Movies
മുന് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് സൗരവ് ഗാംഗുലിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തി. ദാദാ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം രാജ്കുമാര് റാവു ഗാംഗുലിയായെത്തുന്നു.
ലോക ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിലെ ബാൽക്കണിയിൽനിന്നുകൊണ്ട് ജഴ്സിയൂരി വീശിയ സൗരവ് ഗാംഗുലിയെ അനുസ്മരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്.
വിക്രമാദിത്യ മൊത്വാനെ സംവിധാനം ചെയ്യുന്ന ചിത്രം ലവ് രഞ്ജനും ഗുൽഷൻ കുമാറും ചേർന്ന് നിർമിക്കുന്നു. ചിത്രം അടുത്ത വർഷം മേയ് 14ന് തിയറ്ററുകളിലെത്തും.
ഇന്ത്യയ്ക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച താരമാണ് ഗാംഗുലി. ഇടംകൈയന് ബാറ്റ്സ്മാനായ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ് കരിയറില് വിവിധ ഫോര്മാറ്റുകളിലായി 18575 റണ്സ് നേടിയിട്ടുണ്ട്. കൊല്ക്കത്തയുടെ രാജകുമാരന് എന്ന് വിളിക്കപ്പെടുന്ന ഗാംഗുലി പിന്നീട് ബംഗാള് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി. പിന്നീട് ബിസിസിഐ പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചു.
NRI
ബുഡാപെസ്റ്റ്: പ്രശസ്ത ചിത്രകാരി അമൃത ഷെർഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കി മീര നായർ സംവിധാനം ചെയ്യുന്ന "അമ്രി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഇന്ത്യയിലും ഹംഗറിയിലുമായി ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഈ സിനിമയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
അമൃത ഷെർഗില്ലായി അഞ്ജലി ശിവരാമൻ വേഷമിടുന്നു. പ്രിയങ്ക ചോപ്ര, ജയ്ദീപ് അഹ്ലാവത്, ജിം സർഭ്, എമിലി വാട്സൺ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് പ്രിയങ്ക ചോപ്ര.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹംഗറി, ഫ്രാൻസ്, ഇന്ത്യ എന്നിവിടങ്ങളിലായി നടന്ന അമൃതയുടെ ജീവിതവും അവരുടെ കലാരൂപങ്ങളുടെ പരിണാമവുമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.
പതിറ്റാണ്ടുകളായി തന്റെ സിനിമകളെ സ്വാധീനിച്ച വ്യക്തിത്വമാണ് അമൃത ഷെർഗില്ലെന്നും ഇന്ത്യയുടെ ആത്മാവിനെ ലോകത്തിന് കാട്ടിക്കൊടുത്ത അവരുടെ ധീരമായ ശൈലിയാണ് തന്നെ ആകർഷിച്ചതെന്നും മീര നായർ പറഞ്ഞു.
സ്വത്വ അന്വേഷണത്തിന്റെയും കലയിലെ വിപ്ലവത്തിന്റെയും കഥ പറയുന്ന ചിത്രം നിർമിക്കുന്നത് സമുദ്രിക അറോറ, മൈക്കൽ നോസിക് എന്നിവർ ചേർന്നാണ്.
Movies
സമകാലിക സാമൂഹിക ചുറ്റുപാടിൽ നിന്ന് കഥ പറയുന്ന ഇരുനിറം മനോരമ മാക്സ് ഓടിടിയിൽ പ്രദർശനത്തിനെത്തി. ലോകത്തിലെ ഏറ്റവും നല്ല നിറം തേടിയിറങ്ങുന്ന ഒരു പെൺകുട്ടിയുടെ കഥ. അതിനുമപ്പുറം ഒരുപാടു കുട്ടിക ളുടെ കഥ പറയുന്ന സിനിമയാണ് വിഷ്ണു കെ. മോഹന്റെ രചനയിൽ ജിന്റോ തോമസ് സംവിധാനം ചെയ്ത ഇരുനിറം.
"ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവരോടാണ് ഈ സിനിമ സംസാരിക്കുന്നത്. വെളുപ്പും കറുപ്പുമെന്നു വേര്തിരിക്കുന്ന ഒരു മതില് ഇപ്പോഴും ഇവിടെയുണ്ട്. ആ മതിലാണു നമ്മള് തകര്ക്കാന് ശ്രമിക്കുന്നത്'- ജിന്റോ രാഷ്ട്രദീപികയോടു പറഞ്ഞു.
രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തില്. പൊതുസമൂഹത്തില് നിലനില്ക്കുന്ന കറുപ്പും വെളുപ്പുമെന്ന വേര്തിരിവ് അമ്പിളി എന്ന ഏഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്നങ്ങളാണു സിനിമ പറയുന്നത്.
ദിനീഷ് ആലപ്പി, ജിയോ ബേബി, നിഷ സാരംഗ്, പ്രദീപ് ബാലന്, കബനി സാറ, അജിത, പോള് ഡി. ജോസഫ് തുടങ്ങിയവര് പ്രധാന വേഷങ്ങളിൽ.
ഛായാഗ്രഹണം റെജി ജോസഫ്. എഡിറ്റിംഗ്, ഡിഎ പ്രഹ്ളാദ് പുത്തഞ്ചേരി. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോര് സാന്ഡി. ഗാനരചന ഷംസുദീന് കുട്ടോത്ത്, അര്ജുന് ആമ്പ. നിര്മാണം സിജി മാളോല, മാളോല പ്രൊഡക്ഷന്സ്.
Movies
ഭൂതകാലത്തിൽ നിന്ന് ഉണർത്തപ്പെട്ടവർ, ഹിപ്പിയൻ താളാത്മകതയുടെ ചുവടുകളിൽ ചേർക്കപ്പെട്ടവർ, അവരുടെ സത്യാന്വേഷണത്തിന്റെ വിഭ്രാന്തയാത്രയിൽ പ്രേക്ഷകരെയും കൂട്ടുന്നു.
മലയാള സിനിമയിൽ പുത്തൻ ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് കറക്കം സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.
അത്യന്തം വർണാഭമായ ഫ്രെയിമുകളും ഭയംജനിപ്പിക്കുന്ന പശ്ചാത്തലവും ത്രസിപ്പിക്കുന്ന സംഗീതവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് ഹൊറർ കോമഡി പാക്കേജായിരിക്കും ചിത്രമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.
തലചുറ്റിക്കുന്ന നവയുഗയുക്തിയുടെ യൗവ്വനവും അശാന്തരായി കറങ്ങിത്തിരിയുന്ന പ്രേതാത്മാക്കളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ അങ്കുഷ് സിംഗ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിക്കുന്ന കറക്കം സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്നു.
നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നത്. തെന്നിന്ത്യൻ ഹിറ്റ് മേക്കർ സാം സി.എസ്. സംഗീതം പകരുന്നു.
ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി.ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം-ബബ്ലു അജു, എഡിറ്റർ-നിതിൻ ആരോൾ, മെൽവി (കോസ്റ്റ്യൂം),മേക്കപ്പ്- ആർ.ജി. വയനാടൻ, കോ ഡയറക്ടർ-ജിതിൻ സി.എസ്, സൗണ്ട് മിക്സ്-അരവിന്ദ് മേനോൻ, ആർട്ട്-രാജേഷ് പി. വേലായുധൻ, കഥ-ധനുഷ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രശോഭ് വിജയൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-മോഹിത് ചൗധരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ-ഡോക്ടർ സംഗീത ജനചന്ദ്രൻ, സ്റ്റിൽസ്- നിദാദ്, അഭിലാഷ് മുല്ലശ്ശേരി, സൗണ്ട്- സിങ്ക് സിനിമ, പോസ്റ്റർ ഡിസൈൻ-യെല്ലോ ടൂത്ത്സ്.
അൻവർ അലി, വിനായക് ശശികുമാർ, മുഹ്സിൻ പെരാരി, ഹരീഷ് മോഹനൻ, സു എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊററായി അവതരിപ്പിക്കുന്ന കറക്കം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും. പിആർഒ-എ.എസ്. ദിനേശ്.
