Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fish Farming

Pathanamthitta

മ​ത്സ്യ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കും: പ​ഴ​കു​ളം മ​ധു

റാ​ന്നി: സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ. റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ത്സ്യ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ ക​ലാ​വ​സ്ഥ​യാ​ണ് ഉ​ള്ള​തെ​ന്നും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ൾ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളോ​ട് സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള റി​സ​ർ​വോ​യ​ർ ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ജെ​ക്‌​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​മ്പ റി​സ​ർ​വോ​യ​റി​ലെ റാ​ന്നി പെ​രു​നാ​ട് മു​ക്കം കോ​സ്‌​വേ, മ​ണി​യാ​ർ റി​സ​ർ​വോ​യ​റി​ലെ നെ​ടു​മ​ൺ മൂ​ഴി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പി​ക്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്‌ ഗി​രി​ജ മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 200000 കാ​ർ​പ് മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി സാ​ബു ഓ​ലി​ക്ക​ൽ, ര​ജ​നി ബാ​ല​ൻ, പി.​കെ.​അ​നി​ൽ​കു​മാ​ർ, മി​ലി ഗോ​പി​നാ​ഥ്, പി.​കെ. ര​ഞ്ജി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up