Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fish Production Centre

Idukki

മ​ത്സ്യ ഉ​ത്പാ​ദ​ന കേ​ന്ദ്രം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ

അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ൽ മു​തു​വാ​ൻ​കു​ടി​യി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള മ​ത്സ്യക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച മ​ത്സ്യ ഉ​ത്പാ​ദ​ന കേ​ന്ദ്രം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് മ​ത്സ്യ ഉ​ത്പാ​ദ​ന കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. അ​ത്യാ​ധു​നി​ക രീ​തി​യി​ൽ കു​ളം നി​ർ​മി​ച്ചാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യാ​തെവ​ന്ന​തോ​ടെ ഇ​തി​നു​വേ​ണ്ടി നി​ർ​മി​ച്ച ടാ​ങ്കു​ക​ളും മ​റ്റ് നി​ർ​മാ​ണ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​രി​ക​യും പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെത്തുകയും ചെയ്തതോടെ പ​ദ്ധ​തി പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ക​യു​മാ​യി​രു​ന്നു.

നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നും ക​ർ​ഷ​ക​ർ​ക്കും ഏ​റെ ഉ​പ​കാ​ര​പ്പെ​ടേ​ണ്ട പ​ദ്ധ​തി​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം പാ​ഴാ​കു​ന്ന​ത്. ഫീ​ഷ​റീ​സ് വ​കു​പ്പ് ഇ​വി​ടേ​ക്ക് തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ല എ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട് .ഫ​ല​ത്തി​ൽ പ​ദ്ധ​തി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. ഇ​തോ​ടെ പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ച ടാ​ങ്കു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​കു​ക​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് മ​ലി​ന​മാ​യ​തോ​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.

ക​ർ​ഷ​ക​രു​ടെ ക്ഷേ​മം ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും സ​ർ​ക്കാ​രും പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ക​ർ​ഷ​ക​ർ​ക്ക് മ​ത്സ്യക്കുഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ ന​ട​പ​ടി സ്വീകരി ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up