Movies
സംസ്ഥാന സർക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമിച്ച് ഫർസാന ബിനി അസാഫർ സംവിധാനം ചെയ്ത മുംതാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എല്ലാ വിഭാഗത്തിലും വനിതകൾ ചീഫ് ടെക്നീഷ്യൻ ആയി പ്രവർത്തിച്ച മലയാളത്തിലെ ആദ്യചിത്രമാണ് മുംതാ.
മൂന്ന് സ്ത്രീകൾ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന മുംതായുടെ തിരക്കഥയും ഫർസാനയുടെ തന്നെയാണ്. ധനലക്ഷ്മി, വൃന്ദ മേനോൻ, നന്ദിനി എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, നവാസ് വള്ളിക്കുന്ന്, സിബി തോമസ്, സിദ്ധാർഥ്, ആനന്ദ്, മുരളി, പ്രദീപ് ചെറിയാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ സംഗീതവും ഗായികയും അനിത ഷെയ്ക്കാണ്.
ചിത്രത്തിന്റെ കാമറ ഫൗസിയ ഫാത്തിമ, എഡിറ്റിംഗ് വീണ ജയപ്രകാശ്, ലൈൻ പ്രൊഡക്ഷൻ രത്തീന. പി. ടി, ആർട്ട് ഡയറക്ടർ ദുന്ദു രാജീവ് രാധ, മേക്കപ്പ് ഐറിൻ ജോസഫ്, കോസ്റ്റും ഫെമിന ജബ്ബാർ, പി ആർ സ്ട്രാടെജി ആൻഡ് കോൺസൾട്ടന്റെ ലക്ഷ്മി പ്രേകുമാർ, ലാലാ റിലേഷൻസ്, സൗണ്ട് ഡിസൈനർ ഗംഗ ദാസ് രാധിക, വരികൾ ഫാത്തിമത്തുൾ വഫീദ, വിഷ്വൽ എഫെക്ട് ജ്യോതിക, സ്റ്റിൽ ഫോട്ടോഗ്രഫി വിദ്യ മംഗള, പോസ്റ്റർ ഡിസൈനർ റോസ് മേരി ലില്ലു, സബ് ടൈറ്റിൽസ് അഞ്ചു, ഡിജിറ്റൽ പി ആർ - വിവേക് വിനയരാജ്.
Movies
നടന് ബൈജു ഏഴുപുന്ന സംവിധായകനാകുന്ന കൂടോത്രം സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. കുടുംബസമേതം പൊട്ടിയ മുട്ടത്തോടിനുള്ളില് നില്ക്കുന്ന നിഗൂഢതയുണര്ത്തുന്ന പോസ്റ്റര് ആണ് പുറത്തെത്തിയിരിക്കുന്നത്.
മഞ്ജു വാര്യര്, ജോമോന് ടി. ജോണ്, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രന് എന്നിവര് ചേര്ന്നാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
മമ്മൂട്ടിയും മോഹന്ലാലും ചേര്ന്നായിരുന്നു കൂടോത്രം അനൗണ്സ് ചെയ്തത്. ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തില് ഒരുങ്ങുന്ന ചിത്രം ഭയത്തിന്റെയും കൗതുകത്തിന്റെയും നിഴല് വീഴ്ത്തുന്നതാകും എന്നാണ് ഫസ്റ്റ് ലുക്ക് നല്കുന്ന സൂചന. ഹൊറര്, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ഴോണറുകളെ കൂട്ടിയിണക്കിയാണ് സിനിമ എത്തുന്നത്.
സന്തോഷ് ഇടുക്കി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സാന്ജോ പ്രൊഡക്ഷന്സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സലിം കുമാര്, ഡിനോയ് പൗലോസ്, ശ്രീനാഥ് മകന്തി, അലന്സിയര്, ജോയ് മാത്യു, ശ്രീജിത്ത് രവി, റേച്ചല് ഡേവിഡ്, ദിയ, വീണ നായര് എന്നിവരാണ് സിനിമയില് പ്രധാന വേഷങ്ങളില് എത്തുന്നത്.
