കണ്ണൂർ റവന്യു ജില്ലാ ടിടിഐ കലോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കണ്ണൂര്‍: കണ്ണൂര്‍ റവന്യു ജില്ലാ ടിടിഐ കലോത്സവത്തിൽ 98 പോയിന്റുകൾ നേടി മലബാര്‍ ടിടിഐ ജേതാക്കളായി. 96 പോയിന്റുകളോടെ മാതമംഗലം ഗവ. ടിടിഐ രണ്ടാം സ്ഥാനം നേടി. 96 പോയിന്റുകൾ വീതം നേടിയ കണ്ണൂർ ഡയറ്റ്, മട്ടന്നൂർ യൂനിറ്റി എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന നിർവഹിച്ചു.
കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോന ജയറാം അധ്യക്ഷത വഹിച്ചു. ഡിഡിഇ ഡി. ഷൈനി, ലിഷ ദീപക്, ശ്രീജ മഠത്തിൽ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഡെപ്യൂട്ടി മേയര്‍ കെ.പി താഹിര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴസന്‍ പി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു.ഡയറ്റ് പ്രിന്‍സിപ്പൽ എസ്.കെ. ജയദേവന്, കൗൺസിലർ റിഷാം താണ, ഡോ. കെ.പി. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ. ഇനം, വിജയിയുടെ പേര്, ടിടിഐ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ. മലയാളം കഥാരചന-മോനിഷ മോഹനന് (മലബാര്‍ ചക്കരക്കല്‍ ),ജലഛായം-പി.എം.അമൃത പി(മലബാര്‍ ചക്കരക്കല്‍ ),പെന്‍സില്‍ ഡ്രോയിംഗ്-പി.നവരോജ്(ഡയറ്റ് കണ്ണൂര്‍ ), മലയാളംപ്രബന്ധ രചന-വി.പി.ആഷിക് ബാബു ( ശ്രീനാരായണ മാഹി ), മലയാളംകവിതാ രചന -നിള പദ്മനാഭന് ( ഗവ: ടിടിഐ മാതമംഗലം), മലയാളം പ്രസംഗം- ഒ.ഫഹദ് ( മലനാട് ടിടിഐ, തളിപ്പറമ്പ് ), മലയാളം പദ്യം ചൊല്ലല്‍- കെ.വി.ജിതിന് ( മലനാട് ടിടിഐ, തളിപ്പറമ്പ്),ലളിത ഗാനം- എൻ.പി.അദ്വൈത് (ഡയറ്റ് കണ്ണൂര്‍),മാപ്പിളപ്പാട്ട്-എ.റെജീന (സെന്റ് തെരേസാസ് ആംഗ്ളോ ഇന്ത്യന്‍ ടി ടിഐ കണ്ണൂര്‍ ),മോണോ ആക്ട്-കെ. അഥീന (ഡയറ്റ് കണ്ണൂര്‍), മലയാളം പ്രഭാഷണം -കെ.പി.പ്രിയങ്ക ( ടിടിഐ, പെരിങ്ങത്തൂര്‍ ),സംഘഗാനം- ജീതി ആൻഡ് പാര്‍ട്ടി (ഗവ ടിടിഐ വിമന്‍, കണ്ണൂര്‍ ). അധ്യാപക വിഭാഗം മത്സരവിജയികൾ: ലളിത ഗാനം-ആർ.കെ.ധനഞ്ജയൻ, കവിയരങ്ങ്-രാജേഷ് വാര്യര്‍.
Tags : Nattuvishesham Local News TTI Kalatsavam