Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flower Market

Ernakulam

പൂ​ക്ക​ളം ക​ള​റാ​ക്കാ​ന്‍ പൂ​വി​പ​ണി സ​ജീ​വം

മൂ​വാ​റ്റു​പു​ഴ: നാ​ടെ​ങ്ങും ഓ​ണാ​ഘോ​ഷം പൊ​ടി​പൊ​ടി​ക്കു​മ്പോ​ള്‍ പൂ​ക്ക​ളം ക​ള​റാ​ക്കാ​ന്‍ മൂ​വാ​റ്റു​പു​ഴ​യി​ല്‍ പൂ​വി​പ​ണി സ​ജീ​വ​മാ​യി. വി​വി​ധ വ​ര്‍​ണ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ളാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും തെ​രു​വോ​ര​ങ്ങ​ളി​ലും വി​ല്‍​പ്പ​ന​യ്ക്ക് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. മ​ഞ്ഞ, ഓ​റ​ഞ്ച്, വെ​ള്ള നി​റ​ങ്ങ​ളി​ലു​ള്ള ബ​ന്തി​പ്പൂ​ക്ക​ൾ, വാ​ടാ​മ​ല്ലി, അ​ര​ളി​പ്പൂ​വ്, ചു​വ​പ്പു നി​റ​ത്തി​ലു​ള്ള ബ​ട്ട​ണ്‍ റോ​സ് എ​ന്നി​വ​യ്ക്കാ​ണ് ഡി​മാ​ൻ​ഡ്. കൂ​ടാ​തെ മു​ല്ല​പ്പൂ​ക്ക​ളും വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പൂ​വു​ക​ള്‍​ക്ക് വ​ലി​യ വി​ല​ക്കൂ​ടു​ത​ലൊ​ന്നും ഇ​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ തെ​രു​വോ​ര​ങ്ങ​ളി​ലും പൂ​വി​പ​ണി​ക​ള്‍ സ​ജീ​വ​മാ​ണ്. ക​ച്ച​വ​ടം കൂ​ടു​ത​ലും തെ​രു​വോ​ര​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​രു കി​ലോ മ​ഞ്ഞ ബ​ന്തി​ക്ക് 200, ഓ​റ​ഞ്ച് ബ​ന്തി​ക്ക് 200, വെ​ള്ള ജ​മ​ന്തി​ക്ക് 500, വാ​ടാ​മ​ല്ലി 500, ബ​ട്ട​ണ്‍ റോ​സ് 700, അ​ര​ളി 500 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് തെ​രു​വ് വി​പ​ണി​യി​ലെ പൂ​ക്ക​ളു​ടെ വി​ല. ബം​ഗ​ളു​രു, ആ​ന്ധ്ര, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പൂ​ക്ക​ൾ എ​ത്തു​ന്ന​ത്.
അ​ത്തം മു​ത​ല്‍ 10 ദി​വ​സ​ക്കാ​ലം മൂ​വാ​റ്റു​പു​ഴ​യി​ല്‍ പൂ​ക്ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കും. പൂ​ക്ക​ള​ത്തി​നു​ള്ള പൂ​ക്ക​ളെ കൂ​ടാ​തെ ഓ​ണാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങു​ന്ന മ​ങ്ക​മാ​ര്‍​ക്ക് ചൂ​ടാ​നു​ള്ള മു​ല്ല​പ്പൂ​ക്ക​ളു​ടെ വി​ല്‍​പ​ന​യും ത​കൃ​തി​യാ​ണ് . ഇ​ക്കു​റി ഓ​ണ​ത്തി​ന് പൂ​ക്ക​ള്‍ വാ​ങ്ങാ​ന്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും കൂ​ട്ട​മാ​യി എ​ത്തു​ന്ന​വെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

Latest News

Corehub Up