ഗോപി സുന്ദറാണ് സംഗീതം. ജിസ്ബിന് സെബാസ്റ്റ്യന്, ഷിജി ജയദേവന് എന്നിവര് ഛായാഗ്രഹണവും ഗ്രെയ്സണ് എ.സി.എ എഡിറ്റിംഗും നിര്വഹിച്ച ചിത്രത്തിന്റെ മിക്സിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എം.ആര്. രാജകൃഷ്ണന് ആണ്. ആക്ഷന് - ഫിനിക്സ് പ്രഭു, ബ്രാന്ഡിംഗ് - ടിക്സ്പീക്ക്. സിനിമ ഫെബ്രുവരി രണ്ടാം വാരത്തോടെ തിയേറ്ററുകളില് എത്തും.
Movies
അഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി.
റിയാസ് ഖാന്, ദേവന്, ശിവജി ഗുരുവായൂര്, സ്ഫടികം ജോര്ജ്, വിജി തമ്പി, സുനിൽ സുഖദ, കോട്ടയം രമേശ്, ചെമ്പില് അശോകന്, നന്ദകിഷോര്, ഡ്രാക്കുള സുധീര്, അഷ്റഫ് ഗുരുക്കള്, അജിത് കൂത്താട്ടുകുളം, ബൈജു കുട്ടൻ, ലിഷോയ്, ദീപക് ധര്മടം ,ഭദ്ര, അംബിക മോഹന്, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, പാര്വണ തുടങ്ങിയവർ അഭിനയിക്കുന്നു.
യദു ഫിലിം ഫാക്ടറിയുടെ ബാനറില് സുധീര് സി.ബി നിര്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്വഹിക്കുന്നു. നിര്മാതാവ് സുധീര് സി.ബി തന്നെ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്.
ഏങ്ങണ്ടിയൂര് ചന്ദ്രശേഖരന്, ഉണ്ണികൃഷ്ണൻ വാക എന്നിവരുടെ വരികള്ക്ക് മോഹന് സിത്താര, രാഹുൽ പണിക്കർ എന്നിവര് സംഗീതം പകരുന്നു.
ശ്രീനിവാസ്, എടപ്പാള് വിശ്വം, ശ്രുതി ബെന്നി എന്നിവരാണ് ഗായകര്. പശ്ചാത്തല സംഗീതം- മോഹന് സിത്താര, എഡിറ്റിംഗ്- രഞ്ജിത്ത്, പ്രൊഡക്ഷന് കണ്ട്രോളര്- ഷറഫു കരൂപ്പടന്ന, കല- ഷിബു അടിമാലി, സംഘട്ടനം- അഷ്റഫ് ഗുരുക്കള്, അസോസിയേറ്റ് ഡയറക്ടര്- ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്- ആശ വാസുദേവ്, ചീഫ് കോസ്റ്റ്യൂമര്- നൗഷാദ് മമ്മി, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്- റസാഖ് തിരൂർ, സ്റ്റില്സ്- അജേഷ് ആവണി, ഫിനാന്സ് കണ്ട്രോളര്- ബാബു ശ്രീധര്, രമേഷ്, ഗ്രാമീണ പശ്ചാത്തലത്തില്, കുടുംബ ബന്ധങ്ങള്ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ഇനിയും ഉടൻ പ്രദർശനത്തിനെത്തും. പിആര്ഒ- എ.എസ്. ദിനേശ്.
Movies
ഗീതു മോഹൻദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ടോക്സിക് ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. കെജിഎഫ്: 2-ന് ശേഷം യാഷിന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ചിത്രത്തെ ആഘോഷമാക്കുന്നത്.
