പ്രതീകാത്മക ചിത്രം
കാസര്‍ഗോഡ്: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന എന്നിവ തടയുന്നതിനായി ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 31 വരെ കനത്ത സുരക്ഷയും സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവും നടപ്പിലാക്കുന്നു. ആഘോഷവേളകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വ്യാജവാറ്റ്, ചാരായ കച്ചവടം, വ്യാജമദ്യ നിര്‍മാണം, മയക്കുമരുന്ന് കടത്ത്, സ്പിരിറ്റ് കടത്തി കള്ളില്‍ മായം ചേര്‍ക്കല്‍ എന്നിവ തടയുകയാണ് ഈ ഡ്രൈവിന്റെ പ്രധാന ലക്ഷ്യം.
ഇതിനായി കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സുകളും, ഹൈവേ പെട്രോളിംഗ് യൂണിറ്റും അതിര്‍ത്തി മേഖലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെമു പെട്രോളിംഗ് ടീമും സജ്ജമാക്കിയിട്ടുണ്ട്. മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാസര്‍ഗോഡ് എക്സൈസ് ഡിവിഷന് ഓഫീസില്‍ ആരംഭിച്ചിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ അറിയിക്കാവുന്നതാണ്.
വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് കാസര്‍ഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
പരാതികളും വിവരങ്ങളും അറിയിക്കേണ്ട നമ്പറുകള്‍ - ടോള്‍ ഫ്രീ നമ്പര്‍- 155358 എക്സൈസ് ഡിവിഷന ഫീസ് കാസര്‍ഗോഡ്, 04994 256728, കാസര്‍ഗോഡ് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, 04994 255332, കാസര്‍ഗോഡ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ്, 04994 257060, ഹൊസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്- 04672 204125, വെള്ളരിക്കുണ്ട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 04672 245100, നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഓഫീസ് 04672 283174, ഹൊസ്ദുര്‍ഗ് എക്സൈസ് റെയ്ഞ്ച് ഓഫീസ്- 04672 204533, കാസര്‍ഗോഡ് എക്സൈസ് റെയ്ഞ്ച് ഓഫീസ്- 04994 257541, കുമ്പള എക്സൈസ് റെയ്ഞ്ച് ഓഫീസ്- 04998 213837, ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഓഫീസ് - 04998 293500.
Tags : Nattuvishesham Local News Excise Special Enforcement