ട​വ​ൽ മാ​ത്രം ചു​റ്റി ഞാ​ൻ സെ​റ്റി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കാ​യി തി​ര​ഞ്ഞു​ന​ട​ന്നു. അ​പ്പോ​ഴേ​ക്കും മ​റ്റൊ​രാ​ളെ വ​ച്ച് അ​വ​ർ ആ ​രം​ഗം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞി​രു​ന്നു.’’ സൂ​രി പ​റ​ഞ്ഞു.

അ​വ​സ​ര​ങ്ങ​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട​തി​ന്‍റെ വേ​ദ​ന​യും അ​പ​മാ​ന​വും അ​ന്ന് ഏ​റെ ത​ള​ർ​ത്തി​യെ​ങ്കി​ലും ആ ​സം​ഭ​വം പി​ന്നീ​ട് ത​ന്‍റെ ക​രി​യ​റി​ലെ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി മാ​റു​ക​യാ​യി​രു​ന്നു എ​ന്ന് സൂ​രി വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ർ​ക്കെ​ങ്കി​ലും ന​ൽ​കു​ന്ന സ​ഹാ​യ​മോ ബ​ന്ധ​ങ്ങ​ളോ ആ​ശ്ര​യി​ച്ച​ല്ല, സ്വ​ന്തം ക​ഴി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ സി​നി​മ​യി​ൽ നി​ല​യു​റ​പ്പി​ക്ക​ണ​മെ​ന്ന വാ​ശി ആ ​തി​രി​ച്ച​ടി​യി​ലൂ​ടെ​യാ​ണ് മ​ന​സി​ൽ ഉ​റ​ച്ച​ത്. 

തു​ട​ക്ക​ത്തി​ലെ ആ ​അ​പ​മാ​നം ത​ന്നെ​യാ​ണ് പി​ന്നീ​ട് ത​ന്നെ മു​ന്നോ​ട്ട് ന​യി​ച്ച വ​ലി​യ പ്ര​ചോ​ദ​നം. സൂ​രി​യു​ടെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ലി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ആ​രാ​ധ​ക​ർ ന​ൽ​കു​ന്ന​ത്.

Latest News

Corehub Up