ടോക്സിക്കിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഇതുവരെ കാണാത്ത നയൻസ് എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
ഗംഗ എന്ന കഥാപാത്രത്തെയാണ് ലേഡി സൂപ്പർസ്റ്റാർ അവതരിപ്പിക്കുന്നത്. ബുധനാഴ്ച പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ നയൻതാര ശക്തവും ഗൗരവമുള്ള ലുക്കിലാണ്. വലിയ കാസിനോയുടെ പ്രവേശന കവാടത്തിൽ തോക്കുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ. ശക്തയും നിർഭയയുമായ സ്ത്രീയാണ് ഗംഗ. നയൻതാരയുടെ ഇതുവരെയുള്ള കരിയറിൽനിന്നു വ്യത്യസ്തമായ രീതിയിൽ ടോക്സിക്കിൽ അവതരിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് ചിത്രത്തിന്റെ സംവിധായക ഗീതു മോഹൻദാസ് പറഞ്ഞു.
ഗീതു മോഹൻദാസിന്റെ വാക്കുകൾ: നമ്മളെല്ലാവരും നയൻതാരയുടെ നിരവധി കഥാപാത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, ടോക്സിക്കിൽ നിശബ്ദമായി, പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്ന പ്രതിഭയെ പ്രേക്ഷകർ കാണും. നയൻതാരയെ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. അതേസമയം, ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ, അവരുടെ സ്വന്തം വ്യക്തിത്വം കഥാപാത്രത്തിന്റെ ആത്മാവിനെ എത്രത്തോളം സ്വാധീനിച്ചുവെന്ന് എനിക്കു ബോധ്യപ്പെട്ടു- ഗീതു പറഞ്ഞു.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇതിനോടകം പുറത്തുവിട്ടിരുന്നു. കിയാര അദ്വാനിയെ നാദിയ എന്ന പേരിലും ഹുമ ഖുറേഷിയെ എലിസബത്ത് എന്ന പേരിലുമാണ് നേരത്തെ പരിചയപ്പെടുത്തിയത്. കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രം നിർമിക്കുന്നത്. നിരവധി ഇന്ത്യൻ ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറുകളിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹണം രാജവ് രവി, സംഗീതം രവി ബസ്രു, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി. 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും
Movies
പുതുമുഖ ബാലതാരം ആദി കേശവനെ പ്രധാനതാരമാക്കി അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിദ്ധു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ശ്വേത വിനോദ്, കാർത്തിക, ശാലിനി, വിബില തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ആലഞ്ചേരി സിനിമാസ്, അബിൻ എന്റർടെയ്ൻമെന്റ്സ് എന്നി ബാനറിൽ ഡോക്ടർ അബിൻ പാലോട്, സിറിയക് ആലഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സനന്ദ് സതീശൻ നിർവഹിക്കുന്നു.
വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്,ഡി. ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ജയൻ മാസ്, മേക്കപ്പ്-അനിൽ നേമം, വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാജൻ കല്ലായി, ബി ജി എം -സാനന്ദ് ജോർജ്, പ്രൊജക്ട് കോ-ഓഡിനേറ്റർ-സുധീർ കുമാർ, ഫിനാൻസ് കൺട്രോളർ-മനോജ് സി.ബി., ഡിസൈൻ- ജെറിൻ മെഡ്ബൗട്ട് & ബി സൊല്യൂഷൻസ്, ചിത്രീകരണം പൂർത്തിയായ സിദ്ധു ജനുവരി അവസാന വാരം പ്രദർശനത്തിനെത്തും. പിആർഒ-എ.എസ്. ദിനേശ്.
Movies
എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വളരെ കാലികപ്രാധാന്യമുളള വിഷയമാണ് നിഷാദ് ലർക്കിലൂടെ പറയുന്നത്.
