മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റ് റോഡില്‍ പൂക്കളുടെ വില്പന സജീവമായപ്പോള്‍.
മൂവാറ്റുപുഴ: നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ പൂക്കളം കളറാക്കാന്‍ മൂവാറ്റുപുഴയില്‍ പൂവിപണി സജീവമായി. വിവിധ വര്‍ണങ്ങളിലുള്ള പൂക്കളാണ് മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനങ്ങളിലും തെരുവോരങ്ങളിലും വില്‍പ്പനയ്ക്ക് തയാറായിരിക്കുന്നത്. മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള ബന്തിപ്പൂക്കൾ, വാടാമല്ലി, അരളിപ്പൂവ്, ചുവപ്പു നിറത്തിലുള്ള ബട്ടണ്‍ റോസ് എന്നിവയ്ക്കാണ് ഡിമാൻഡ്. കൂടാതെ മുല്ലപ്പൂക്കളും വില്‍പ്പനയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പൂവുകള്‍ക്ക് വലിയ വിലക്കൂടുതലൊന്നും ഇല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ തെരുവോരങ്ങളിലും പൂവിപണികള്‍ സജീവമാണ്. കച്ചവടം കൂടുതലും തെരുവോരങ്ങളിലാണ് നടക്കുന്നത്. ഒരു കിലോ മഞ്ഞ ബന്തിക്ക് 200, ഓറഞ്ച് ബന്തിക്ക് 200, വെള്ള ജമന്തിക്ക് 500, വാടാമല്ലി 500, ബട്ടണ്‍ റോസ് 700, അരളി 500 രൂപ എന്നിങ്ങനെയാണ് തെരുവ് വിപണിയിലെ പൂക്കളുടെ വില. ബംഗളുരു, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കൾ എത്തുന്നത്.
അത്തം മുതല്‍ 10 ദിവസക്കാലം മൂവാറ്റുപുഴയില്‍ പൂക്കച്ചവടം പൊടിപൊടിക്കും. പൂക്കളത്തിനുള്ള പൂക്കളെ കൂടാതെ ഓണാഘോഷത്തിനൊരുങ്ങുന്ന മങ്കമാര്‍ക്ക് ചൂടാനുള്ള മുല്ലപ്പൂക്കളുടെ വില്പനയും തകൃതിയാണ് . ഇക്കുറി ഓണത്തിന് പൂക്കള്‍ വാങ്ങാന്‍ സ്ത്രീകളും കുട്ടികളും കൂട്ടമായി എത്തുന്നവെന്നതും പ്രത്യേകതയാണ്.
Tags : Flower market NattuVishasham DistrictNews