സൈജു കുറുപ്പ്, അജു വർഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവർ അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം - ജുബിൻ ജേക്കബ്. ഛായാഗ്രഹണം - രജീഷ് രാമൻ എഡിറ്റിംഗ് - വിപിൻ മണ്ണൂർ. പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്. ഓഡിയോഗ്രാഫി - ഗണേശ് മാരാർ. സംഗീതം - മിനീഷ് തമ്പാൻ ഗാനരചന - മനു മഞ്ജിത്ത്. പാടിയവർ - സുധീപ് കുമാർ, നസീർ മിന്നലെ, എം.എ. നിഷാദ്. സൗണ്ട് ഡിസൈൻ - ജുബിൻ രാജ്. പ്രൊഡക്ഷൻ കണ്ട്രോളർ - എസ്.മുരുകൻ. കലാസംവിധാനം - ത്യാഗു തവനൂർ. മേക്ക് അപ് - സജി കാട്ടാക്കട. കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്. അസോസിയേറ്റ് ഡയറക്ടർ- ഷെമീർ പായിപ്പാട്. ഫിനാൻസ് കണ്ട്രോളർ - നിയാസ് എഫ്.കെ. ഗ്രാഫിക്സ് - ഷിറോയി ഫിലിം സ്റ്റുഡിയോ LLC വിതരണം - മാൻ മീഡിയ. സ്റ്റുഡിയോ - ചിത്രാഞ്ജലി. ഡോൾബി അറ്റ്മോസ് - ഏരീസ് വിസ്മയ. സ്റ്റിൽസ്- അജി മസ്കറ്റ്. ഡിസൈൻ- യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് - ടാഗ് 360. പിആർഒ- വാഴൂർ ജോസ്.
Movies
ദുൽഖർ സൽമാൻ നായകനാവുന്ന ഐ ആം ഗെയിം ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിലെ ദുൽഖർ സൽമാന്റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.
ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദുൽഖർ സൽമാന്റെ ഫസ്റ്റ് ലുക്ക് കൂടെ റിലീസ് ചെയ്തതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.
ചിത്രീകരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ദുൽഖർ സൽമാന്റെ നാല്പതാമത്തെ ചിത്രമാണ്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
‘കബാലി’, ‘കെജിഎഫ്’ സീരിസ്, ‘കൈതി’, ‘വിക്രം’, ‘ലിയോ’, ‘സലാർ’ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് ആണ് ‘ഐ ആം ഗെയി’മിനു വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്.
‘ആർഡിഎക്സ്’ എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ് ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുകയാണ്. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, വിഎഫ്എക്സ് - തൗഫീഖ് - എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി
Movies
ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ആസിഫ് അലിക്കൊപ്പം നസ്ലിൻ, ലുക്മാൻ അവറാൻ, വാമിഖ ഗബ്രി, സഞ്ജന നടരാജ് ഒന്നിക്കുന്ന ചിത്രം ഹൈ ഒക്ടേവ് ആക്ഷൻ ത്രില്ലറാകും എന്ന സൂചനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്നത്.
ബോളിവുഡിലെ വമ്പൻ നിർമാതാക്കളായ ടി സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വെൽമെയ്ഡ് പ്രൊഡക്ഷൻസും അഡ്വഞ്ചർ കമ്പനിയുമാണ് സഹനിർമാതാക്കൾ. രോഹിത് വി.എസ്. സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് കെജിഎഫ് പോലുള്ള ബ്രഹ്മാണ്ഡചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബസ്രൂർ ആണ്.
അതേ സമയം പുറത്ത് വിടാത്ത ഒട്ടേറെ സർപ്രൈസ് താരങ്ങളും സിനിമയിൽ ഉള്ളതായി റിപോർട്ടുകൾ ഉണ്ട്. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ദ് റെയ്ഡ് റിഡെംപ്ഷൻ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.
ഛായാഗ്രഹണം - സോണി സെബാൻ, തിരക്കഥ, സംഭാഷണം - നിയോഗ്, കഥ - പാക്കയരാജ് , എഡിറ്റിംഗ് - ചമൻ ചാക്കോ, കോ ഡയറക്റ്റർ - ബാസിദ് അൽ ഗസാലി, ഓഡിയോഗ്രഫി - ഡോൺ വിൻസന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അഭിഷേക് ഗണേഷ് ആർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് എം. താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരീഷ് തെക്കേപ്പാട്ട്, കോസ്റ്റ്യൂം ഡിസൈനർ - ജിഷാദ് ഷംസുദ്ധീൻ, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പടിയൂർ, മേക്കപ്പ് ആർ.ജി. വയനാടൻ, സ്റ്റീൽസ് ജാൻ ജോസഫ് ജോർജ്, പബ്ലിസിറ്റി ഡിസൈൻ - ടെൻ പോയിന്റ്, പിആർഓ - റോജിൻ കെ. റോയ്.
Movies
ചെടികൾക്കിടയിൽ തീഷ്ണമായ ഭാവത്തിലുള്ള ഉർവശിയുടെ പോസ്റ്ററോടെ ആശ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രം നവാഗതനായ സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്യുന്നു. സൈക്കോ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ഉർവശി, ഐശ്വര്യാ ലഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ, ജോയ് മാത്യു, ഭാഗ്യ ലഷ്മി, രമേഷ് ഗിരിജ എന്നിവരും പ്രധാന താരങ്ങളാണ്. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - മിഥുൻ മുകുന്ദൻ. ഛായാഗ്രഹണം - മധു നീലകണ്ഠൻ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ - വിവേക് കളത്തിൽ, കോസ്റ്റ്യും - ഡിസൈൻ സുജിത് സി.എസ്. മേക്കപ്പ് - ഷമീർ ശ്യാം. സ്റ്റിൽസ് - അനൂപ് ചാക്കോ, ചീഫ് അസോസിയേറ്റ് രതീഷ് പിള്ള. അസോസിയേറ്റ് ഡയറക്ടേർസ് - ജിജോ ജോസ്, ഫെബിൻ എം. സണ്ണി. പ്രൊഡക്ഷൻ മാനേജർ റിയാസ് പട്ടാമ്പി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്. അങ്കമാലി, കാലടി, ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പിആർഒ- വാഴൂർ.
Movies
കാളച്ചോകാൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കെ.എസ്. ഹരിഹരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി സൈലന്റ് വിറ്റ്നെസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പുതുമുഖം മധു വെങ്ങാട്, ഷാജു കൊടിയൻ, ശിവജി ഗുരുവായൂർ, പ്രദീപ് കോഴിക്കോട്, കവിത മഞ്ചേരി, കാവ്യ പുഷ്പ മംഗലം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ കെ.എസ്. ഹരിഹരൻ തന്നെ എഴുതിയ വരികൾക്ക് ഭവനേഷ് അങ്ങാടിപ്പുറം സംഗീതം പകരുന്നു.
ആറാം ക്ലാസ് വിദ്യാർഥിനിയായ സാത്വികയാണ് ഗായിക. ഗൗരിമിത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ മധു വെങ്ങാട് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടി.എസ്. ബാബു നിർവഹിക്കുന്നു.
അസോസിയേറ്റ് ഡയറക്ടർ-വിനീഷ് നെമ്മാറ, കലാസംവിധാനം- ഷിബു വെട്ടം, കോസ്റ്റ്യൂംസ്-ശ്രീനി. പെരുകിവരുന്ന കുറ്റകൃത്യങ്ങളിൽ തെളിയിക്കാപ്പെടാതെ പോകുന്ന വലിയ കുറ്റകൃത്യങ്ങൾക്കുപോലും ഒരു വിറ്റ്നസിനെ എവിടങ്ങളിലോ സമൂഹം തന്നെ എവിടെയൊ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരിക്കും.
ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിയ്ക്കാൻ കഷ്ടപ്പെടുന്ന ഒരു നാട്ടിൻപുറത്തുകാരനായ അധ്യാപകന്റെ ഇടപെടലുകൾ മൂലം സത്യം പുറത്തറിയുന്നു. മാഫിയകളുടെ ശക്തമായ അക്രമണങ്ങളിൽ കുടുംബവും ജീവിതവും നേരിന്റെ സാമൂഹിക ദർശനങ്ങളും അറ്റുപോകുമെന്ന നിമിഷങ്ങളിൽ ഒരു ദൈവദൂതനെപോലെ കടന്നു വരുന്ന ഒരദൃശശക്തിയുടെ വിളയാട്ടമാണ് സസ്പെൻസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
ഇടുക്കി, നിലമ്പൂർ, ചമ്രവട്ടം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ദി സൈലന്റ് വിറ്റ്നെസ്. ക്രിസ്തുമസിന് തീയേറ്ററുകളിലെത്തും. പി ആർ ഒ-എ.എസ്. ദിനേശ്.